Top

പൊന്നാനിക്ക് പിന്നാലെ കുറ്റ്യാടിയിലും സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധം; സീറ്റ് പാര്‍ട്ടി ഏറ്റെടുക്കണമെന്ന് ആവശ്യം

കോഴിക്കോട്: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയില്‍ പ്രതിഷേധിച്ച് കുറ്റ്യാടി മണ്ഡലത്തില്‍ സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. പൊന്നാനിയില്‍ പ്രതിഷേധം നടന്നതിന് പിന്നാലെയാണ് കുറ്റ്യാടിയിലും പ്രതിഷേധം നടന്നത്. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണയായിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം. സിപിഐഎം ഏരിയാ കമ്മറ്റി അംഗം കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധ പ്രകടനം നടന്നത്. ജനകീയനായ കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച രാത്രി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പാര്‍ട്ടി തീരുമാനത്തിനെതിരെ വലിയ വിമര്‍ശനമാണ് പോസ്റ്ററുകളിലുണ്ടായിരുന്നത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ […]

8 March 2021 8:17 AM GMT

പൊന്നാനിക്ക് പിന്നാലെ കുറ്റ്യാടിയിലും സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധം; സീറ്റ് പാര്‍ട്ടി ഏറ്റെടുക്കണമെന്ന് ആവശ്യം
X

കോഴിക്കോട്: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയില്‍ പ്രതിഷേധിച്ച് കുറ്റ്യാടി മണ്ഡലത്തില്‍ സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. പൊന്നാനിയില്‍ പ്രതിഷേധം നടന്നതിന് പിന്നാലെയാണ് കുറ്റ്യാടിയിലും പ്രതിഷേധം നടന്നത്.

കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണയായിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം. സിപിഐഎം ഏരിയാ കമ്മറ്റി അംഗം കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധ പ്രകടനം നടന്നത്.

ജനകീയനായ കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച രാത്രി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പാര്‍ട്ടി തീരുമാനത്തിനെതിരെ വലിയ വിമര്‍ശനമാണ് പോസ്റ്ററുകളിലുണ്ടായിരുന്നത്.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി നിയോജക മണ്ഡലത്തില്‍ സിപിഐഎം നേതാവ് ടിഎം സിദ്ധിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ടാണ് സിപിഐഎം അണികള്‍ പൊന്നാനിയില്‍ പ്രകടനം നടത്തിയത്. നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും എന്ന ബാനര്‍ കയ്യിലേന്തിയാണ് പ്രകടനം.

സംസ്ഥാന സമിതി പി നന്ദകുമാറിന്റെ പേരാണ് പൊന്നാനി മണ്ഡലത്തിലേക്ക് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് പകരം സിദ്ധിഖിനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാവശ്യപ്പെട്ടാണ് പ്രകടനം. ചമ്രവട്ടം ജംഗ്ഷനില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. ധാരാളം സ്ത്രീകളുടെ പങ്കാളിത്തം പ്രകടനത്തിലുണ്ട്.

പാര്‍ട്ടിക്ക് വേണ്ടി ഏറെ പ്രവര്‍ത്തിച്ച സിദ്ധിഖിനെ പരിഗണിക്കുക തന്നെ വേണം എന്ന് പ്രകടനത്തില്‍ പങ്കെടുക്കുന്നവര്‍ ആവശ്യപ്പെട്ടു. പൊന്നാനി ഏരിയ സെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമാണ് സിദ്ധിഖ്.

നേരത്തെ പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് മണ്ഡലത്തിലുടനീളം പോസ്റ്റര്‍ പ്രചരണം നടന്നിരുന്നു. സിദ്ധിഖിന് വേണ്ടി സോഷ്യല്‍ മീഡിയയിലും പ്രചരണം നടന്നിരുന്നു.

Next Story

Popular Stories