Top

കുറ്റ്യാടിയില്‍ ഇക്കുറി സിപിഐഎം-മുസ്‌ലിം ലീഗ് പോരാട്ടം നടന്നേക്കില്ല; പേരാമ്പ്രയിലും മാറ്റം

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലമായിരുന്നു കുറ്റ്യാടി. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി സിപിഐഎമ്മിലെ കെക ലതികയും ഐക്യജനാധിപത്യ മുന്നണിക്ക് വേണ്ടി മുസ്‌ലിം ലീഗിലെ പാറക്കല്‍ അബ്ദുള്ളയുമാണ് മത്സരിച്ചത്. 1157 വോട്ടിന് പാറക്കല്‍ അബ്ദുള്ളയാണ് വിജയിച്ചത്. സിപിഐഎമ്മിന്റെ കോട്ടയായിരുന്ന കുറ്റ്യാടി ലീഗ് പാറക്കല്‍ അബ്ദുള്ളയെ രംഗത്തിറക്കി പിടിച്ചെടുത്താണ് ഞെട്ടിച്ചത്. മേഖലയിലെ മറ്റെല്ലാ സീറ്റുകളും സ്വന്തമാക്കിയപ്പോഴും കുറ്റ്യാടി കൈവിട്ടത് വലിയ ക്ഷീണമാണ് സിപിഐഎമ്മിന് സമ്മാനിച്ചത്. അത് കൊണ്ട് തന്നെ ഇക്കുറി സിപിഐഎമ്മും ലീഗും തമ്മിലുള്ള ഇഞ്ചോടിഞ്ച് […]

8 Oct 2020 7:03 AM GMT

കുറ്റ്യാടിയില്‍ ഇക്കുറി സിപിഐഎം-മുസ്‌ലിം ലീഗ് പോരാട്ടം നടന്നേക്കില്ല; പേരാമ്പ്രയിലും മാറ്റം
X

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലമായിരുന്നു കുറ്റ്യാടി. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി സിപിഐഎമ്മിലെ കെക ലതികയും ഐക്യജനാധിപത്യ മുന്നണിക്ക് വേണ്ടി മുസ്‌ലിം ലീഗിലെ പാറക്കല്‍ അബ്ദുള്ളയുമാണ് മത്സരിച്ചത്. 1157 വോട്ടിന് പാറക്കല്‍ അബ്ദുള്ളയാണ് വിജയിച്ചത്.

സിപിഐഎമ്മിന്റെ കോട്ടയായിരുന്ന കുറ്റ്യാടി ലീഗ് പാറക്കല്‍ അബ്ദുള്ളയെ രംഗത്തിറക്കി പിടിച്ചെടുത്താണ് ഞെട്ടിച്ചത്. മേഖലയിലെ മറ്റെല്ലാ സീറ്റുകളും സ്വന്തമാക്കിയപ്പോഴും കുറ്റ്യാടി കൈവിട്ടത് വലിയ ക്ഷീണമാണ് സിപിഐഎമ്മിന് സമ്മാനിച്ചത്. അത് കൊണ്ട് തന്നെ ഇക്കുറി സിപിഐഎമ്മും ലീഗും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടം വീണ്ടും നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ മണ്ഡലം ജോസ് കെ മാണി വിഭാഗത്തിന് നല്‍കാനാണ് സിപിഐഎം ആലോചന. യുഡിഎഫിലായിരിക്കുമ്പോള്‍ ജോസ് കെ മാണി വിഭാഗം മത്സരിച്ചിരുന്ന പേരാമ്പ്ര സീറ്റ് നല്‍കില്ല. അതിന് പകരമായാണ് കുറ്റ്യാടി നല്‍കുന്നത്.

പേരാമ്പ്രയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അഡ്വ. മുഹമ്മദ് ഇഖ്ബാല്‍ മികച്ച മത്സരമാണ് കാഴ്ചവെച്ചത്. അവസാന നിമിഷം വരെ പലപ്പോഴും ലീഡ് നേടാന്‍ കഴിഞ്ഞെങ്കിലും അവസാനം വിജയം മാറി നില്‍ക്കുകയായിരുന്നു. 4101 വോട്ടുകള്‍ക്കാണ് സിപിഐഎമ്മിന്റെ ടിപി രാമകൃഷ്ണന്‍ വിജയിച്ചത്.

Next Story