‘തേങ്ങുമീ വീണയില്‍’; അനിയത്തിപ്രാവിലെ റിലീസ് ചെയ്യാത്ത ഗാനം പങ്കുവെച്ച് ചാക്കോച്ചന്
ഫാസില്‍ സംവിധാനം ചെയ്ത് 1997ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അനിയത്തി പ്രാവ്. ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെയും ശാലിനിയുടെയും കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഔസേപ്പച്ചന്റെ മനോഹരമായ സംഗീതവും ചിത്രത്തിത്തെ പ്രിയപ്പെട്ടതാക്കാന്‍ കാരണമായിരുന്നു. ഇന്നും മലയാളികള്‍ പാടി നടക്കുന്ന നിത്യഹരിതമായ പ്രണയ ഗാനങ്ങളാണ് അനിയത്തി പ്രാവ് നമുക്ക് സമ്മാനിച്ചത്. ഇപ്പോഴിതാ ചാക്കോച്ചന് ചിത്രത്തിന് വേണ്ടി ചെയ്ത തേങ്ങുമീ വീണയില്‍ എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ്. അനിയത്തി പ്രാവിന് വേണ്ടി ഈ ഗാനം രചിച്ചെങ്കിലും റിലീസ് ചെയ്തിരുന്നില്ല. ‘അനിയത്തി പ്രാവിന് വേണ്ടി ഒരുക്കിയ […]
4 July 2021 12:58 AM GMT
ഫിൽമി റിപ്പോർട്ടർ

ഫാസില്‍ സംവിധാനം ചെയ്ത് 1997ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അനിയത്തി പ്രാവ്. ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെയും ശാലിനിയുടെയും കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഔസേപ്പച്ചന്റെ മനോഹരമായ സംഗീതവും ചിത്രത്തിത്തെ പ്രിയപ്പെട്ടതാക്കാന്‍ കാരണമായിരുന്നു. ഇന്നും മലയാളികള്‍ പാടി നടക്കുന്ന നിത്യഹരിതമായ പ്രണയ ഗാനങ്ങളാണ് അനിയത്തി പ്രാവ് നമുക്ക് സമ്മാനിച്ചത്.
ഇപ്പോഴിതാ ചാക്കോച്ചന് ചിത്രത്തിന് വേണ്ടി ചെയ്ത തേങ്ങുമീ വീണയില്‍ എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ്. അനിയത്തി പ്രാവിന് വേണ്ടി ഈ ഗാനം രചിച്ചെങ്കിലും റിലീസ് ചെയ്തിരുന്നില്ല. ‘അനിയത്തി പ്രാവിന് വേണ്ടി ഒരുക്കിയ നിങ്ങള്‍ കേള്‍ക്കാത്ത ആ ഗാനം ഇതാ’ എന്നാണ് ചാക്കോച്ചന് ഫേസ്ബുക്കില്‍ കുറിച്ചത്. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് താരം പങ്കുവെച്ചത്. യേശുദാസും ചിത്രയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
അതേസമയം ചാക്കോച്ചന് നിലവില്‍ അരവിന്ദ് സ്വാമിയുമായുള്ള ഒറ്റ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി കാത്തിരിക്കുകയാണ്. തമിഴ്-മലയാളം ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷറോഫും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗോവയിലും മംഗലാപുരത്തിലുമായാണ് സിനിമ ചിത്രീകരിക്കുന്നത്. ഈ സിനിമ സംവിധാനം ചെയ്യുന്നത് തീവണ്ടി സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനായ ടി.പി ഫെല്ലിനിയാണ്.
തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാവുന്നതായാണ് റിപ്പോര്‍ട്ട്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.സജീവാണ്. മുംബൈ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ മറ്റു പ്രധാന ലൊക്കേഷനുകള്‍. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.