Top

കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയേക്കും; അഡ്വ മുഹമ്മദ് ഇഖ്ബാല്‍ സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യത

കോഴിക്കോട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് എമ്മിന് എല്‍ഡിഎഫ് നല്‍കിയേക്കും. കുറ്റ്യാടി, പേരാമ്പ്ര, തിരുവമ്പാടി എന്നീ സീറ്റുകളിലേതെങ്കിലും സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നല്‍കാനാണ് ആലോചിക്കുന്നത്. ഇതില്‍ കുറ്റ്യാടിക്കാണ് മുന്‍തൂക്കം. യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ പേരാമ്പ്രയിലാണ് കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. കഴിഞ്ഞ തവണ ശക്തമായ പോരാട്ടം നടന്ന് അവസാന മണിക്കൂറിലാണ് സിപിഐഎമ്മിന്റെ ടിപി രാമകൃഷ്ണന്‍ പേരാമ്പ്രയില്‍ വിജയിച്ചു കയറിയത്. അന്ന് ടിപി രാമകൃഷ്ണന്റെ എതിരാളിയായിരുന്ന അഡ്വ മുഹമ്മദ് ഇഖ്ബാല്‍ ഇത്തവണ ഇടതുമുന്നണി […]

29 Jan 2021 10:48 PM GMT

കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയേക്കും; അഡ്വ മുഹമ്മദ് ഇഖ്ബാല്‍ സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യത
X

കോഴിക്കോട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് എമ്മിന് എല്‍ഡിഎഫ് നല്‍കിയേക്കും. കുറ്റ്യാടി, പേരാമ്പ്ര, തിരുവമ്പാടി എന്നീ സീറ്റുകളിലേതെങ്കിലും സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നല്‍കാനാണ് ആലോചിക്കുന്നത്. ഇതില്‍ കുറ്റ്യാടിക്കാണ് മുന്‍തൂക്കം.

യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ പേരാമ്പ്രയിലാണ് കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. കഴിഞ്ഞ തവണ ശക്തമായ പോരാട്ടം നടന്ന് അവസാന മണിക്കൂറിലാണ് സിപിഐഎമ്മിന്റെ ടിപി രാമകൃഷ്ണന്‍ പേരാമ്പ്രയില്‍ വിജയിച്ചു കയറിയത്. അന്ന് ടിപി രാമകൃഷ്ണന്റെ എതിരാളിയായിരുന്ന അഡ്വ മുഹമ്മദ് ഇഖ്ബാല്‍ ഇത്തവണ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി കുറ്റ്യാടിയില്‍ മത്സരിച്ചേക്കും.

പേരാമ്പ്രയാണ് നല്‍കുന്നതെങ്കിലും അഡ്വ മുഹമ്മദ് ഇഖ്ബാല്‍ തന്നെയാവും മത്സരിക്കുക. ജില്ലയില്‍ നിന്നുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ ഏക ജനറല്‍ സെക്രട്ടറിയാണ് അഡ്വ മുഹമ്മദ് ഇഖ്ബാല്‍.

തിരുവമ്പാടിയും പേരാമ്പ്രയും നല്‍കേണ്ടതില്ല എന്ന വിലയിരുത്തലിലാണ് സിപിഐഎം. പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണന്‍ തന്നെ ഇക്കുറി മത്സരിച്ചേക്കും. പേരാമ്പ്ര വിട്ടുകൊടുത്താല്‍ കുറ്റ്യാടിയില്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെപി കുഞ്ഞമ്മദ് കുട്ടി, ജില്ല കമ്മറ്റിയംഗമായ കെക ദിനേശന്‍ എന്നിവരെ എല്‍ഡിഎഫ് പരിഗണിച്ചേക്കും.

മുസ്‌ലിം ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ളയാണ് കുറ്റ്യാടിയിലെ സിറ്റിങ് എംഎല്‍എ. ഇക്കുറിയും പാറക്കല്‍ അബ്ദുള്ള തന്നെ യുഡിഎഫിന് വേണ്ടി മത്സരിച്ചേക്കും.

Next Story