
സംസ്ഥാന സര്‍ക്കാര്‍ പ്രതികാരം ചെയ്യുകയാണെന്ന് മുസ്ലീം ലീഗ് ദേശിയ അധ്യക്ഷന്‍ പികെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാരിന്റേത് നെറികെട്ട നിലപാടാണ്. സര്‍ക്കാര്‍ പൊലീസിനെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
‘യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നു. കേസുകള്‍ കണ്ടാല്‍ പേടിക്കുന്ന പാര്‍ട്ടിയല്ല മുസ്ലീം ലീഗ്. സര്‍ക്കാരിനെതിരെ സ്വര്‍ണ്ണക്കടത്ത് പോലുള്ള വലിയ കേസുകളാണ് നിലനില്‍ക്കുന്നതെന്നും’ അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് പ്രതിപ്പട്ടിക തയ്യാറാക്കി പൊലീസിന് നല്‍കുകയാണ് ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. മുസ്ലീ ലീഗ് നേതൃ യോഗത്തിന് ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഷാജിക്കെതിരെ നിലല്‍ക്കുന്ന കേസ് പ്രധാനമല്ലെന്നും ഇതില്‍ അദ്ദേഹത്തിന്റെ വിശദീകരണം തൃപ്തികരമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
കെഎം ഷാജിയെ യോഗത്തിലേക്ക് വിളിപ്പിച്ചിരുന്നു. കെഎം ഷാജിയെ എന്‍ഫോഴ്സമെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് വിളിച്ചു വരുത്തിയതെന്നാണ് സൂചന. അഴിക്കോട് സ്ക്കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ കേസുകള്‍ നിലവില്‍ കെ എം ഷാജിക്കെതിരെ നിലനില്‍ക്കുന്നുണ്ട്.
- TAGS:
- PK Kunhalikutty