Top

‘ഇല്ല, ഞങ്ങള്‍ ഡിജിപിയെ മാത്രമേ കാണൂ, മുഖ്യമന്ത്രിയോട് പറഞ്ഞിട്ട് കാര്യമില്ല’; കള്ളപ്പണത്തിലെ ‘ആക്രമണ’ത്തില്‍ കുമ്മനം

ബിജെപിയെ നശിപ്പിക്കാന്‍ സിപിഐഎം നടത്തുന്ന ശ്രമങ്ങള്‍ക്ക് പൊലീസിനും പങ്കുണ്ടെന്ന പരാതിയുമായി ഡിജിപിയെയും കാണുമെന്ന് കുമ്മനം രാജശേഖരന്‍.പൊലീസിന്റെ തോന്ന്യാസം അവസാനിപ്പിക്കണമെന്ന് പറയാനാണ് ഡിജിപിയെ കാണാന്‍ പോകുന്നതെന്ന് കുമ്മനം പറഞ്ഞു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം. കുമ്മനം പറഞ്ഞത്: ”ഡിജിപിയെ കണ്ട് പൊലീസിന്റെ തോന്ന്യാസം അവസാനിപ്പിക്കണമെന്ന് പറയാന്‍ പോവുകയാണ്. എന്നാല്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയെ കാണില്ല. എല്ലാ കാര്യങ്ങളും അദ്ദേഹം തന്നെ ചെയ്യുമ്പോള്‍, അദ്ദേഹത്തെ പോയി നേരിട്ട് കണ്ടിട്ട് എന്തുകാര്യം. പരാതി […]

9 Jun 2021 4:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഇല്ല, ഞങ്ങള്‍ ഡിജിപിയെ മാത്രമേ കാണൂ, മുഖ്യമന്ത്രിയോട് പറഞ്ഞിട്ട് കാര്യമില്ല’; കള്ളപ്പണത്തിലെ ‘ആക്രമണ’ത്തില്‍ കുമ്മനം
X

ബിജെപിയെ നശിപ്പിക്കാന്‍ സിപിഐഎം നടത്തുന്ന ശ്രമങ്ങള്‍ക്ക് പൊലീസിനും പങ്കുണ്ടെന്ന പരാതിയുമായി ഡിജിപിയെയും കാണുമെന്ന് കുമ്മനം രാജശേഖരന്‍.
പൊലീസിന്റെ തോന്ന്യാസം അവസാനിപ്പിക്കണമെന്ന് പറയാനാണ് ഡിജിപിയെ കാണാന്‍ പോകുന്നതെന്ന് കുമ്മനം പറഞ്ഞു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം.

കുമ്മനം പറഞ്ഞത്: ”ഡിജിപിയെ കണ്ട് പൊലീസിന്റെ തോന്ന്യാസം അവസാനിപ്പിക്കണമെന്ന് പറയാന്‍ പോവുകയാണ്. എന്നാല്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയെ കാണില്ല. എല്ലാ കാര്യങ്ങളും അദ്ദേഹം തന്നെ ചെയ്യുമ്പോള്‍, അദ്ദേഹത്തെ പോയി നേരിട്ട് കണ്ടിട്ട് എന്തുകാര്യം. പരാതി പരിശോധിച്ച ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. സംസ്ഥാന ഭരണരംഗത്തെ തലവന്‍ ഗവര്‍ണറാണ്. നിയമവിധേയമായി അദ്ദേഹത്തിന് എന്ത് നടപടിയും സ്വീകരിക്കാം. ബിജെപിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം രേഖമൂലം ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ട്. അത് പരിശോധിച്ച് അദ്ദേഹം യുക്തമായത് ചെയ്യുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.”

കുമ്മനം രാജശേഖരനൊപ്പം ഒ രാജഗോപാല്‍, അഡ്വ. പി സുധീര്‍, എസ്. സുരേഷ്, വിവി രാജേഷ് എന്നിവരും ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി. ബിജെപിയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തി പാര്‍ട്ടിയെ നശിപ്പിക്കാന്‍ സിപിഐഎം ശ്രമം നടത്തുന്നുവെന്നാരോപിച്ച ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. വിഷയത്തില്‍ ഇടപെട്ട് നീതി ലഭ്യമാക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. കള്ളക്കേസുകള്‍ കെട്ടിച്ചമച്ച് ബിജെപി നേതാക്കളെ ജയിലിലടയ്ക്കാന്‍ ശ്രമിക്കുകയാണെന്നും പാര്‍ട്ടിയുടെ പേര് കളങ്കപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുമ്മനം രാജശേഖരന്‍ ഗവര്‍ണറെ കണ്ടശേഷം മാധ്യമങ്ങളോട് പറഞ്ഞു.

”കൊടകര സംഭവത്തില്‍ ബിജെപിക്ക് യാതൊരു ബന്ധവുമില്ല. കെ സുരേന്ദ്രനെ നശിപ്പിക്കാന്‍ നീക്കമാണ്. കുടുംബാംഗങ്ങളെ വിഷയത്തില്‍ അനാവശ്യമായി വലിച്ചിഴക്കുന്നു. മഞ്ചേശ്വരത്തേത് കള്ള പരാതിയാണ്. കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമം. ബിജെപി എല്ലാം തന്റേടത്തോടെ ചെറുക്കും. കോഴ വാങ്ങിയ സുന്ദരയുടെ പേരില്‍ കേസെടുക്കാത്തത് എന്തുകൊണ്ടാണ്. ഇത് സംബന്ധിച്ച് ഡിജിപിക്കും പരാതി നല്‍കും. ഗവര്‍ണര്‍ പരിശോധിച്ച് യുക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” കുമ്മനം പറഞ്ഞു.

Next Story