‘പാണക്കാട്ടെ ഗെയ്റ്റിനടുത്ത് ആരൊക്കെ വരുന്നെന്ന് നോക്കി ഇരിക്കുന്നതെന്തിന്?’ ഏഷണി സിപിഐഎമ്മിന് ചേര്‍ന്നതല്ലെന്ന് കുഞ്ഞാലിക്കുട്ടി
പാണക്കാട് തറവാട് ചേര്‍ത്ത് വര്‍ഗീയത പറയുന്നത് സിപിഐഎമ്മിന് ചേര്ന്നതല്ലെന്ന്് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ബിജെപിയുടെ അതേ ഭാഷയാണ് സിപിഐമ്മിന് ഇപ്പോഴെന്നും ബിജെപിയെ തടുക്കുമെന്ന് പറയുന്നവര്‍ തന്നെയാണ് ബിജെപി പറയുന്നത് ആവര്‍ത്തിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള ഐക്യകേരള യാത്രയുടെ ഉദ്ഘാടന ചടങ്ങിലാണ് മുസ്ലിം ലീഗ് നേതാവിന്റെ പരാമര്‍ശം. ‘ നിങ്ങളിപ്പോള്‍ പറയുന്ന വര്‍ഗീയത ബിജെപി പറഞ്ഞോളും. അത് പറയാന്‍ ഈ നാട്ടില്‍ ബിജെപി ഉണ്ട്. പാണക്കാട് തങ്ങളുടെ വീട്ടില്‍ ആരൊക്കെയാണ് […]

പാണക്കാട് തറവാട് ചേര്‍ത്ത് വര്‍ഗീയത പറയുന്നത് സിപിഐഎമ്മിന് ചേര്ന്നതല്ലെന്ന്് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ബിജെപിയുടെ അതേ ഭാഷയാണ് സിപിഐമ്മിന് ഇപ്പോഴെന്നും ബിജെപിയെ തടുക്കുമെന്ന് പറയുന്നവര്‍ തന്നെയാണ് ബിജെപി പറയുന്നത് ആവര്‍ത്തിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള ഐക്യകേരള യാത്രയുടെ ഉദ്ഘാടന ചടങ്ങിലാണ് മുസ്ലിം ലീഗ് നേതാവിന്റെ പരാമര്‍ശം.
‘ നിങ്ങളിപ്പോള്‍ പറയുന്ന വര്‍ഗീയത ബിജെപി പറഞ്ഞോളും. അത് പറയാന്‍ ഈ നാട്ടില്‍ ബിജെപി ഉണ്ട്. പാണക്കാട് തങ്ങളുടെ വീട്ടില്‍ ആരൊക്കെയാണ് വന്നതെന്ന് നോക്കി ഗെയ്റ്റിനടുത്ത് വന്നിരിക്കേണ്ട വല്ല ആവശ്യവുമുണ്ടോ?. ഇവര്‍ക്ക് ഇവരുടെ ഗെയ്റ്റിനടുത്ത് ഇരുന്നാല്‍ പോരെ. പാണക്കാട് തങ്ങളുടെ വീട്ടില്‍ ആരൊക്കെ വരും, ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വരും. കാരണം അവര്‍ പാര്‍ട്ടി നേതാക്കളാണ്. ക്രിസ്തീയ മത മേലധ്യക്ഷന്മാര് ഇന്നലെ വന്നു. അങ്ങനെ ആരെല്ലൊം വരും.. മതസൗഹാര്‍ദ്ദത്തിന്റെ വിള നിലമായ, കേന്ദ്രമായ പാണക്കാടിന്റെ ചരിത്രമറിയാതെ വര്‍ത്തമാനം പറഞ്ഞാല്‍ അത് കേരളത്തിന്റെ മണ്ണില്‍ ചെലവാകില്ല,’ കുഞ്ഞാലിക്കുട്ടി കാസര്‍കോട് വെച്ച് പറഞ്ഞു.
ലീഗിനെയും കോണ്‍ഗ്രസിനെയും തമ്മില്‍ തെറ്റിക്കാന്‍ സിപിഐഎം ശ്രമിക്കുന്നെന്ന് ആരോപിച്ച കുഞ്ഞാലിക്കുട്ടി ഏഷണി ഇടതുപക്ഷത്തിന് ചേര്‍ന്നതല്ലെന്നും പറഞ്ഞു. ബിജെപിയെ തടയാന്‍ ഇന്ത്യയൊട്ടാകെ ശ്രമിക്കുന്നു എന്ന് പറയുന്നവര്‍ ബിജെപി പറയുന്ന അതേ വാക്കുകള്‍ ആവര്‍ത്തിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രക്ക് കാസര്‍കോട് കുമ്പളയിലാണ് തുടക്കം കുറിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജാഥ ഉദ്ഘാടനം ചെയ്തു. സര്‍ക്കാറിന് ജനങ്ങളോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പാഴായി പോയ അഞ്ച് വര്‍ഷങ്ങളാണ് കടന്ന് പോകുന്നതെന്നും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു. കരുതലും വികസനവുമാണ് യുഡിഎഫ് സര്‍ക്കാറിന്റെ ലക്ഷ്യം. എന്നാല്‍ വെറുപ്പിന്റേയും വിദ്വേഷത്തിന്റെയും കാലമാണിതെന്നും സമൂഹത്തില്‍ വര്‍ഗീയത വളര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളോട് നീതി പുലര്‍ത്തിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു.