ഹരിദ്വാറില്‍ കുംഭമേളയില്‍ പങ്കെടുത്ത നൂറിലധികം പേര്‍ക്ക് കൊവിഡ്; ആറ് മണിവരെ ഗംഗാ സ്നാനം നടത്തിയത് 13 ലക്ഷം പേര്; കുംഭമേള തുടരുമെന്ന് അധികൃതര്‍
ഹരിദ്വാറില്‍ കുംഭമേളയില്‍ പങ്കെടുത്ത നൂറിലധികം പേര്‍ക്ക് കൊവിഡ്. ഒമ്പത് പ്രമുഖ സന്ന്യാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് വൈകിട്ട് ആറ് മണി വരെ 13,51,631 പേര് ഗംഗയില്‍ സ്നാനം നടത്തിയെന്ന് കുംഭ മേള പൊലീസ് കണ്ട്രോള് റൂം എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. മഹാമാരി വര്‍ധിത വീര്യത്തോടെ പടരുന്നതിനിടെ കുംഭ മേള നടത്തുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും മേള നിര്‍ത്തുന്നതിനേക്കുറിച്ച് ആലോചനകള്‍ പോലും നടത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് വ്യാപനത്തിനിടയിലും ഏപ്രില്‍ 30 […]

ഹരിദ്വാറില്‍ കുംഭമേളയില്‍ പങ്കെടുത്ത നൂറിലധികം പേര്‍ക്ക് കൊവിഡ്. ഒമ്പത് പ്രമുഖ സന്ന്യാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് വൈകിട്ട് ആറ് മണി വരെ 13,51,631 പേര് ഗംഗയില്‍ സ്നാനം നടത്തിയെന്ന് കുംഭ മേള പൊലീസ് കണ്ട്രോള് റൂം എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. മഹാമാരി വര്‍ധിത വീര്യത്തോടെ പടരുന്നതിനിടെ കുംഭ മേള നടത്തുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും മേള നിര്‍ത്തുന്നതിനേക്കുറിച്ച് ആലോചനകള്‍ പോലും നടത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് വ്യാപനത്തിനിടയിലും ഏപ്രില്‍ 30 വരെ കുംഭമേള തുടര്‍ന്നേക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മേള നിര്‍ത്തുന്നതിനേക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഹരിദ്വാര്‍ ജില്ലാ മജിസ്ട്രേറ്റും കുംഭ മേള ഓഫീസറുമായ ദീപക് രജാവത്ത് പ്രതികരിച്ചു.
ജനുവരിയിലാണ് കുംഭ മേള തുടങ്ങാനിരുന്നത്. പക്ഷെ, കൊവിഡ് സാഹചര്യത്തില്‍ ഏപ്രിലില്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ദൈര്‍ഘ്യം കുറയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങളിലുണ്ട്. പക്ഷെ, നിര്‍ത്തുന്നതിനേക്കുറിച്ച് ഒരു വിവരവും കിട്ടിയിട്ടില്ല.
ദീപക് രജാവത്ത്


വലിയ ജനസഞ്ചയം ഗംഗാ നദീ തീരത്ത് എത്തുന്നതിനാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പിലാക്കാന്‍ കഷ്ടപ്പെടുകയാണെന്ന് അധികൃതര്‍ ബിബിസിയോട് പ്രതികരിച്ചു. ചൊവ്വാഴ്ച്ച പരിശോധിച്ച 20,000 സാമ്പിളുകളില്‍ 110 പേരാണ് പോസിറ്റീവായത്. തിങ്കളാഴ്ച്ച 184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവായവര്‍ ഹരിദ്വാറിലെ ആശുപത്രികളില്‍ ഐസൊലേഷനിലാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച്ച മുപ്പത് ലക്ഷത്തിലധികം പേര് ഗംഗാ സ്നാനം നടത്തിയെന്നാണ് കണക്കുകള്‍. കഴിഞ്ഞ ദിവസം രാജ്യത്ത് 1.84 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.