Top

‘ചെങ്കൊടിയുടെ മാനം കാക്കാന്‍’; കുറ്റ്യാടിയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ വലിയ പ്രകടനവുമായി തെരുവില്‍

കോഴിക്കോട്: കുറ്റ്യാടി നിയമസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ പ്രതിഷേധിച്ച് കുറ്റ്യാടിയില്‍ വീണ്ടും പ്രതിഷേധ പ്രകടനം. സ്ത്രീകളും കുട്ടികളുമൊക്കെയായി വലിയ പ്രകടനമാണ് ഇപ്പോള്‍ നടക്കുന്നത്. ‘ചെങ്കൊടിയുടെ മാനം കാക്കാന്‍’ എന്ന ബാനറും കൊണ്ടാണ് പ്രതിഷേധം നടത്തുന്നത്. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണയായിരുന്നു. എന്നാല്‍ സിപിഐഎം ഏരിയാ കമ്മറ്റി അംഗം കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു നേരത്തെ പ്രതിഷേധ പ്രകടനം നടന്നത്. ജനകീയനായ കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച […]

10 March 2021 6:30 AM GMT

‘ചെങ്കൊടിയുടെ മാനം കാക്കാന്‍’; കുറ്റ്യാടിയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ വലിയ പ്രകടനവുമായി തെരുവില്‍
X

കോഴിക്കോട്: കുറ്റ്യാടി നിയമസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ പ്രതിഷേധിച്ച് കുറ്റ്യാടിയില്‍ വീണ്ടും പ്രതിഷേധ പ്രകടനം. സ്ത്രീകളും കുട്ടികളുമൊക്കെയായി വലിയ പ്രകടനമാണ് ഇപ്പോള്‍ നടക്കുന്നത്.

‘ചെങ്കൊടിയുടെ മാനം കാക്കാന്‍’ എന്ന ബാനറും കൊണ്ടാണ് പ്രതിഷേധം നടത്തുന്നത്. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണയായിരുന്നു.

എന്നാല്‍ സിപിഐഎം ഏരിയാ കമ്മറ്റി അംഗം കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു നേരത്തെ പ്രതിഷേധ പ്രകടനം നടന്നത്. ജനകീയനായ കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച രാത്രി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പാര്‍ട്ടി തീരുമാനത്തിനെതിരെ വലിയ വിമര്‍ശനമാണ് പോസ്റ്ററുകളിലുണ്ടായിരുന്നത്.

ഇന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ സിപിഐഎം സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചിരുന്നു. അതില്‍ കുറ്റ്യാടി മണ്ഡലം ഇടം നേടിയിരുന്നില്ല. ഇതോടെയാണ് വീണ്ടും പ്രതിഷേധം നടക്കുന്നത്.

Next Story