Top

എന്ത് കൊണ്ട് കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് തോറ്റു?; വിശദീകരണവുമായി ഒ രാജഗോപാല്‍

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുന്‍ ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പരാജയപ്പെട്ടതില്‍ വിശദീകരണവുമായി ഒ രാജഗോപാല്‍. ബിജെപിയിലെ തര്‍ക്കം വലിയ പാര്‍ട്ടിയെന്ന നിലയില്‍ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കുമ്മനം രാജശേഖരന്‍ ഹിന്ദു നേതാവ് എന്ന രീതിയിലാണ് മുമ്പ് അറിയപ്പെട്ടിരുന്നത്. അന്ന് ആ രീതിയിലാണ് അദ്ദേഹം ചിത്രീകരിക്കപ്പെട്ടത്. അദ്ദേഹം പൊതുപ്രവര്‍ത്തനം തുടങ്ങിയത് രാഷ്ട്രീയത്തിലായിരുന്നില്ലെന്നും ഒ രാജഗോപാല്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാന്‍ ആഗ്രഹമില്ല. എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ കടമ നിറവേറ്റുമെന്നും ഒ രാജഗോപാല്‍ […]

8 Dec 2020 12:44 AM GMT

എന്ത് കൊണ്ട് കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് തോറ്റു?; വിശദീകരണവുമായി ഒ രാജഗോപാല്‍
X

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുന്‍ ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പരാജയപ്പെട്ടതില്‍ വിശദീകരണവുമായി ഒ രാജഗോപാല്‍. ബിജെപിയിലെ തര്‍ക്കം വലിയ പാര്‍ട്ടിയെന്ന നിലയില്‍ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കുമ്മനം രാജശേഖരന്‍ ഹിന്ദു നേതാവ് എന്ന രീതിയിലാണ് മുമ്പ് അറിയപ്പെട്ടിരുന്നത്. അന്ന് ആ രീതിയിലാണ് അദ്ദേഹം ചിത്രീകരിക്കപ്പെട്ടത്. അദ്ദേഹം പൊതുപ്രവര്‍ത്തനം തുടങ്ങിയത് രാഷ്ട്രീയത്തിലായിരുന്നില്ലെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാന്‍ ആഗ്രഹമില്ല. എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ കടമ നിറവേറ്റുമെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

മത്സരിക്കാന്‍ കഴിവുള്ള ഒരുപാടാളുകള്‍ പുറത്തുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന്റെ സ്വാധീനം നിയമസഭ തെരഞ്ഞെടുപ്പിലുണ്ടാകും. അതിനാലാണ് എല്ലാ ശക്തിയും ഉപയോഗിക്കുന്നതെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ശോഭാ സുരേന്ദ്രന്‍ പുറത്ത് പറയാതിരിക്കുകയായിരുന്നു നല്ലത്. എല്ലാവരെയും തൃപ്തിപ്പെടുത്താനുള്ള ഫോര്‍മുല ആര്‍ക്കും ആവിഷ്‌ക്കരിക്കാനാവില്ലെന്നും രാജഗോപാല്‍ പറഞ്ഞു.

നേമത്ത് സുരേഷ് ഗോപിയെ മത്സരിപ്പിക്കാനുള്ള ആലോചനയിലാണ് ബിജെപി സംസ്ഥാന നേതൃത്വം. അതിനിടയിലാണ് പാര്‍ട്ടി പറഞ്ഞാല്‍ താന്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറാണെന്ന നിലപാട് ഒ രാജഗോപാല്‍ വ്യക്തമാക്കിയിരിക്കുന്നത്.

Next Story