Top

‘ഉപ്പ് തിന്നവര്‍ വെള്ളം കുടിച്ചാല്‍ മതി’; മുഖ്യമന്ത്രിയെ പരിഹസിച്ച് കുഞ്ഞാലിക്കുട്ടി

മരം മുറികേസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണത്തെ പരിഹസിച്ച് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പുറത്ത് വന്ന വിവരങ്ങളില്‍ നിന്നും മനസിലാവുന്നത് പിടിച്ചതിലും വലുത് മാളത്തില്‍ തന്നെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞത് പോലെ ഉപ്പ് തിന്നവര്‍ വെള്ളം കുടിച്ചാല്‍ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയത്തില്‍ ഉന്നതല ഉദ്യോഗസ്ഥര്‍ പങ്കുണ്ടെന്ന് പറയുമ്പോഴും അതില്‍ ഏത് തലം വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നതില്‍ കൃത്യമായി അന്വേഷണം നടത്തണം, ആരും കാണാതെ കൈയ്യില്‍ കൊണ്ട് വരാവുന്ന സ്വര്‍ണ്ണബിസ്‌ക്കറ്റ് അല്ലല്ലോ ഇതെന്നും കുഞ്ഞാലികുട്ടി ചോദിച്ചു. കടല്‍ കൊലക്കേസില്‍ […]

15 Jun 2021 12:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഉപ്പ് തിന്നവര്‍ വെള്ളം കുടിച്ചാല്‍ മതി’; മുഖ്യമന്ത്രിയെ പരിഹസിച്ച് കുഞ്ഞാലിക്കുട്ടി
X

മരം മുറികേസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണത്തെ പരിഹസിച്ച് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പുറത്ത് വന്ന വിവരങ്ങളില്‍ നിന്നും മനസിലാവുന്നത് പിടിച്ചതിലും വലുത് മാളത്തില്‍ തന്നെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞത് പോലെ ഉപ്പ് തിന്നവര്‍ വെള്ളം കുടിച്ചാല്‍ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയത്തില്‍ ഉന്നതല ഉദ്യോഗസ്ഥര്‍ പങ്കുണ്ടെന്ന് പറയുമ്പോഴും അതില്‍ ഏത് തലം വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നതില്‍ കൃത്യമായി അന്വേഷണം നടത്തണം, ആരും കാണാതെ കൈയ്യില്‍ കൊണ്ട് വരാവുന്ന സ്വര്‍ണ്ണബിസ്‌ക്കറ്റ് അല്ലല്ലോ ഇതെന്നും കുഞ്ഞാലികുട്ടി ചോദിച്ചു.

കടല്‍ കൊലക്കേസില്‍ നിയമ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചു; ഇറ്റലി കെട്ടിവച്ച 10 കോടി ഹൈക്കോടതിക്ക് കൈമാറി

കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം-

മരം മുറിക്കേസില്‍ ഇതുവരെ പുറത്ത് വന്ന വിവരങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഇനിയും നിരവധികാര്യങ്ങള്‍ പുറത്ത് വരാനുണ്ടെന്നാണ് മനസിലാവുന്നത്. പിടിച്ചതിലും വലുതാണ് മാളത്തില്‍ എന്ന് ഇതിലെ കഥ മുഴുവന്‍ കേട്ടാല്‍ നമുക്ക് തോന്നും. എവിടെയൊ എന്തോ പന്തികേടുണ്ട്. അല്ലെങ്കില്‍ ഇങ്ങനത്തെ എന്തെങ്കിലും കേരളത്തില്‍ നടക്കുമോ. അങ്ങനെ ഒന്ന് പതിറ്റാണ്ടുകളായി കേരളത്തില്‍ നടന്നിട്ടില്ലല്ലോ. കാട്ടിലെ മരം, തേവരുടെ ആന വലിയെടാ വലി എന്ന് പറഞ്ഞത് പോലെ കാട്ടിലെ മരങ്ങള്‍ കൊള്ളയടിക്കുന്ന കാലഘട്ടത്തില്‍ അല്ലല്ലോ ജീവിക്കുന്നത്. പരിസ്ഥിതിയെ കുറിച്ച് വലിയ അവബോധം ഉണ്ടാവുന്ന കാലഘട്ടത്തില്‍ തെരഞ്ഞെടുപ്പിന്റെ മറവില്‍ ഇത്രയും വലിയാരു വനം കൊള്ള നടന്നിട്ടും കാര്യമാക്കിനില്ലായെന്നാ നിലയില്‍ ഒതുങ്ങി പോകും എന്ന് കരുതി അവസാനിപ്പിക്കേണ്ടതല്ല ഈ വിഷയം. പതിറ്റാണ്ടുകളായി കേരളത്തില്‍ നിലനിന്നതും ഇപ്പോള്‍ ഇല്ലാതിരുന്നതുമായ ഒരു സംഭവം തിരിച്ചുവന്നിരിക്കുകയാണ്. റവന്യൂ,ഫോറസ്റ്റ് വിഭാഗങ്ങളെല്ലാം കാര്യങ്ങള്‍ അറിയും.

