Top

കേരളത്തിലെ സ്ത്രീ സമൂഹത്തെ ആകെ വഞ്ചിച്ചു; ശശീന്ദ്രനെ പോലെ മുഖ്യമന്ത്രിയും കുറ്റക്കാരനാണ്: കെ സുരേന്ദ്രന്‍

നിയമസഭയില്‍ മന്ത്രി എകെ ശശീന്ദ്രനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി നിയമ വാഴ്ചയെ വെല്ലുവിളിക്കലാണെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യുവതിയ്ക്കുനേരെ എന്‍സിപി നേതാവ് അപമര്യാദയായി പെരുമാറിയെന്ന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന സ്ത്രീ പീഡന കേസ് ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ട മന്ത്രി എകെ ശശീന്ദ്രനെ സംരക്ഷിച്ചതോടെ മുഖ്യമന്ത്രി കേരളത്തിലെ സ്ത്രീ സമൂഹത്തെ ആകെ വഞ്ചിച്ചു. ശശീന്ദ്രനെ പോലെ മുഖ്യമന്ത്രിയും കുറ്റക്കാരനാണ് എന്നും ബിജെപി അധ്യക്ഷന്‍ കുറ്റപ്പെടുത്തി. കുണ്ടറ പെരുമ്പുഴയില്‍ എന്‍സിപി നേതാവിനെതിരെ പരാതി നല്‍കിയ യുവതിയുടെ […]

22 July 2021 6:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തിലെ സ്ത്രീ സമൂഹത്തെ ആകെ വഞ്ചിച്ചു; ശശീന്ദ്രനെ പോലെ മുഖ്യമന്ത്രിയും കുറ്റക്കാരനാണ്: കെ സുരേന്ദ്രന്‍
X

നിയമസഭയില്‍ മന്ത്രി എകെ ശശീന്ദ്രനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി നിയമ വാഴ്ചയെ വെല്ലുവിളിക്കലാണെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യുവതിയ്ക്കുനേരെ എന്‍സിപി നേതാവ് അപമര്യാദയായി പെരുമാറിയെന്ന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന സ്ത്രീ പീഡന കേസ് ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ട മന്ത്രി എകെ ശശീന്ദ്രനെ സംരക്ഷിച്ചതോടെ മുഖ്യമന്ത്രി കേരളത്തിലെ സ്ത്രീ സമൂഹത്തെ ആകെ വഞ്ചിച്ചു. ശശീന്ദ്രനെ പോലെ മുഖ്യമന്ത്രിയും കുറ്റക്കാരനാണ് എന്നും ബിജെപി അധ്യക്ഷന്‍ കുറ്റപ്പെടുത്തി. കുണ്ടറ പെരുമ്പുഴയില്‍ എന്‍സിപി നേതാവിനെതിരെ പരാതി നല്‍കിയ യുവതിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദഹം.

മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പൊലീസിന് മുമ്പില്‍ ഇരയായ പെണ്‍കുട്ടി ഹാജരായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. ഇരയുടെ മൊഴിയെടുക്കാന്‍ പൊലീസ് ശ്രമിച്ചിരുന്നില്ല. കുറ്റവാളികളെ സംരക്ഷിക്കുന്ന നയമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. സ്ത്രീ പീഡന കേസ് ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ട മന്ത്രി എകെ ശശീന്ദ്രനെ സംരക്ഷിച്ചതോടെ മുഖ്യമന്ത്രി കേരളത്തിലെ സ്ത്രീ സമൂഹത്തെ ആകെ വഞ്ചിച്ചു. ശശീന്ദ്രനെ പോലെ മുഖ്യമന്ത്രിയും കുറ്റക്കാരനാണ്. ബിജെപി ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോവും. സംസ്ഥാന ഗവര്‍ണര്‍ക്ക് പോലും സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ഉപവാസമിരിക്കേണ്ടി വന്നു. അപ്പോഴാണ് മുഖ്യമന്ത്രി പ്രതികളെ സംരക്ഷിക്കുന്ന സാഹചര്യം ഉണ്ടായതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുക എന്ന നിലയ്ക്കാണ് ശശീന്ദ്രന്‍ ഫോണ്‍ വിളിച്ചതെന്നായിരുന്നു സഭയില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതില്‍ മന്ത്രി തെറ്റ് ചെയ്‌തെന്ന് പറയാനാകില്ലെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കിയിരുന്നു. ശശീന്ദ്രന്റെ വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് പ്രതിപക്ഷ എംഎല്‍എ പിസി വിഷ്ണുനാഥാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നായിരുന്നു അടിയന്തിര പ്രമേയം അവതരിപ്പിച്ച പിസി വിഷ്ണുനാഥ് സഭയില്‍ ചൂണ്ടിക്കാട്ടി. എകെ ശശീന്ദ്രന് മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ല. യുവതിയെ അപമാനിച്ച കേസിലെ നിയമനടപടികള്‍ ഇല്ലാതാക്കാനാണ് മന്ത്രി വിളിച്ചതെന്ന് വ്യക്തമാണെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.

Next Story