സുരേഷ് ഗോപി ചികിത്സയില്‍; ന്യൂമോണിയ ബാധയെന്ന് സംശയം
നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി ചികിത്സയില്‍. ന്യൂമോണിയ ബാധയെന്നാണ് സംശയം. ചികിത്സാര്‍ത്ഥം സുരേഷ് ഗോപിക്ക് പത്ത് ദിവസത്തെ വിശ്രമം ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ന് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെയാണ് സുരേഷ് ഗോപി ചികിത്സയില്‍ പ്രവേശിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തൃശ്ശൂരിലോ തിരുവനന്തപുരത്തോ മത്സരിക്കണമെന്നാണ് ദേശീയ നേതൃത്വം സുരേഷ് ഗോപിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് അദ്ദേഹം തെരഞ്ഞെടുപ്പില്‍ നിന്നും മാറി നിന്നേക്കാം. ഒപ്പം നിലവില്‍ ജോഷി സംവിധാനം ചെയ്യുന്ന […]

നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി ചികിത്സയില്‍. ന്യൂമോണിയ ബാധയെന്നാണ് സംശയം. ചികിത്സാര്‍ത്ഥം സുരേഷ് ഗോപിക്ക് പത്ത് ദിവസത്തെ വിശ്രമം ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ന് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെയാണ് സുരേഷ് ഗോപി ചികിത്സയില്‍ പ്രവേശിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തൃശ്ശൂരിലോ തിരുവനന്തപുരത്തോ മത്സരിക്കണമെന്നാണ് ദേശീയ നേതൃത്വം സുരേഷ് ഗോപിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് അദ്ദേഹം തെരഞ്ഞെടുപ്പില്‍ നിന്നും മാറി നിന്നേക്കാം.
ഒപ്പം നിലവില്‍ ജോഷി സംവിധാനം ചെയ്യുന്ന പാപ്പന് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നടന്. ഇതിന് ശേഷം മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റകൊമ്പന്‍ ചിത്രീകരണം തുടങ്ങും. നിധിന് രണ്‍ജി പണിക്കരുടെ കാവലിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ സുരേഷ് ഗോപിക്ക് അതിന്റെ ഡബ്ബിങ് ജോലികളും പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
- TAGS:
- BJP
- Suresh Gopi