Top

‘ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടില്‍ ഇഴയേണ്ടി വരും’; മത്സ്യബന്ധനകരാര്‍ മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കുഞ്ഞാലിക്കുട്ടി

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കരാറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ ഒന്നും നടക്കില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മാത്രമായി ഇക്കാര്യത്തില്‍ ഒരു തീരുമാനവും എടുക്കാനാകില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പദ്ധതി കൈയ്യോടെ പിടിച്ചപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണ്. കേരളത്തിന്റെ മത്സ്യസമ്പത്ത് നഷ്ടപ്പെടുത്തുന്ന തരത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചാല്‍ യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ അത് റദ്ദാക്കുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വരുമാനമില്ലാത്ത മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാണ്. മൂലധന നിക്ഷേപമില്ലാത്ത […]

20 Feb 2021 4:34 AM GMT

‘ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടില്‍ ഇഴയേണ്ടി വരും’; മത്സ്യബന്ധനകരാര്‍ മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കുഞ്ഞാലിക്കുട്ടി
X

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കരാറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ ഒന്നും നടക്കില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മാത്രമായി ഇക്കാര്യത്തില്‍ ഒരു തീരുമാനവും എടുക്കാനാകില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പദ്ധതി കൈയ്യോടെ പിടിച്ചപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണ്. കേരളത്തിന്റെ മത്സ്യസമ്പത്ത് നഷ്ടപ്പെടുത്തുന്ന തരത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചാല്‍ യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ അത് റദ്ദാക്കുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

വരുമാനമില്ലാത്ത മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാണ്. മൂലധന നിക്ഷേപമില്ലാത്ത തട്ടിപ്പ് കമ്പനികള്‍ക്ക് സംസ്ഥാനത്തിന്റെ മത്സ്യമേഖലയെ തുറന്നുകൊടുക്കുന്നത് ഗൗരവമുള്ള വിഷയമാണ്.

പി കെ കുഞ്ഞാലിക്കുട്ടി

ഇക്കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്യും. ഈ വിഷയത്തില്‍ യുഡിഎഫിന്റെ നയം തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വ്യക്തമാക്കും.

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയില്ലെങ്കില്‍ ഇടത് സര്‍ക്കാര്‍ പിന്നീട് മുട്ടിലിഴയേണ്ടി വരും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വഴിവിട്ട നിയമനങ്ങള്‍ അധികാരത്തിലേറുന്ന യുഡിഎഫ് സര്‍ക്കാര്‍ പുനപരിശോധിക്കും. ജനകീയ സമരങ്ങളെ ആസൂത്രിക കലാപമായി മുദ്ര കുത്തുന്നത് മര്‍ദ്ദിത ഭരണകൂടങ്ങളുടെ സ്വഭാവമാണ്. കര്‍ഷക സമരത്തേക്കുറിച്ച് കേന്ദ്ര സര്‍ക്കാരും ഇതുതന്നെയാണ് പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Next Story