ബ്രണ്ണന്‍ പോര്; സുധാകരന് ജാഗ്രത കുറവ് ഉണ്ടായോയെന്ന് കെപിസിസി തീരുമാനിക്കട്ടെയെന്ന് കുഞ്ഞാലിക്കുട്ടി
ബ്രണ്ണന്‍ കോളേജ് അനുഭവങ്ങള്‍ പങ്കുവച്ചതില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ജാഗ്രത കുറവ് ഉണ്ടായോയെന്ന് കെപിസിസി തീരുമാനിക്കട്ടെയെന്ന് പികെ കുഞ്ഞാലിക്കുട്ടി.മുഖ്യമന്ത്രി- സുധാകരന് വാക്പോര് ആരോഗ്യകരമല്ലെന്നും ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ ഇത്തരം വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട് നാട്ടില്‍. ആ ചര്‍ച്ചകളുടെ ശ്രദ്ധ തിരിച്ചു വിടുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അതേസമയം, മക്കളെ തട്ടിക്കൊണ്ടു പോകാന്‍ കെ സുധാകരന് പദ്ധതിയിട്ടുണ്ടെന്ന് പിണറായി വിജയനോട് പറഞ്ഞത് കോണ്‍ഗ്രസ് നേതാവ് കെടി ജോസഫാണെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നു. […]
21 Jun 2021 12:58 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബ്രണ്ണന്‍ കോളേജ് അനുഭവങ്ങള്‍ പങ്കുവച്ചതില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ജാഗ്രത കുറവ് ഉണ്ടായോയെന്ന് കെപിസിസി തീരുമാനിക്കട്ടെയെന്ന് പികെ കുഞ്ഞാലിക്കുട്ടി.
മുഖ്യമന്ത്രി- സുധാകരന് വാക്പോര് ആരോഗ്യകരമല്ലെന്നും ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ ഇത്തരം വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട് നാട്ടില്‍. ആ ചര്‍ച്ചകളുടെ ശ്രദ്ധ തിരിച്ചു വിടുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതേസമയം, മക്കളെ തട്ടിക്കൊണ്ടു പോകാന്‍ കെ സുധാകരന് പദ്ധതിയിട്ടുണ്ടെന്ന് പിണറായി വിജയനോട് പറഞ്ഞത് കോണ്‍ഗ്രസ് നേതാവ് കെടി ജോസഫാണെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നു. പിണറായിയും സുധാകരനും പഠിച്ച കാലത്ത് ബ്രണ്ണന്‍ കോളേജിലുണ്ടായിരുന്ന സിഎംപി നേതാവ് ചൂരായി ചന്ദ്രനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 1965 മുതല്‍ 1972 വരെയാണ് ചൂരായി ചന്ദ്രന് ബ്രണ്ണന്‍ കോളേജില്‍ പഠിച്ചിരുന്നത്.
ചൂരായി ചന്ദ്രന് പറഞ്ഞത്: ”ഇന്നത്തെ ക്യാമ്പസിന്റെ അന്തരീക്ഷമല്ല അന്നത്തെ കാലത്ത്. അന്ന് നേതാക്കളായി ഉണ്ടായിരുന്നത് വി ബാലന്, ഭാസ്കരന്, പിണറായിയിലെ രാമചന്ദ്രന് എന്നിവരടങ്ങിയ ഒരു ടീമായിരുന്നു കെഎസ്യുവിന്റെ മുന്നില്‍. അതില്‍ നിന്ന് തെറ്റി പിരിഞ്ഞ ഒരു അനാര്‍ക്കിസ്റ്റ് കമ്പനിയുണ്ടായിരുന്നു. ഇവരായിരുന്നു ക്യാമ്പസില്‍ പ്രശ്നമുണ്ടാക്കിയിരുന്നത്. അവര്‍ക്ക് അന്ന് കള്ള ചാരായം കിട്ടും, അത് രാവിലെ മുതല്‍ കഴിക്കും. പിന്നെ കുറച്ച് റൊമാന്‍സ്. ഇതായിരുന്നു രീതി.” ”കോണ്‍ഗ്രസ് നേതാവ് കെടി ജോസഫാണ്, കെ സുധാകരന് മക്കളെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടുണ്ടെന്ന് പിണറായി വിജയനെ അറിയിച്ചത്. എറണാകുളത്താണ്, അബ്കാരിയാണ്, ഫിനാന്സറാണ്, മരിച്ചയാളാണ് എന്നെല്ലാം പറയുമ്പോഴാണ് ഇക്കാര്യം വ്യക്തമാവുന്നത്. ജോസഫ് കഥയുണ്ടാക്കി പറയുമെന്ന് എനിക്ക് തോന്നുന്നില്ല. ഇക്കാര്യം ഉണ്ടാക്കി പറഞ്ഞതായിരിക്കില്ല. കെടി ജോസഫ് എല്ലാവര്ക്കും പണം നല്‍കും. പിണറായി വിജയനും സുധാകരനും കൊടുക്കും. മമ്പറം ദിവാകരനുമായിട്ടായിരുന്നു അദ്ദേഹത്തിന് അടുത്ത ബന്ധം. അവര്‍ തമ്മില്‍ വല്ലാത്തൊരു ബന്ധമായിരുന്നു.”
മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും തമ്മിലുള്ള പോര് അവസാനിപ്പിക്കണമെന്നും ചൂരായി ചന്ദ്രന് ആവശ്യപ്പെട്ടു. ”പിണറായി വിജയന്റെയും സുധാകരന്റെ പഴയ ക്യാമ്പസ് കഥകള്‍ കൊണ്ട് ജനത്തിന് ഒരു കാര്യവുമില്ല. വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതാണ് സുധാകരനും സിപിഐഎമ്മിനും എല്ലാവര്ക്കും നല്ലത്.”-ചൂരായി ചന്ദ്രന് പറഞ്ഞു.
കെ സുധാകരന്റെ നേതൃത്വത്തില്‍ തന്റെ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടതായി സുധാകരന്റെ ഉറ്റ സുഹൃത്ത് തന്നോട് വെളിപ്പെടുത്തിയിരുന്നെന്ന് മുഖ്യമന്ത്രിയാണ് കഴിഞ്ഞദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. സുധാകരന്റെ സുഹൃത്തും വിശ്വസ്തനുമായ കോണ്‍ഗ്രസുകാരനാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും വ്യക്തിയുടെ പേര് പുറത്തുവിടാതെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അന്ന് മുഖ്യമന്ത്രി പറഞ്ഞത്: ”ഒരു ദിവസം അതിരാവിലെ സുധാകരന്റെ ഒരു അടുത്ത സുഹൃത്ത് എന്റെ വീട്ടിലെത്തി. സുധാകരന്റെ ഫൈനാന്‍സര്‍ കൂടിയായിരുന്നു അദ്ദേഹം. സാധാരണഗതിയില്‍ വീട്ടിലേക്ക് വരാന്‍ സാധ്യതയില്ലാത്ത ഇയാളുടെ വരവില്‍ ആശ്ചര്യപ്പെട്ട് നിന്ന എന്നോട് വളരെ രഹസ്യമായിട്ടുള്ള ഒരു കാര്യം പറയാനാണ് താന്‍ വന്നതെന്ന് അയാള്‍ അറിയിച്ചു. ആ സമയം, വീട്ടില്‍ താനും ഭാര്യയും രണ്ട് കുട്ടികളും മാത്രമാണുണ്ടായിരുന്നത്. നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും സുധാകരന് വലിയൊരു പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്നും അയാള്‍ പറഞ്ഞു. നിങ്ങളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകാനാണ് പദ്ധതിയെന്നും അയാള്‍ വെളിപ്പെടുത്തി. അത്തരത്തിലൊന്നും ചെയ്യരുത് പഞ്ചാബല്ല, വേണ്ടാത്തത് ചെയ്താല്‍ കേരളം കത്തും എന്നും താന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും സുധാകരന്റെ സ്വഭാവം വെച്ച് വിശ്വാസമില്ലാത്തതിനാലാണ് താങ്കളെ അറിയിക്കുന്നതെന്നും അയാള്‍ പറഞ്ഞു. ഇതിന് വരുന്നിടത്തുവെച്ച് കാണാമെന്നാന്നാണ് മറുപടി നല്‍കിയത്.”
വിഷയത്തില്‍ കെ സുധാകരന് നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു: ”സ്വന്തം മക്കളെ തട്ടികൊണ്ടു പോകാന്‍ പദ്ധതിയിട്ടിരുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് പിണറായി വിജയന് വിവരം പൊലീസില്‍ അറിയിച്ചില്ല. ആരാണ് ഈ കാര്യം പറഞ്ഞത്, മരിച്ച് പോയ സുഹൃത്തും ഫിനാന്‍സറുമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കോളേജ് വിദ്യാര്‍ഥിക്കെന്ത് ഫിനാന്‍സര്‍. എനിക്ക് അങ്ങനെ ഒരാളെ അറിയില്ല. മരിച്ചയാള്‍ക്ക് എന്തേ പേരില്ല. മുഖ്യമന്ത്രി എന്തു കൊണ്ട് അദ്ദേഹത്തിന്റെ പേര് പറയുന്നില്ല. പൊലീസില്‍ പരാതി കൊടുത്തില്ല. എന്തുകൊണ്ട് മറ്റാരോടും പറഞ്ഞില്ല. മക്കള്‍ക്ക് ഭീഷണിയുണ്ടെന്ന കാര്യം അമ്മമാരോടും ഭാര്യയോടുമാണ് എല്ലാവരും പറയുന്നത്. അവരുടെ സുരക്ഷയെ കരുതി. എന്നാല്‍ പിണറായി അത് പറഞ്ഞില്ല. അച്ഛന്റെ സ്ഥാനത്താണോ അദ്ദേഹമെന്ന് എനിക്ക് സംശയമുണ്ട്.”