എമ്മി അവാർഡ് ‘ഡൽഹി ക്രൈം’ വെബ് സീരീസിന് അല്ലാതെ ഡൽഹിയിലെ ക്രൈമുകൾക്ക് അല്ല: സുപ്രീം കോടതിയ്‌ക്കെതിരെ വീണ്ടും കുനാൽ കമ്ര

സുപ്രീം കോടതിയ്‌ക്കെതിരെ വീണ്ടും സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്രയുടെ ട്വീറ്റ്. എമ്മി അവാർഡ് കരസ്ഥമാക്കിയ ഡൽഹി ക്രൈം വെബ് സീരീസുമായി ബന്ധപ്പെടുത്തിയാണ് ഇത്തവണ കുനാൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘സുപ്രീം കോടതിയുടെ അറിവിലേക്ക് വേണ്ടി പറയുകയാണ്, ഡൽഹി ക്രൈം എന്ന വെബ് സീരീസിനാണ് അവാർഡ് കിട്ടിയത് അല്ലാതെ ഡൽഹിയിലെ ക്രൈമുകൾക്കല്ല’ ഇങ്ങനെയായിരുന്നു കുനാലിന്റെ ട്വീറ്റ്. കോടതിയെയും അഭിഭാഷകരെയും വിമർശിച്ചുക്കൊണ്ട് നേരത്തെയും കുനാൽ ട്വീറ്റുകൾ പങ്കുവെച്ചിരുന്നു . ഇതേതുടർന്ന് കുനാലിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുവാൻ അഡ്വക്കേറ്റ് ജനറൽ കെകെ വേണുഗോപാൽ അനുമതി നൽകിയിരുന്നു.

അതെ സമയം നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ നിരോധിയ്ക്കുവാനുള്ള ക്യാമ്പയിനിനെ വിമർശിച്ചുക്കൊണ്ട് നിരവധി പോസ്റ്റുകളാണ് നെറ്റ്ഫ്ലിക്സ് ആരാധകർ ട്വിറ്ററിൽ പങ്കുവെച്ചത്. ‘നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ നിരോധിയ്ക്കുവാനുള്ള മുറവിളി ട്വിറ്ററിൽ നടക്കുമ്പോഴാണ് ഡൽഹി ക്രൈം എന്ന ഇന്ത്യൻ വെബ് സീരീസിന് അവാർഡ് ലഭിച്ചിരിക്കുന്നത്’, രാഹുൽ പോൾ ട്വീറ്റ് ചെയ്തു.

‘ഇന്ത്യക്ക് അഭിമാനിക്കാം, രണ്ടു ദിവസം മുൻപ് ഹാഷ്ടാഗ് ബോയ്‌കോട്ട് ട്രെൻഡ് കണ്ടിടത്ത് ഹാഷ്ടാഗ് ഡൽഹി ക്രൈം എന്നായിരിക്കുന്നു’, ഇങ്ങനെയായിരുന്നു നികുഞ്ച് രാവലിന്റെ ട്വീറ്റ്.

എ സ്യൂട്ടബിള്‍ ബോയ് എന്ന നെറ്ഫ്ലിസ് സീരീസിൽ ക്ഷേത്രത്തിനുള്ളിൽ ചുംബന രംഗം ചിത്രീകരിച്ചെന്നാരോപിച്ച് മധ്യപ്രദേശിലെ ബിജെപി നേതൃത്വം നെറ്റ്ഫ്ലിക്സിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ബാൻ നെറ്ഫ്ലിക്സ് എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ സജീവമാണ്.

ഇന്റര്‍നാഷ്ണല്‍ എമ്മി പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ വെബ് സീരീസ് ആണ് ഡൽഹി ക്രൈം. . മികച്ച ഡ്രാമാ സീരീസ് എന്ന വിഭാഗത്തിലാണ് ഡല്‍ഹി ക്രൈം മത്സരിച്ചിരുന്നത്. റിച്ചീ മെഹ്തയാണ് സീരീസിന്റെ സംവിധായകന്‍.ഷെഫാലി ഷായാണ് സീരീസിലെ പ്രധാന കഥാപാത്രം. 2012ല്‍ നടന്ന നിര്‍ഭയ കേസ് അന്വേഷിക്കുന്ന കമ്മീഷണറുടെ വേഷമാണ് ഷെഫാലി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും ഡല്‍ഹി ക്രൈമിന് പുറമെ ‘മെയ്ഡ് ഇന്‍ ഹെവനിലെ’ അഭിനയത്തിന് അർജുൻ മാഥൂർ, ആമസോണ്‍ പ്രൈമിലെ ‘ഫോര്‍ മോര്‍ ഷോട്ട്സ്’ എന്നിവയാണ് നാമനിര്‍ദ്ദേശ പട്ടികയില്‍ ഉണ്ടായിരുന്നത്.

Covid 19 updates

Latest News