ആരും കാണാതെ കൊണ്ട് പോകാന്‍ കഴിയുന്ന സ്വര്‍ണ ബിസ്‌ക്കറ്റ് ഒന്നും അല്ലല്ലോ. പെരും മരമല്ലേ.ഏത് തലം വരെയുള്ള ഉന്നതര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് അറിയണം. മാളത്തില്‍ കുഴിച്ചതിനേക്കാള്‍ വലുതുണ്ട്. വനംകൊള്ള തിരിച്ചുവന്ന കഥയാണിത്. സര്‍ക്കാരിന്റെ കളികണ്ടാല്‍ അറിയാം എന്തോ മൂടിവെക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന്. മുഖ്യമന്ത്രി പറഞ്ഞത് പോലെ ഉപ്പ് തിന്നവര്‍ വെള്ളം കുടിച്ചാല്‍ മതി.

‘ഇക്കയല്ലാതെ എന്നെ ആര് സംരക്ഷിക്കും’ ജീവിക്കാന്‍ അനുവദിക്കണമെന്ന് സജിത; നെന്മാറ സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് ആവര്‍ത്തിച്ച് പൊലീസ്

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

2017ല്‍ എടുത്ത ഒരു തീരുമാനത്തിന്റെ തുടര്‍ച്ചയാണ് യഥാര്‍ത്ഥത്തിലിത്. 2017ല്‍ മരംമുറിയുമായി ബന്ധപ്പെട്ട കര്‍ഷകരുടെ പ്രശ്‌നം വ്യാപകമായി ഉയര്‍ന്നുവന്നത് ഇടുക്കിയില്‍ നിന്നായിരുന്നു. അന്ന് അതുമായി ബന്ധപ്പെട്ട് ധാരാളം യോഗങ്ങള്‍ നടന്നിരുന്നു. എല്ലാ രാഷ്ട്രീയ കക്ഷികളും അതില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു.

പ്രശ്‌നമുയരുന്നത് പട്ടയഭൂമിയിലാണ് എന്നതായിരുന്നു അതിലെ പ്രശ്‌നം. പട്ടയഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങളും അതിനുപുറമെ അവിടെ തനിയെ വളര്‍ന്നുവന്ന മരങ്ങളുമുണ്ടായിരുന്നു. ഇത് പട്ടയത്തിലൂടെ കര്‍ഷകരുടെ കൈയ്യിലെത്തിയതിനുശേഷം സംഭവിച്ചിട്ടുള്ളതായിരുന്നു. ആ മരം മുറിക്കാന്‍ തങ്ങള്‍ക്ക് അവകാശം വേണമെന്നതായിരുന്നു കര്‍ഷകരുടെ ആവശ്യം. അത് ന്യായമാണെന്ന് സര്‍ക്കാരും അന്ന് കണ്ടു.

പക്ഷേ രാജഗണത്തില്‍പ്പെടുത്തിയിട്ടുള്ള തേക്ക്, ഈട്ടി, ചന്ദനം എന്നീ മരങ്ങളുടെ കാര്യത്തില്‍ ആവശ്യമായ അനുമതി വാങ്ങിയിരിക്കണമെന്നും ആ കൂട്ടത്തില്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെയാണ് ആ ഘട്ടത്തിലുള്ള ഉത്തരവുണ്ടാകുന്നത്. യഥാര്‍ത്ഥത്തില്‍ കൃഷിക്കാരെ സഹായിക്കുക എന്നതായിരുന്നു ആ ഉത്തരവിന് പിന്നിലെ ഉദ്ദേശമെന്ന് വ്യക്തമായിരുന്നു. പക്ഷേ ചിലകൂട്ടര്‍ റവന്യൂ ഉത്തരവിനെ തെറ്റായി ഉപയോഗിക്കുന്ന നില ഉണ്ടായി. അതിന്റെ ഭാഗമായി നിരവധി മരങ്ങള്‍ മുറിച്ചുമാറ്റുന്ന നിലവന്നു.

ആ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ല. ശക്തമായ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുക തന്നെ ചെയ്യും. അതേസമയം, കൃഷിക്കാരുടെ സംരക്ഷണത്തിന്റെ പ്രശ്‌നവും ഇതിന്റെ ഭാഗമായുണ്ട്. അതെങ്ങനെ വേണമെന്നും സര്‍ക്കാര്‍ ആലോചിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Next Story