Top

കോഴിക്കോട് നിന്ന് മോഷ്ടിച്ച ബസുമായി യുവാവ് കോട്ടയത്ത്; പൊലീസിനെ കബളിപ്പിച്ചത് ഇങ്ങനെ

കോഴിക്കോട് കുറ്റ്യാടി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് മോഷ്ടിച്ച ബസുമായി പ്രതി കുമരകത്ത് പിടിയില്‍. കോഴിക്കോട് ചക്കിട്ടാപ്പറമ്പ് സ്വദേശി ബിനൂപിനെയാണ് കുമരകം പൊലീസ് പിടികൂടിയത്. ലോക്ക് ഡൗണിലെ കര്‍ശന പരിശോധന നിലനില്‍ക്കുന്നതിടെയാണ് പ്രതി ബസുമായി പോലീസിനെ വെട്ടിച്ച് കോഴിക്കാട് നിന്ന് കോട്ടയം വരെ എത്തിയത്. കുറ്റ്യാടി ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ് ഇന്നലെ രാത്രിയാണ് ബിനൂപ് മോഷ്ടിച്ചത്. തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ പത്തനംതിട്ട റാന്നിയിലേക്ക് പുറപ്പെട്ട പ്രതിയെ രാവിലെ കോട്ടയം കുമരകത്തു നിന്നാണ് പോലീസാണ് […]

9 May 2021 4:36 AM GMT

കോഴിക്കോട് നിന്ന് മോഷ്ടിച്ച ബസുമായി യുവാവ് കോട്ടയത്ത്; പൊലീസിനെ കബളിപ്പിച്ചത് ഇങ്ങനെ
X

കോഴിക്കോട് കുറ്റ്യാടി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് മോഷ്ടിച്ച ബസുമായി പ്രതി കുമരകത്ത് പിടിയില്‍. കോഴിക്കോട് ചക്കിട്ടാപ്പറമ്പ് സ്വദേശി ബിനൂപിനെയാണ് കുമരകം പൊലീസ് പിടികൂടിയത്. ലോക്ക് ഡൗണിലെ കര്‍ശന പരിശോധന നിലനില്‍ക്കുന്നതിടെയാണ് പ്രതി ബസുമായി പോലീസിനെ വെട്ടിച്ച് കോഴിക്കാട് നിന്ന് കോട്ടയം വരെ എത്തിയത്.

കുറ്റ്യാടി ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ് ഇന്നലെ രാത്രിയാണ് ബിനൂപ് മോഷ്ടിച്ചത്. തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ പത്തനംതിട്ട റാന്നിയിലേക്ക് പുറപ്പെട്ട പ്രതിയെ രാവിലെ കോട്ടയം കുമരകത്തു നിന്നാണ് പോലീസാണ് പിടികൂടിയത്. അതിഥി തൊഴിലാളികളെ കൊണ്ട് വരാന്‍ എന്നു പറഞ്ഞാണ് എല്ലാ ചെക്ക് പോസ്റ്റുകളിലും പോലീസിനെ പറ്റിച്ചത്. എന്നാല്‍ കുമരകത്ത് ലോക്ക് ഡൗണ്‍ പരിശോധനയില്‍ നിന്ന പൊലീസ് ഉദ്യോഗസ്ഥന് പ്രതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിന് തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണവിവരം പുറത്തായത്.

റാന്നിയില്‍ കൊണ്ട് പോയി ബസ് പൊളിച്ചു വില്‍ക്കാനായിരുന്നു പ്രതിയുടെ ശ്രമം. നേരത്തെ ടോറസ് അടക്കും മോഷ്ടിച്ച കേസുകളിലെ പ്രതിയാണ് ബിനൂപ്.
ലോക് ഡൗണ്‍ ലംഘനത്തിനാണ് കുമരകം പോലീസ് കേസെടുത്തത്. മോഷണ കേസില്‍ കുറ്റ്യാടി പോലീസ് ആയിരിക്കും തുടര്‍ അന്വഷണം നടത്തുക.

Next Story