കുനാല്‍ കമ്ര സുപ്രീംകോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നെന്ന് പരാതി; ഇനിയും താനെങ്ങനെയെന്ന് തിരിച്ചടിച്ച് കൊമേഡിയന്‍

അര്‍ണാബ് ഗോസ്വാമിക്ക് ജാമ്യ മനുവദിച്ചതിന് പിന്നാലെ സുപ്രീം കോടതിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയ്‌ക്കെതിരെ പരാതി. കോടതിയലക്ഷ്യം നടത്തിയെന്നാരോപിച്ച് അറ്റോര്‍ണി ജനറലിന് അഭിഭാഷകനായ റിസ്വാന്‍ സിദ്ദിഖിയാണ് പരാതി നല്‍കിയത്.

എന്നാല്‍ തനിക്കെതിരെ വന്ന പരാതിക്കെതിരെ
‘വിട്ടുവീഴ്ച്ചയോടെ പ്രവര്‍ത്തിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്താന്‍ താനാരാണ്’ എന്നായിരുന്നു കുനാല്‍ കമ്ര പ്രതികരിച്ചത്.

‘രാഷ്ട്ര താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തിക്കൊണ്ടാണ് സുപ്രീംകോടതി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മഹാത്മ ഗാന്ധിയുടെ ചിത്രം മാറ്റി ഹരീഷ് സാല്‍വെയുടെ ചിത്രം വെക്കേണ്ട സമയമാണിത്’, കുനാല്‍ പറഞ്ഞു. ഈ പരാമര്‍ശത്തിലൂടെയാണ് കമ്ര കോടതിയലക്ഷ്യം നടത്തിയെന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇത് കൂടാതെ ‘ഫസ്റ്റ്ക്ലാസ്സ് യാത്രികര്‍ക്ക് ഷാംപെയിന്‍ വിളമ്പുന്ന ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡറാണ് ജസ്റ്റീസ് ചന്ദ്രചൂഢഡ്. അതേസമയം സാധാരണക്കാര്‍ കയറുന്നുണ്ടോ ഇരിക്കുന്നുണ്ടോ എന്ന് ഇവര്‍ അറിയുന്നില്ല’, എന്ന പരാമര്‍ശവും അദ്ദേഹം നടത്തിയിരുന്നു.

ഈ മാസം 11ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ച് അര്‍ണാബ് ഗോസ്വാമിക്ക് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ഇതേ തുടര്‍ന്ന് പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു.

അതേസമയം മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് അനുവദിക്കാത്ത എന്ത് വ്യക്തി സ്വാതന്ത്ര്യമാണ് അര്‍ണാബ് ഗോസ്വാമിക്ക് അനുവദിക്കുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപീല്‍ സിബല്‍ അര്‍ണബിന് ജാമ്യം അനുവദിക്കവെ ബോംബെ ഹൈക്കോടതിയോട് ചോദിച്ചിരുന്നു. ആത്മഹത്യ പ്രേരണാ കുറ്റത്തില്‍ അറസ്റ്റിലായ റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച നടപടിക്ക് പിന്നാലെയായിരുന്നു കപില്‍ സിബലിന്റെ പരാമര്‍ശം.

Covid 19 updates

Latest News