Top

‘പത്മാകരന് എന്റെ മകളെ അറിയില്ലായെന്ന് പറയുന്നത് പച്ചക്കള്ളം’; പത്മാകരന്റെ പരാതിക്കെതിരെ യുവതിയുടെ പിതാവ്

ആരോപണ വിധേയനായ പത്മാകരന്‍ തന്റെ മകളെ കണ്ടിട്ടില്ലായെന്ന് പറയുന്ന് പച്ചകള്ളമാണെന്ന് കുണ്ടറ പീഡനക്കേസ് പരാതിക്കാരിയുടെ പിതാവ്. പത്മാകരനും താനും എന്‍സിപി പ്രവര്‍ത്തകരാണെന്നും ഒരിക്കല്‍ പോലും മകളെ കണ്ടിട്ടില്ലായെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും പിതാവ് റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചു. തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് കാണിച്ച് പത്മാകരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുവതിയെ താന്‍ ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലെന്ന് പത്മാകരന്‍ പരാതിയില്‍ പറയുന്നുണ്ട്. വന്‍ കിട ലോണുകള്‍ക്ക് കമ്മീഷന്‍, 1000 കോടിയുടെ ക്രമക്കേട്; കരിവന്നൂര്‍ സഹകരണ […]

22 July 2021 10:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പത്മാകരന് എന്റെ മകളെ അറിയില്ലായെന്ന് പറയുന്നത് പച്ചക്കള്ളം’; പത്മാകരന്റെ പരാതിക്കെതിരെ യുവതിയുടെ പിതാവ്
X

ആരോപണ വിധേയനായ പത്മാകരന്‍ തന്റെ മകളെ കണ്ടിട്ടില്ലായെന്ന് പറയുന്ന് പച്ചകള്ളമാണെന്ന് കുണ്ടറ പീഡനക്കേസ് പരാതിക്കാരിയുടെ പിതാവ്. പത്മാകരനും താനും എന്‍സിപി പ്രവര്‍ത്തകരാണെന്നും ഒരിക്കല്‍ പോലും മകളെ കണ്ടിട്ടില്ലായെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും പിതാവ് റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചു. തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് കാണിച്ച് പത്മാകരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുവതിയെ താന്‍ ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലെന്ന് പത്മാകരന്‍ പരാതിയില്‍ പറയുന്നുണ്ട്.

വന്‍ കിട ലോണുകള്‍ക്ക് കമ്മീഷന്‍, 1000 കോടിയുടെ ക്രമക്കേട്; കരിവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ കൊള്ള

‘തെറ്റ് ചെയ്തിട്ടില്ലെന്ന് ജനങ്ങളെ വിശ്വസിപ്പിച്ച് ഒരു കള്ളം സൃഷ്ടിക്കാനാണ് പരാതി അയച്ചിട്ടുള്ളത്. പത്മാകരന്‍ കണ്ടിട്ടില്ലായെന്ന് പറയുന്നതാണ് ഏറ്റവും വലിയ കള്ളം. പഠിക്കാന്‍ പോകുന്ന സമയം അല്ലാതെ മകള്‍ മിക്കവാറും സമയങ്ങളില്‍ ഞങ്ങളോടൊപ്പം ഉണ്ടാവും.’ യുവതിയുടെ പിതാവ് പറഞ്ഞു.

യുവതി തനിക്ക് വിരോധമുള്ളവര്‍ക്കെതിരെ നേരത്തേയും സമാന പരാതി നല്‍കിയിട്ടുണ്ടെന്ന പരാതിയിലെ പരാമര്‍ശം പരിശോധിച്ചാല്‍ ആ കള്ളവും പൊളിയുമെന്നും പിതാവ് വ്യക്തമാക്കി. എന്‍സിപിക്കാരന്‍ പ്രതിയായ കേസില്‍ എന്‍സിപി അന്വേഷിക്കേണ്ടതില്ലെന്ന് മകളോട് താനാണ് പറഞ്ഞതെന്നും അതിനാലാണ് പാര്‍ട്ടി അന്വേഷണ കമ്മീഷനോട് സഹകരിക്കേണ്ടതില്ലായെന്ന് പറഞ്ഞതെന്നും പിതാവ് വ്യക്തമാക്കി.

തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണ് എന്ന് ആരോപിച്ചാണ് എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പത്മാകരന്‍ മുഖ്യമന്ത്രിക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ പശ്ചാത്തലത്തില്‍ ആരോപണ വിധേയനായ പത്മാകരനുള്‍പ്പെടെ മൂന്ന് പേരെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ഇയാള്‍ മുഖ്യമന്ത്രിയെ സമീപിച്ചത്.

‘പരാതിക്കാരിയെ ഒരിക്കല്‍ പോലും കണ്ടിട്ടില്ല, രാഷ്ട്രീയ ഗൂഢാലോചന’; മുഖ്യമന്ത്രിക്ക് പരാതിയുമായി കുണ്ടറയിലെ എന്‍സിപി നേതാവ്

കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ തയാറാണ്. പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. നിരപരാധിത്വം തെളിയിക്കാന്‍ നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിങ്, പോളിഗ്രാഫ് തുടങ്ങി ഏതു പരിശോധനയ്ക്കും തയ്യാറാണെന്നും പത്മാകരന്‍ പറയുന്നു. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നു. ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കണമെന്നും പത്മാകരന്‍ പരാതിയില്‍ പറയുന്നു. പരാതിക്കാരിക്ക് എതിരെയും പത്മാകരന്‍ കത്തില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. പരാതിക്കാരിയെ ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ല. വിരോധം ഉള്ളവര്‍ക്കെതിരെ പരാതിക്കാരി സമാനപരാതി മുന്‍പും നല്‍കിയിട്ടുണ്ടെന്നും പത്മാകരന്‍ പരാതിയില്‍ പറയുന്നു.

Next Story