Top

ഗവര്‍ണറോട് പരാതി പറഞ്ഞ് കുമ്മനവും സംഘവും; ‘സിപിഐഎം ബിജെപിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു’

ബിജെപി നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദുമായി കൂടികാഴ്ച്ച നടത്തി. കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍, അഡ്വ. പി സുധീര്‍, എസ്. സുരേഷ്, വിവി രാജേഷ് എന്നിവരാണ് ഗവര്‍ണറുമായി കൂടികാഴ്ച്ച നടത്തിയത്. ബിജെപിയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തി പാര്‍ട്ടിയെ നശിപ്പിക്കാന്‍ സിപിഐഎം ശ്രമം നടത്തുന്നുവെന്നാരോപിച്ച ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. വിഷയത്തില്‍ ഇടപെട്ട് നിതീ ലഭ്യമാക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. ഇന്ധനവിലയില്‍ പുകഞ്ഞ് നിയമസഭ; സബ്‌സിഡിയെങ്കിലും നല്‍കിക്കൂടേയെന്ന് പ്രതിപക്ഷം കള്ളക്കേസുകള്‍ കെട്ടിച്ചമച്ച് ബി ജെ പി നേതാക്കളെ […]

9 Jun 2021 2:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗവര്‍ണറോട് പരാതി പറഞ്ഞ് കുമ്മനവും സംഘവും; ‘സിപിഐഎം ബിജെപിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു’
X

ബിജെപി നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദുമായി കൂടികാഴ്ച്ച നടത്തി. കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍, അഡ്വ. പി സുധീര്‍, എസ്. സുരേഷ്, വിവി രാജേഷ് എന്നിവരാണ് ഗവര്‍ണറുമായി കൂടികാഴ്ച്ച നടത്തിയത്. ബിജെപിയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തി പാര്‍ട്ടിയെ നശിപ്പിക്കാന്‍ സിപിഐഎം ശ്രമം നടത്തുന്നുവെന്നാരോപിച്ച ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. വിഷയത്തില്‍ ഇടപെട്ട് നിതീ ലഭ്യമാക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.

ഇന്ധനവിലയില്‍ പുകഞ്ഞ് നിയമസഭ; സബ്‌സിഡിയെങ്കിലും നല്‍കിക്കൂടേയെന്ന് പ്രതിപക്ഷം

കള്ളക്കേസുകള്‍ കെട്ടിച്ചമച്ച് ബി ജെ പി നേതാക്കളെ ജയിലിലടയ്ക്കാന്‍ ശ്രമിക്കുകയാണെന്നും പാര്‍ട്ടിയുടെ പേര് കളങ്കപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുമ്മനം രാജശേഖരന്‍ ഗവര്‍ണറെ കണ്ടശേഷം മാധ്യമങ്ങളോട് പറഞ്ഞു.

‘കൊടകര സംഭവത്തില്‍ ബിജെപിക്ക് യാതൊരു ബന്ധവുമില്ല. കെ സുരേന്ദ്രനെ നശിപ്പിക്കാന്‍ നീക്കമാണ്. കുടുംബാംഗങ്ങളെ വിഷയത്തില്‍ അനാവശ്യമായി വലിച്ചിഴക്കുന്നു. മഞ്ചേശ്വരത്തേത് കള്ള പരാതിയാണ്. കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമം. ബിജെപി എല്ലാം തന്റേടത്തോടെ ചെറുക്കും. കോഴ വാങ്ങിയ സുന്ദരയുടെ പേരില്‍ കേസെടുക്കാത്തത് എന്തുകൊണ്ടാണ്. ഇത് സംബന്ധിച്ച് ഡിജിപിക്കും പരാതി നല്‍കും. ഗവര്‍ണര്‍ പരിശോധിച്ച് യുക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’ എന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

കെ സുധാകരന്‍ ഇന്ദിരാഭവനിലെത്തി; ഇന്ന് ചുമതലയേല്‍ക്കില്ല

Next Story