‘ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടുന്നത് ഒരു കായിക വിനോദമാണെങ്കില്‍’; മോദിയെ പരിഹസിച്ച് കുനാല്‍ കമ്ര

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് സ്റ്റാന്റ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടുന്നത് ഒരു കായിക വിനോദമാണെങ്കില്‍ ഇതുപോലെ ഇരിക്കും എന്ന ക്യാപ്ക്ഷനോടെയാണ് കുനാല്‍ കമ്ര മോദിയുടെ എഡിറ്റ് ചെയ്ത ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നരേന്ദ്രമോദി സ്‌പോര്‍ട്‌സ് ജേഴ്‌സി അണിഞ്ഞ് നിരവധി മേഡലുകളും ട്രോഫികളും നേടിയതാണ് ചിത്രം. ചിത്രത്തിന് ഇതിനകം വലിയ പിന്തുണയാണ് ലഭിക്കുന്നത്. ചിത്രത്തില്‍ മോദിക്ക് ഗോള്‍ഡിന് പുറമേ സില്‍വല്‍ മെഡലും ലഭിച്ചതായി കാണാം. എന്നാല്‍ ഇതിനേയും തിരിത്തുന്നതാണ് കമന്റുകള്‍. നിലവിലെ സാഹചര്യത്തില്‍ മോദിക്ക്് ഒരിക്കല്‍ പോലും സില്‍വര്‍ മെഡല്‍ കിട്ടാന്‍ സാധ്യതയില്ലെന്നും അദ്ദേഹം ഗോള്‍ഡ് മെഡലിന് അര്‍ഹനാണെന്ന് പലരും പരിഹസിച്ചു.

കൊവിഡ്-19 സാഹചര്യത്തില്‍ അദ്ദേഹത്തിന് വര്‍ക്കം ഹ്രം ഹോം ആണെന്നും ചിലര്‍ കമന്റ് ചെയ്തു. രാജ്യത്തെ കൊവിഡ്-19 സാഹചര്യം രൂക്ഷമാവുന്ന പശ്ചാത്തലത്തിലാണ് കുനാല്‍ കമ്രയുടെ ട്വീറ്റ്.

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ്-19 രോഗികള്‍ ഉള്ളത് ഇന്ത്യയിലാണ്. 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1185 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ഇതോടെ ഇന്ത്യയിലെ ആകെ മരണങ്ങള്‍ 1,74,308 ആയി. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. 15,69,743 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

If running away from responsibilities was a sport

Posted by Kunal Kamra on Friday, 16 April 2021
Covid 19 updates

Latest News