Top

‘മന്‍സൂറിന്റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ പകപോക്കല്‍’; പിന്നില്‍ പത്തിലധികം പേരെന്ന് കമ്മീഷണര്‍

കണ്ണൂര്‍: കൂത്തുപറമ്പിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ പകപോക്കലെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ. പത്തിലധികം പേരടങ്ങിയ സംഘമാണ് കൊലനടത്തിയതെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാളെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കും. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി. രാഷ്ട്രീയ പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളുവെന്നും കമ്മീഷണര്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ പതിനൊന്നിലധികം ആളുകള്‍ ഉണ്ടാകാന്‍ […]

7 April 2021 5:35 AM GMT

‘മന്‍സൂറിന്റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ പകപോക്കല്‍’; പിന്നില്‍ പത്തിലധികം  പേരെന്ന്  കമ്മീഷണര്‍
X

കണ്ണൂര്‍: കൂത്തുപറമ്പിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ പകപോക്കലെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ. പത്തിലധികം പേരടങ്ങിയ സംഘമാണ് കൊലനടത്തിയതെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാളെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കും. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

രാഷ്ട്രീയ പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളുവെന്നും കമ്മീഷണര്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ പതിനൊന്നിലധികം ആളുകള്‍ ഉണ്ടാകാന്‍ സാധ്യയുണ്ട്. കേസെടുത്ത് 24 മണിക്കൂറിനുള്ളില്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണങ്ങള്‍ ഒന്നും നടത്താന്‍ സാധിക്കില്ല. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുകയാണെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ അറസ്റ്റിലായ സിപി ഐഎം പ്രവര്‍ത്തകന്‍ ഷിനോസ് കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസിയാണ്. ഇന്നലെ രാത്രി 8 മണിയോടെ ഉണ്ടായ സംഘര്‍ഷത്തിലാണ് 22 വയസുകാരനായ കൂത്തുപറമ്പ് പുല്ലൂക്കര സ്വദേശി മന്‍സൂര്‍ കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരന്‍ മുഹ്സിനും സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റു. കൊലയ്ക്ക് പിന്നില്‍ സിപിഐഎം ആണെന്നാണ് മുസ്ലീം ലീഗ് ആരോപിക്കുന്നത്.

കൂത്തുപറമ്പിലെ 150-ാം നമ്പര്‍ ബൂത്തിലെ യുഡിഎഫ് ഏജന്റായിരുന്ന മന്‍സൂറിന്റെ സഹോദരന്‍ മൂഹ്‌സിനും സിപിഐഎം പ്രവര്‍ത്തകരും തമ്മില്‍ വാക്ക്തര്‍ക്കം നിലനിന്നിരുന്നു. ഇതേതുടര്‍ന്ന് തന്നെ മര്‍ദിക്കുന്നത് കണ്ടാണ് മന്‍സൂര്‍ ഓടിയെത്തിയതെന്നും ഇതിനിടെയാണ് മന്‍സൂറിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെട്ടിയതെന്നുമാണ് മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇരുപതംഗ ഡിവൈഎഫ് ഐ സംഘമെത്തി പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷം തന്നെ ആക്രമിക്കുകയായിരുന്നെന്ന് മുഹ്സിന്‍ പറഞ്ഞു.

മന്‍സൂറിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ സിപിഐഎം ജില്ലാ കമ്മിറ്റിയംഗം പനോളി വത്സനാണെന്ന് ആരോപിച്ച് കെ സുധാകരന്‍ എംപി രംഗത്തെത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. കൂത്തുപറമ്പിലെ സിപിഐഎം നേതാവ് പനോളി വത്സനായിരുന്നു പാനൂരിലെ തെരഞ്ഞെടുപ്പ് ചാര്‍ജ്. പനോളി വത്സനെ ഗൂഢാലോചനക്കേസില്‍ പ്രതി ചേര്‍ക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

Next Story