Top

‘രാജി രാഷ്ട്രീയ തീരുമാനം’; ഫാസിസത്തിനെതിരായ പോരാട്ടം ഏറ്റവും അനിവാര്യം കേരളത്തിലെന്ന് പികെ കുഞ്ഞാലിക്കുട്ടി

ഫാസിസത്തിനെതിരായ പോരാട്ടം ഇപ്പോള്‍ ഏറ്റവും അനിവാര്യം കേരളത്തിലാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഫാസിസത്തിനെതിരെ ശക്തമായി പോരടണം അതിപ്പോള്‍ കൂടുതലായി വേണ്ടത് കേരളത്തിലാണെന്ന് എംപി സ്ഥാനം രാജിവെച്ചശേഷം അദ്ദേഹം പറഞ്ഞു. മനോരമയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന പശ്ചാത്തലത്തില്‍ താന്‍ കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും ഒറ്റക്കെട്ടായാണ് തീരിമാനമെടുത്തത്. രാജി രാഷ്ട്രീയ തീരുമാനമാണ്. ദേശീയ തലത്തിലുള്ള തന്റെ പ്രവര്‍ത്തനം പാര്‍ട്ടി തുടരും. അതേസമയം […]

3 Feb 2021 10:44 PM GMT

‘രാജി രാഷ്ട്രീയ തീരുമാനം’; ഫാസിസത്തിനെതിരായ പോരാട്ടം ഏറ്റവും അനിവാര്യം കേരളത്തിലെന്ന് പികെ കുഞ്ഞാലിക്കുട്ടി
X

ഫാസിസത്തിനെതിരായ പോരാട്ടം ഇപ്പോള്‍ ഏറ്റവും അനിവാര്യം കേരളത്തിലാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഫാസിസത്തിനെതിരെ ശക്തമായി പോരടണം അതിപ്പോള്‍ കൂടുതലായി വേണ്ടത് കേരളത്തിലാണെന്ന് എംപി സ്ഥാനം രാജിവെച്ചശേഷം അദ്ദേഹം പറഞ്ഞു. മനോരമയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന പശ്ചാത്തലത്തില്‍ താന്‍ കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും ഒറ്റക്കെട്ടായാണ് തീരിമാനമെടുത്തത്. രാജി രാഷ്ട്രീയ തീരുമാനമാണ്. ദേശീയ തലത്തിലുള്ള തന്റെ പ്രവര്‍ത്തനം പാര്‍ട്ടി തുടരും. അതേസമയം തെരഞ്ഞെടുപ്പില്‍ എവിടെ മത്സരിക്കണം എന്ന കാര്യം തങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന നേതൃത്വത്തിന് അതിന്റേതായ പ്രാഗല്‍ഭ്യമുണ്ടെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി പ്രതികരിച്ചു. കുഞ്ഞാലിക്കുട്ടി പരിചയ സമ്പന്നനായ വ്യക്തിയാണ് അദ്ദേഹത്തിന്റെ പ്രാതിനിധ്യം നിയമസഭാ തെരഞ്ഞെടുപ്പടുത്തിരിക്കുന്ന സാഹചര്യത്തില്‍ ലീഗിനും യുഡിഎഫിനും വലിയ മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീത്തിലേക്ക് തിരിച്ചെത്തണമെന്ന് ലീഗ് ഉന്നതാധികാര സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിയെ ഏല്‍പിക്കുകയും ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ കഴിയാനാതിരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ലീഗ് കുഞ്ഞാലിക്കുട്ടിയെപ്പോലെ ശക്തനായ നേതാവിനെ സംസ്ഥാനത്തെത്തിക്കാന്‍ ശ്രമിക്കുന്നത്.

Next Story