Top

മൂന്ന് ഇന്ത്യന്‍ യുവതാരങ്ങളെ ശ്രദ്ധിക്കണം; ശ്രീലങ്കയ്ക്ക് മുന്നറിയിപ്പുമായി ഇതിഹാസ താരം

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്നു തുടക്കമാകാനിരിക്കെ ശ്രീലങ്കന്‍ ടീമിന് മുന്നറിയിപ്പുമായി ഇതിഹാസ താരം അരവിന്ദ ഡിസില്‍വ. ഇന്ത്യന്‍ നിരയിലെ മൂന്നു യുവതാരങ്ങളെ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ഡിസില്‍വ മുന്നറിയിപ്പ് നല്‍കിയത്. ഐ.പി.എല്‍. ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച കര്‍ണാടക-മലയാളി താരം ദേവ്ദത്ത് പടിക്കല്‍, സ്പിന്നര്‍ ചേതന്‍ സക്കരിയ, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്‍ എന്നിവരെയാണ് ഡിസില്‍വ സൂചിപ്പിച്ചത്. ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാട്ടിയ ഇവര്‍ അപകടകാരികളാണെന്നും ഇവരെ നേരിടാന്‍ പ്രത്യേക പദ്ധതികള്‍ തയാറാക്കണമെന്നും ഡിസില്‍വ ടീമിന് […]

17 July 2021 11:53 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മൂന്ന് ഇന്ത്യന്‍ യുവതാരങ്ങളെ ശ്രദ്ധിക്കണം; ശ്രീലങ്കയ്ക്ക് മുന്നറിയിപ്പുമായി ഇതിഹാസ താരം
X

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്നു തുടക്കമാകാനിരിക്കെ ശ്രീലങ്കന്‍ ടീമിന് മുന്നറിയിപ്പുമായി ഇതിഹാസ താരം അരവിന്ദ ഡിസില്‍വ. ഇന്ത്യന്‍ നിരയിലെ മൂന്നു യുവതാരങ്ങളെ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ഡിസില്‍വ മുന്നറിയിപ്പ് നല്‍കിയത്.

ഐ.പി.എല്‍. ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച കര്‍ണാടക-മലയാളി താരം ദേവ്ദത്ത് പടിക്കല്‍, സ്പിന്നര്‍ ചേതന്‍ സക്കരിയ, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്‍ എന്നിവരെയാണ് ഡിസില്‍വ സൂചിപ്പിച്ചത്. ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാട്ടിയ ഇവര്‍ അപകടകാരികളാണെന്നും ഇവരെ നേരിടാന്‍ പ്രത്യേക പദ്ധതികള്‍ തയാറാക്കണമെന്നും ഡിസില്‍വ ടീമിന് ഉപദേശം നല്‍കി.

ഐ.പി.എല്ലില്‍ വിരാട് കോഹ്ലിക്കൊപ്പം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ദേവ്ദത്ത് പടിക്കല്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഈ ഐ.പി.എല്ലിലെ ആദ്യ സെഞ്ചുറി പിറന്നതും ദേവ്ദത്തിന്റെ ബാറ്റില്‍ നിന്നായിരുന്നു.

മുംബൈ ഇന്ത്യന്‍സ് താരമായ ഇഷാന്‍ കിഷന്‍ കഴിഞ്ഞ ഏതാനും സീസണുകളായി മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമാണ്. ഓപ്പണറായും മധ്യനിര താരമായും മുംബൈയ്ക്കു വേണ്ടി മികച്ച വിജയങ്ങള്‍ ഇഷാന്റെ ബാറ്റിങ് മികവ് ടീമിന് സമ്മാനിച്ചിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ സ്പിന്നറായ ചേതന്‍ സക്കരിയയും ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച താരമാണ്.

രാജസ്ഥാനായി ഏഴു മത്സരങ്ങളില്‍ നിന്ന് ഏഴു വിക്കറ്റ് വീഴ്ത്തിയ താരം ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ വിക്കറ്റ് വീഴ്ത്തിയാണ് ശ്രദ്ധപിടിച്ചു പറ്റിയത്. ഇവര്‍ക്കു പുറമേ ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും ലങ്കയ്ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഡിസില്‍വ അഭിപ്രായപ്പെട്ടു.

ദീര്‍ഘകാലമായി ദേശീയ ടീമിനകത്തും പുറത്തുമായി കഴിയുന്ന കുല്‍ദീപ് സ്ഥാനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് എത്തിയിരിക്കുന്നതെന്നും അതിനാല്‍ അദ്ദേഹത്തില്‍ നിന്ന് ഏറെ മികച്ച പ്രകടനം പ്രതീക്ഷിക്കാമെന്നും കരുതിയിരിക്കണമെന്നും ഡിസില്‍വ ഉപദേശിച്ചു.

Next Story

Popular Stories