Top

ഗോള്‍വാള്‍ക്കര്‍ മഹാനെന്ന് കുമ്മനം; രാജ്യസ്‌നേഹിയെന്ന് വി മുരളീധരന്‍; ‘കായിക താരമായിട്ടാണോ നെഹ്‌റുട്രോഫിയെന്ന് പേരിട്ടത്?’

തിരുവനന്തപുരം രാജീവ് ഗാന്ധി ജൈവ സാങ്കേതിക കേന്ദ്രത്തിന്റെ രണ്ടാം ക്യാംപസിന് കേന്ദ്രസര്‍ക്കാര്‍ മുന്‍ ആര്‍എസ്എസ് മേധാവി എം എസ് ഗോള്‍വാള്‍ക്കറിന്റെ പേരിടുന്നതിനേച്ചൊല്ലി രാഷ്ട്രീയ രംഗത്ത് വാക്‌പോര് തുടരുന്നു. പേരിടലിനെതിരെ രൂക്ഷവിമര്‍ശനവുമായി എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കളും പിന്തുണച്ച് ബിജെപി നേതാക്കളും രംഗത്തെത്തി. പുതിയ ക്യാംപസിന് ‘ഗുരുജി’ മാധവ റാവു സദാശിവ ഗോള്‍വാള്‍ക്കറുടെ പേര് നല്‍കിയതില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഗോള്‍വാള്‍ക്കറുടെ പേര് നല്‍കിയത് വിവാദമാക്കേണ്ട ഒരു കാര്യവുമില്ല. പല മഹാന്മാരുടേയും പേരുകള്‍ അങ്ങനെ പല […]

6 Dec 2020 3:41 AM GMT

ഗോള്‍വാള്‍ക്കര്‍ മഹാനെന്ന് കുമ്മനം; രാജ്യസ്‌നേഹിയെന്ന് വി മുരളീധരന്‍; ‘കായിക താരമായിട്ടാണോ നെഹ്‌റുട്രോഫിയെന്ന് പേരിട്ടത്?’
X

തിരുവനന്തപുരം രാജീവ് ഗാന്ധി ജൈവ സാങ്കേതിക കേന്ദ്രത്തിന്റെ രണ്ടാം ക്യാംപസിന് കേന്ദ്രസര്‍ക്കാര്‍ മുന്‍ ആര്‍എസ്എസ് മേധാവി എം എസ് ഗോള്‍വാള്‍ക്കറിന്റെ പേരിടുന്നതിനേച്ചൊല്ലി രാഷ്ട്രീയ രംഗത്ത് വാക്‌പോര് തുടരുന്നു. പേരിടലിനെതിരെ രൂക്ഷവിമര്‍ശനവുമായി എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കളും പിന്തുണച്ച് ബിജെപി നേതാക്കളും രംഗത്തെത്തി. പുതിയ ക്യാംപസിന് ‘ഗുരുജി’ മാധവ റാവു സദാശിവ ഗോള്‍വാള്‍ക്കറുടെ പേര് നല്‍കിയതില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ഗോള്‍വാള്‍ക്കറുടെ പേര് നല്‍കിയത് വിവാദമാക്കേണ്ട ഒരു കാര്യവുമില്ല. പല മഹാന്മാരുടേയും പേരുകള്‍ അങ്ങനെ പല സ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.

കുമ്മനം രാജശേഖരന്‍

ഗോള്‍വാള്‍ക്കര്‍ രാജ്യസ്‌നേഹിയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു.

ജവഹര്‍ലാല്‍ നെഹ്‌റു കായിക താരമായിട്ടാണോ വള്ളം കളിക്ക് നെഹ്‌റു ട്രോഫി എന്ന് പേരിട്ടത്?

വി മുരളീധരന്‍

ഗോള്‍വാള്‍ക്കറുടെ പേരിട്ടത് വിചിത്രമായ നടപടിയാണെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. കേരളം നവോത്ഥാനത്തിന്റേയും ശ്രീനാരായണഗുരുവിന്റേയും നാടാണ് എന്നത് മറക്കരുത്. വര്‍ഗീയതയ്ക്കല്ല, കേരളം എന്നും മേല്‍ക്കൈ നല്‍കിയിട്ടുള്ളത് നവോത്ഥാനത്തിനാണ്. എല്ലാത്തരം വര്‍ഗീയതയും എതിര്‍ക്കപ്പെടമം. ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും കൂടുതല്‍ എതിര്‍ക്കപ്പെടേണ്ട കാര്യം. കേരളത്തില്‍ ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാന നേതാക്കളുണ്ടെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

Next Story