Top

‘ചെറുപ്പക്കാര്‍ക്ക് കാണിച്ചുകൊടുത്താല്‍ മതി’; വനിതാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അശ്ലീല പരാമര്‍ശവുമായി മുന്‍ യുഡിഎഫ് എംഎല്‍എ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

വനിതാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശനം നടത്തിയ കുന്നത്തുനാട് മുന്‍ വിപി സജീന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്. ഐപിസി 143, 149, 153, 341, 354A, 500 എന്നീ വകുപ്പുകളിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീ വിരുദ്ധവും അശ്ലീലപരവുമായ മുന്‍ എം.എല്‍.എയുടെ പ്രസംഗ ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതോടെയാണ് പരാതി നല്‍കിയത്. പ്രസംഗത്തില്‍ വിവാദ ഭാഗങ്ങള്‍; പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു നടക്കുന്നു രണ്ടാം തിയതി വരുമ്പോള്‍ കാണിച്ചു തരാമെന്ന്. എനിക്ക് സമയമില്ല ഇല്ലേല്‍ ഞാന്‍ […]

24 Jun 2021 6:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ചെറുപ്പക്കാര്‍ക്ക് കാണിച്ചുകൊടുത്താല്‍ മതി’; വനിതാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അശ്ലീല പരാമര്‍ശവുമായി മുന്‍ യുഡിഎഫ് എംഎല്‍എ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
X

വനിതാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശനം നടത്തിയ കുന്നത്തുനാട് മുന്‍ വിപി സജീന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്. ഐപിസി 143, 149, 153, 341, 354A, 500 എന്നീ വകുപ്പുകളിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീ വിരുദ്ധവും അശ്ലീലപരവുമായ മുന്‍ എം.എല്‍.എയുടെ പ്രസംഗ ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതോടെയാണ് പരാതി നല്‍കിയത്.

പ്രസംഗത്തില്‍ വിവാദ ഭാഗങ്ങള്‍;

പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു നടക്കുന്നു രണ്ടാം തിയതി വരുമ്പോള്‍ കാണിച്ചു തരാമെന്ന്. എനിക്ക് സമയമില്ല ഇല്ലേല്‍ ഞാന്‍ കാണാന്‍ വന്നേനെ. ഇവിടെ നല്ല ചെറുപ്പക്കാരുണ്ട്, അവരെ കാണിച്ചു കൊടുത്താല്‍ മതി. കാണിച്ചു കൊടുക്കുന്നുണ്ടേല്‍ പരസ്യം നല്‍കിയാല്‍ മതി. പലരും കൂട്ടമായിട്ട് വരും കാണാന്‍ വരുന്നവര്‍ക്കും ഒരു സുഖമുണ്ടായെനെ. പഞ്ചായത്ത് മെമ്പര്‍മാരായ എക്‌സിക്യൂട്ടീവുകള്‍ വന്ന് രാവിലെ ആറ് മണിക്ക് ഏറ്റിക്കൊണ്ടു പോവുകയാണ്. സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഞാന്‍ പോലും ആറര ഏഴ് മണിക്കാണ് വീട്ടില്‍ നിന്നിറങ്ങാറുള്ളത്. ഇത് ആറ് മണിക്ക് പോയിട്ട് പിന്നെ മടങ്ങി വരുന്ന സമയത്തെക്കുറിച്ച് പലരും പല രീതിയിലാണ് പറയുന്നത്.

അഡീഷണല്‍ പണം പഞ്ചായത്ത് മെമ്പര്‍മാര്‍ക്കെല്ലാം കൊടുക്കുന്നുവെന്നാണ് പറയുന്നത്. അപ്പോള്‍ അഡിഷണല്‍ പണിയെടുക്കുന്നവര്‍ക്ക് അഡീഷണല്‍ പണം കൊടുക്കേണ്ടി വരും. അഡീഷണല്‍ പണി കൊടുക്കുന്നത് എന്തിനാണെന്ന് ഇപ്പോഴാണ് മനസിലായത്. ഇവിടെ സ്ത്രീകളെ ഉപയോഗിച്ച് കള്ളക്കേസ് കൊടുക്കുന്ന പരിപാടിയാണ് നടക്കുന്നത്. വനിതാ കമ്മീഷനെ കാണിച്ച് ഞങ്ങളെ പേടിപ്പിക്കുകയാണോ? അതൊക്കെ കൊച്ചു പിള്ളേരോട് പറഞ്ഞാല്‍ മതി. ഇത്തരം പരാതികളൊക്കെ ചങ്കൂറ്റത്തോടെ നേരിടാനുള്ള കരുത്തുള്ളവരാണ് കുന്നത്തുനാട്ടിലെ യുഡിഎഫുകാര്‍.

Next Story