Top

കുഞ്ഞാലിക്കുട്ടി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായേക്കും; കെഎം ഷാജിക്കായും ആവശ്യം

മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയായേക്കും. നേരത്തെ ചുമതലയില്‍ ഉണ്ടായിരുന്ന കെപിഎ മജീദ് തിരൂരങ്ങാടിയില്‍ നിന്നും സ്ഥാനാര്‍ത്ഥിയായപ്പോള്‍ തല്‍സ്ഥാനത്ത് നിന്നും മാറിയിരുന്നു. തുടര്‍ന്ന് താല്‍ക്കാലിക ചുമതല പിഎംഎ സലീമിന് നല്‍കി. തെരഞ്ഞെടുപ്പ് കഴിഞ്ഞ പുതിയ ജനറല്‍ സെക്രട്ടറിയെ സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നതോടെയാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ പേര് ഒരു വിഭാഗം ഉയര്‍ത്തിയത്. ലീഗ് സംസ്ഥാന ആക്ടീംഗ് പ്രസിഡണ്ടായി മലപ്പുറം ജില്ലാ പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങളെ കൊണ്ട് വരാനുള്ള ചര്‍ച്ചകളും സജീവമാണ്. […]

20 May 2021 10:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുഞ്ഞാലിക്കുട്ടി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായേക്കും; കെഎം ഷാജിക്കായും ആവശ്യം
X

മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയായേക്കും. നേരത്തെ ചുമതലയില്‍ ഉണ്ടായിരുന്ന കെപിഎ മജീദ് തിരൂരങ്ങാടിയില്‍ നിന്നും സ്ഥാനാര്‍ത്ഥിയായപ്പോള്‍ തല്‍സ്ഥാനത്ത് നിന്നും മാറിയിരുന്നു. തുടര്‍ന്ന് താല്‍ക്കാലിക ചുമതല പിഎംഎ സലീമിന് നല്‍കി. തെരഞ്ഞെടുപ്പ് കഴിഞ്ഞ പുതിയ ജനറല്‍ സെക്രട്ടറിയെ സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നതോടെയാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ പേര് ഒരു വിഭാഗം ഉയര്‍ത്തിയത്.

ലീഗ് സംസ്ഥാന ആക്ടീംഗ് പ്രസിഡണ്ടായി മലപ്പുറം ജില്ലാ പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങളെ കൊണ്ട് വരാനുള്ള ചര്‍ച്ചകളും സജീവമാണ്. നിലവില്‍ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ കെഎം ഷാജിക്ക് ജനറല്‍ സെക്രട്ടറി പദവി നല്‍കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും വിജിലന്‍സ് കേസും വിവാദങ്ങളും നിലനില്‍ക്കുന്നതിനാല്‍ അതിനുള്ള സാധ്യത കുറവാണ്.

ഇതിന് പുറമേ സി മമ്മൂട്ടി, അഡ്വ. എം ഉമ്മര്‍ എന്നിവരില്‍ ഒരാളെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന അഭിപ്രായം ഉയരുന്നുണ്ട്.

നിലവില്‍ മുസ്ലീം ലീഗ് നിയമസഭാ കക്ഷി നേതാവാണ് പികെ കുഞ്ഞാലികുട്ടി. ഉപനേതാവായി മുനീറിനേയും തെരഞ്ഞെടുത്തു. കെപിഎ മജീദ്, വിപ്പ് പികെ ബഷീര്‍, ട്രഷറലര്‍ എന്‍എ നെല്ലിക്കുന്ന് എന്നിങ്ങനെയാണ് മറ്റ് ഭാരവാഹികള്‍.

Next Story