Top

ശിവൻകുട്ടി തീവ്രവാദ ചിന്താ​ഗതിക്കാരെ പിന്തുണയ്ക്കുന്നു; ഐഷ സുൽത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ കുമ്മനം

തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടി തീവ്രവാദ ചിന്താ​ഗതിക്കാരനെ പിന്തുണയ്ക്കുന്നുവെന്ന് ബിജെപി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ. തീവ്രവാദ ചിന്താഗതിക്കാരെ പരസ്യമായി പിന്തുണയക്കുന്നതിനു പിന്നിൽ ചേതോവികാരം ആർക്കും മനസ്സിലാക്കാവുന്നതേയുള്ളുവെന്ന് കുമ്മനം ഔദ്യോ​ഗിക പ്രസ്താവനയിൽ അറിയിച്ചു. ഐഷാ സുൽത്താനയെ ഫോണിൽ വിളിച്ച് പിന്തുണയും ആശംസയുമറിച്ച വി ശിവൻകുട്ടിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ലക്ഷദ്വീപിലെ ജനങ്ങൾക്കു മേൽ കേന്ദ്ര സർക്കാർ ബയോവെപ്പൺ പ്രയോഗിച്ചു എന്ന ഗുരുതരമായ പരാമർശമാണ് ഐഷ നടത്തിയതെന്നും കുമ്മനം വ്യക്തമാക്കി. ലക്ഷദ്വീപിലെ ജനങ്ങൾക്കു മേൽ കേന്ദ്ര സർക്കാർ ബയോവെപ്പൺ […]

14 Jun 2021 12:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശിവൻകുട്ടി തീവ്രവാദ ചിന്താ​ഗതിക്കാരെ പിന്തുണയ്ക്കുന്നു; ഐഷ സുൽത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ കുമ്മനം
X

തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടി തീവ്രവാദ ചിന്താ​ഗതിക്കാരനെ പിന്തുണയ്ക്കുന്നുവെന്ന് ബിജെപി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ. തീവ്രവാദ ചിന്താഗതിക്കാരെ പരസ്യമായി പിന്തുണയക്കുന്നതിനു പിന്നിൽ ചേതോവികാരം ആർക്കും മനസ്സിലാക്കാവുന്നതേയുള്ളുവെന്ന് കുമ്മനം ഔദ്യോ​ഗിക പ്രസ്താവനയിൽ അറിയിച്ചു. ഐഷാ സുൽത്താനയെ ഫോണിൽ വിളിച്ച് പിന്തുണയും ആശംസയുമറിച്ച വി ശിവൻകുട്ടിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ലക്ഷദ്വീപിലെ ജനങ്ങൾക്കു മേൽ കേന്ദ്ര സർക്കാർ ബയോവെപ്പൺ പ്രയോഗിച്ചു എന്ന ഗുരുതരമായ പരാമർശമാണ് ഐഷ നടത്തിയതെന്നും കുമ്മനം വ്യക്തമാക്കി.

ലക്ഷദ്വീപിലെ ജനങ്ങൾക്കു മേൽ കേന്ദ്ര സർക്കാർ ബയോവെപ്പൺ പ്രയോഗിച്ചു എന്ന ഗുരുതരമായ പരാമർശമാണ് ഐഷ നടത്തിയത്. സാമുദായിക സൗഹാർദ്ദം തകർക്കാനും രാജ്യത്തിന്റെ ഐക്യം തകർക്കാനുമുള്ള പരാമർശത്തിനെതിരെ നിയമപരമായ നടപടികളാണ് ഉണ്ടായിരിക്കുന്നത്. ലക്ഷ ദ്വീപിൽ രജിസ്ട്രർ ചെയ്തിരിക്കുന്ന കേസിനെ നിയമപരമായി നേരിടുകയാണ് വേണ്ടത്. മുഖ്യമന്ത്രിയെയും തന്നെയും വന്ന് കണ്ടാൽ ലക്ഷദീപ് പോലീസിൽ നിന്ന് രക്ഷിക്കാമെന്നാണ് ഐഷാ സുൽത്താനയോട് ശിവൻകുട്ടി ഫോണിൽ പറഞ്ഞത്. ഭരണഘടനാ പദവിയിൽ ഇരിക്കുന്ന മന്ത്രി, മറ്റൊരു സംസ്ഥാനത്ത് രജിസ്ട്രർ ചെയ്തിരിക്കുന്ന കേസിൽ ഇടപെടുന്നത് ഭരണഘടനാ ലംഘനമാണെന്നും കുമ്മനം കുറ്റപ്പെടുത്തി.

