Top

സത്യപ്രതിജ്ഞ ചടങ്ങ് വീട്ടിലിരുന്ന് വീക്ഷിച്ച് കുഞ്ഞാലിക്കുട്ടിയും

രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്‌റെ സത്യപ്രതിജ്ഞാ ചടങ്ങ് വീട്ടിലിരുന്ന് വീക്ഷിച്ച് മുസ്ലീം ലീഗ് നേതാവും വേങ്ങര എംഎല്‍എയുമായ പികെ കുഞ്ഞാലിക്കുട്ടി. ഇന്ന് അധികാരമേറ്റ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭക്ക് കുഞ്ഞാലിക്കുട്ടി അഭിനന്ദനങ്ങളറിയിക്കുകയും മുഖ്യമന്ത്രിയെ വിളിച്ച് ആശംസകള്‍ അറിയിക്കുകയും ചെയ്തിരുന്നു. പ്രതിസന്ധിയുടെ ഈ കാലത്ത് ജനങ്ങള്‍ സര്‍ക്കാറില്‍ അര്‍പ്പിച്ച വിശ്വാസം സംരക്ഷിക്കാന്‍ അധികാരമേല്‍ക്കുന്ന സര്‍ക്കാറിന് കഴിയട്ടെയെന്നും ഏറ്റവും മികച്ചതും ക്രിയാത്മകവുമായ പ്രതിപക്ഷമായി യുഡിഎഫ് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നിച്ച് നില്‍ക്കേണ്ട വിഷയങ്ങളില്‍ സര്‍ക്കാറിന് പൂര്‍ണ്ണ പിന്തുണ നല്‍കും. വിയോജിപ്പുകള്‍ ശക്തമായി […]

20 May 2021 6:12 AM GMT

സത്യപ്രതിജ്ഞ ചടങ്ങ് വീട്ടിലിരുന്ന് വീക്ഷിച്ച് കുഞ്ഞാലിക്കുട്ടിയും
X

രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്‌റെ സത്യപ്രതിജ്ഞാ ചടങ്ങ് വീട്ടിലിരുന്ന് വീക്ഷിച്ച് മുസ്ലീം ലീഗ് നേതാവും വേങ്ങര എംഎല്‍എയുമായ പികെ കുഞ്ഞാലിക്കുട്ടി. ഇന്ന് അധികാരമേറ്റ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭക്ക് കുഞ്ഞാലിക്കുട്ടി അഭിനന്ദനങ്ങളറിയിക്കുകയും മുഖ്യമന്ത്രിയെ വിളിച്ച് ആശംസകള്‍ അറിയിക്കുകയും ചെയ്തിരുന്നു.

പ്രതിസന്ധിയുടെ ഈ കാലത്ത് ജനങ്ങള്‍ സര്‍ക്കാറില്‍ അര്‍പ്പിച്ച വിശ്വാസം സംരക്ഷിക്കാന്‍ അധികാരമേല്‍ക്കുന്ന സര്‍ക്കാറിന് കഴിയട്ടെയെന്നും ഏറ്റവും മികച്ചതും ക്രിയാത്മകവുമായ പ്രതിപക്ഷമായി യുഡിഎഫ് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നിച്ച് നില്‍ക്കേണ്ട വിഷയങ്ങളില്‍ സര്‍ക്കാറിന് പൂര്‍ണ്ണ പിന്തുണ നല്‍കും. വിയോജിപ്പുകള്‍ ശക്തമായി രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നിത്തല അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാതിരുന്നത്. മുഖ്യമന്ത്രി സത്യവാചകം ചൊല്ലുമ്പോള്‍ അത് തെറ്റാണെന്ന് ചെന്നിത്തല പറയുന്നതിന്റെ വീഡിയോയും ഇതിനിടെ പുറത്തുവന്നിരുന്നു ‘പിണറായി വിജയനായ ഞാന്‍ കേരള സംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന നിലയില്‍’ എന്ന് പറയുമ്പോള്‍ അങ്ങനെയല്ല, മന്ത്രിയെന്ന നിലയിലാണ് പറയേണ്ടതെന്നാണ് ചെന്നിത്തല വീഡിയോയില്‍ പറയുന്നത്.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എകെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി അബ്ദുറഹ്മന്‍, ജിആര്‍ അനില്‍, കെഎന്‍ ബാലഗോപാല്‍, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി, എംവി ഗോവിന്ദന്‍ മാസ്റ്റര്‍, പിഎ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണന്‍, പി രാജീവ്, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, വിഎന്‍ വാസവന്‍, വീണ ജോര്‍ജ് എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് നടന്നത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു ചടങ്ങിലേക്കുള്ള പ്രവേശനം. മൂന്ന് വനിതകള്‍ ഉള്‍പ്പെടെ 17 പുതുമുഖങ്ങളാണ് രണ്ടാം പിണറായി മന്ത്രിസഭയിലുള്ളത്. മുഖ്യമന്ത്രിക്ക് പുറമെ ജെഡിഎസിലെ കെ കൃഷ്ണന്‍ കുട്ടി, എന്‍സിപിയിലെ എകെ ശശീന്ദ്രന്‍, സിപിഐഎമ്മിനെ കെ രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് മന്ത്രിസ്ഥാനം വഹിച്ച് മുന്‍പരിചയമുള്ളത്. മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ട്. സത്യപ്രതിജ്ഞാചടങ്ങിന് ശേഷം വകുപ്പുവിഭജനം സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയക്കും. ഗവര്‍ണര്‍ അംഗീകരിക്കുന്നതോടെ വിജ്ഞാപനമിറങ്ങും. ആഭ്യന്തരം, വിജിലന്‍സ്, ഐടി, പൊതുഭരണം എന്നിവ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കൈകാര്യം ചെയ്യും. ആദ്യ മന്ത്രിസഭ യോഗവും ഇന്ന് വൈകുന്നേരം 5.30ന് നടക്കും. ഗവര്‍ണറുടെ ചായ സല്‍ക്കാരത്തിന് ശേഷമാണ് മന്ത്രിസഭ യോഗം നടക്കുക. ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാനാണ് സാധ്യത. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള പദ്ധതികളുടെ പ്രഖ്യാപനവും ഉണ്ടാകും.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം, സിപിഐ മന്ത്രിമാരും വയലാറിലെയും പുന്നപ്രയിലെ വലിയ ചുടുകാട്ടിലെയും രക്തസാക്ഷി മണ്ഡപങ്ങളിലെത്തിയിരുന്നു.

Next Story