‘അളിയാ എങ്ങനെയുണ്ട്… മനസ്സ് നന്നാകട്ടെ’; കുഞ്ഞെൽദോ ആദ്യഗാനമെത്തുന്നു

ആസിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രം ‘കുഞ്ഞെൽദോ’യിലെ ആദ്യഗാനമെത്തുന്നു. ഏപ്രിൽ 11നാണ് ഗാനമെത്തുന്നത്. വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ തുടങ്ങിയവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം എത്തുന്നതായി അറിയിച്ചത്.

പാട്ടിന്റെ റിഹേഴ്‌സൽ വിഡിയോയും ഇരുവരും പ്രഖ്യാപനത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസൻ ഒരു മുറിയിൽ ഇരുന്ന് ഗാനം ആലപിച്ചു നോക്കുന്നതാണ് വീഡിയോ. തൊട്ടടുത്തായി തന്നെ ആസിഫ് അലിയും മറ്റ് അണിയറപ്രവർത്തകരുമുണ്ട്. വിനീത് ശ്രീനിവാസൻ സംവിധായകൻ മാത്തുകുട്ടിയോടായി എങ്ങനെയുണ്ടെന്ന് ചോദിക്കുമ്പോൾ എല്ലാവരും ചേർന്ന് മനസ്സ് നന്നാകട്ടെ എന്ന് പറയുന്നതായും കേൾക്കാം.

ആർ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുഞ്ഞെൽദോ’. വിനീത് ശ്രീനിവാസൻ ക്രിയേറ്റീവ് ഡയറക്റ്ററായെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

‘കല്‍ക്കി’ ക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിസിന്റെ ബാനറിൽ പ്രശോഭ് കൃഷ്ണയും സുവിൻ വർക്കിയും ചേർന്നാണ് കുഞ്ഞെൽദോ നിർമിക്കുന്നത്. ചിത്രത്തിൽ‌ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു.

സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. രഞ്ജൻ എബ്രഹാം ആണ് ചിത്രസംയോജനം. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു.

Covid 19 updates

Latest News