അതേസമയം കേരളത്തില്‍ നിന്നുള്ള പ്രതിഷേധം ഭയന്ന് കൊച്ചി വഴിയുള്ള യാത്ര ഒഴിവാക്കി പ്രഫുല്‍ കെ പട്ടേല്‍. ലക്ഷദ്വീപിലേക്കുള്ള യാത്ര ദാമന്‍ – ദിയു വഴി മാറ്റിയെന്നാണ് വിവരം. മുന്‍പ് അറിയിച്ച പ്രകാരം നെടുമ്പാശ്ശേരിയില്‍ എത്തുന്ന പ്രഫുല്‍ പട്ടേലിനെ നേരിട്ട് കാണാന്‍ വിമാനത്താവളത്തിലെത്തിയ ഹൈബി ഈഡന്‍ എംപി, ടിഎന്‍ പ്രതാപന്‍ എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ എന്നിവരാണ് യാത്രാമാര്‍ഗം മാറ്റിയതായി സ്ഥിരീകരിച്ചത്. വിവാദ ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രഫുല്‍ പട്ടേലിനെ നേരിട്ട് കണ്ട് ആവശ്യപ്പെടാനായി ഇവര്‍ ഒമ്പത് മണി മുതല്‍ വിമാനത്താവളത്തില്‍ കാത്തിരിക്കുകയായിരുന്നു.

ഇന്ന് ലക്ഷദ്വീപിലേക്ക് എത്തുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി ഇവിടെ നിന്ന് മറ്റൊരു ഹെലികോപ്ടര്‍ മാര്‍ഗം ദ്വീപിലേക്ക് പോകുമെന്നാണ് അറിയിച്ചിരുന്നത്. രാവിലെ ഒമ്പതരയോടെ പ്രഫുല്‍ പട്ടേല്‍ വിമാനത്താവളത്തിലെത്തുമെന്നായിരുന്നു അറിയിച്ചത്. ഇതനുസരിച്ച് പ്രത്യേക ഹെലികോപ്ടറും തയ്യാറാക്കിയിരുന്നു. എന്നാല്‍ വിമാനത്താവളത്തിലേക്ക് പത്തരയോടെ എത്തിയ വിമാനത്തില്‍ പ്രഫുല്‍ പട്ടേല്‍ ഉണ്ടായിരുന്നില്ല.

ഇന്ന് അഗത്തി ദ്വീപിലേക്ക് എത്തുന്ന പ്രഫുല്‍ പട്ടേല്‍ ജൂണ്‍ 20 വരെ ലക്ഷദ്വീപില്‍ തുടരും. അഗത്തിക്കുപുറമെ രണ്ട് ദ്വീപുകളും ഈ ദിവസങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ സന്ദര്‍ശിക്കും. എല്ലാ ഉദ്യോഗസ്ഥരും ഫയലുകളും ഹാജരാക്കണമെന്നും ഫാക്‌സ് വഴി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം ‘ദി വീക്ക്’ മാഗസീന് നല്‍കിയ അഭിമുഖത്തില്‍ കേരളമാണ് ദ്വപിന്റെ വികസനം നശിപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും പ്രഫുല്‍ പട്ടേല്‍ ആരോപിച്ചിരുന്നു,

അതേസമയം പ്രഫുല്‍ പട്ടേലിന്റെ മടങ്ങിവരവിന്റെ പശ്ചാത്തലത്തലത്തില്‍ ഇന്ന് ദ്വീപില്‍ കരിദിനം ആചരിക്കുകയാണ്. ദ്വീപ് ജനതയാകെ കറുത്ത വസ്ത്രങ്ങളണിഞ്ഞും വീടുകള്‍ക്കുള്ളില്‍ കറുത്ത കൊടിനാട്ടി കരിദിനം ആചരിക്കുന്നു. ഇന്നലെ രാത്രിമുതല്‍ വലിയ പൊലീസ് സംഘം റൂട്ട് മാര്‍ച്ചുപോലെ പെട്രോളിംഗ് നടത്തി.

ഇന്ന് പകലും വീടുകള്‍ കേന്ദ്രീകരിച്ച് പരിശോധനയും നടന്നു എന്ന ലക്ഷദ്വീപില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ കാണുന്നു. ഏതെല്ലാം വീടുകളിലാണ് കൊടി നാട്ടിയിരിക്കുന്നത് ആരെല്ലാമാണ് പ്ലക്കാര്‍ഡുകള്‍ പിടിച്ചിരിക്കുന്നത് എന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കുന്നു. ഇത് ദ്വീപ് നിവാസികള്‍ ചിത്രീകരിച്ചപ്പോള്‍ പൊലീസ് തടഞ്ഞതായും ദ്വീപ് നിവാസിക്ള്‍ പറയുന്നു. വീടുകളിലെ കറുത്ത കൊടി നീക്കണമെന്നാവശ്യപ്പെട്ട് പൊലീസ്‌ വീടുകളില്‍ എത്തി പോലീസ് ഇക്കാര്യം അറിയിച്ചു.

Next Story