‘അഭിഭാഷകരുമില്ല, മാപ്പും പറയില്ല,പിഴയും തരില്ല,സമയവും കളയരുത്,’ കോടതിയലക്ഷ്യ നടപടിയ്ക്കുള്ള അനുമതിക്കെതിരെ കുനാൽ കമ്ര

അറ്റോർണി ജനറൽ കെ കെ വേണുഗോപാലിനെയും അഭിഭാഷകരെയും വിമർശിച്ച് കൊണ്ട് സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്രയുടെ പോസ്റ്റ്. തനിയ്‌ക്കെതിരെയുള്ള കോടതിയലക്ഷ്യത്തിന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ അനുമതി നൽകിയതിന് പിന്നാലെയാണ് കോടതിയെയും അറ്റോർണി ജനറലിനെയും വിമർശിച്ചു കൊണ്ട് കുനാൽ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടത് . “അഭിഭാഷകരുമില്ല , മാപ്പും പറയില്ല, പിഴയും തരില്ല , സമയയവും കളയരുത് ” എന്ന തലക്കെട്ടായിരുന്നു പോസ്റ്റിനു നൽകിയത്. . രാജ്യത്ത് കോടതി പരിഗണിക്കേണ്ടതായ നിരവധി വിഷയങ്ങൾ ഉണ്ട്. ഒരു ഉച്ചഭാഷിണിയുടെ റോൾ അല്ല കോടതികൾ ചെയ്യേണ്ടത് . ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി, നോട്ടുനിരോധന നടപടി തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിയ്ക്കുന്നതിനായിരിക്കണം കോടതി സമയം കണ്ടത്തേണ്ടത് . എന്റെ ട്വീറ്റുകൾ പിൻവലിക്കുകയോ കോടതിയോട് മാപ്പു പറയുകയോ ചെയ്യില്ല. കോടതി ചില വിഐപിയ്ക്ക് വേണ്ടിയല്ല പ്രവർത്തിക്കേണ്ടത്” കുനാൽ പോസ്റ്റിൽ പറഞ്ഞു.

റിപ്പബ്ലിക്ക് ടി വി എഡിറ്റർ അർണാബ് ഗോസ്വാമിയ്ക്കു ജാമ്യം നൽകിയ സുപ്രീം കോടതി വിധിയെ വിമർശിച്ചുക്കൊണ്ടുള്ള ട്വീറ്റുകൾക്കെതിരെയാണ് നടപടി എടുക്കുവാൻ അറ്റോർണി ജനറൽ അനുമതി നൽകിയിരിക്കുന്നത് .

അർണാബിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചപ്പോൾ കാവി നിറത്തിലുള്ള സുപ്രീം കോടതിയുടെ ചിത്രം കുനാൽ പോസ്റ്റ് ചെയ്തിരുന്നു. ജസ്റ്റിസ് ചന്ദ്രചൂഡിനെതിരേയും ഹരീഷ് സാൽവയ്‌ക്കെതിരെയും പരാമർശങ്ങളും ട്വിറ്ററിൽ ഉണ്ടായിരുന്നു. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് ഒരു സംഘം അഭിഭാഷകർ അറ്റോർണി ജനറൽ കെ. കെ വേണുഗോപാലിനെ സമീപിച്ചിരുന്നു.

കുനാലിന്റെ ട്വീറ്റ് തരംതാണതും കോടതിയലക്ഷ്യ നടപടി അർഹിക്കുന്നതുമാണെന്ന് അറ്റോർണി ജനറൽ നിരീക്ഷിച്ചു. ‘സുപ്രീംകോടതിയും ജഡ്ജിമാരും സ്വതന്ത്രവും നിഷ്പക്ഷവുമായ സ്ഥാപനമല്ല. മറിച്ച് ഭരണകക്ഷിയായ ബി.ജെ.പി.യുടെതാണെന്നും അവർക്കുവേണ്ടി നിലകൊള്ളുന്നതാണെ’ന്നുമുള്ള അതിരുവിട്ട കുറ്റപ്പെടുത്തലാണ് കുനാലിന്റെ ട്വീറ്റുകളിൽ പ്രതിഫലിക്കുന്നതെന്നു അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.

Covid 19 updates

Latest News