Top

‘ദാവൂദ് അൽ അറബി’:സ്വർണ്ണ കള്ളക്കടത്തിന്റെ സൂത്രധാരൻ ഈ മലയാളി വ്യവസായ പ്രമുഖനെന്ന് കെ ടി റമീസ്

വ്യവസായ പ്രമുഖൻ അറിയപ്പെടുന്നത് ‘ദാവൂദ് അൽ അറബി’ എന്ന പേരിലാണെന്നും ഇയാൾക്ക് വിദേശ പൗരത്വം ഉണ്ടെന്നും റമീസ് മൊഴിയിൽ പറയുന്നു.

27 Oct 2020 12:35 AM GMT

‘ദാവൂദ് അൽ അറബി’:സ്വർണ്ണ കള്ളക്കടത്തിന്റെ സൂത്രധാരൻ ഈ മലയാളി വ്യവസായ പ്രമുഖനെന്ന് കെ ടി റമീസ്
X

തിരുവനന്തപുരം അന്താരാഷ്ട്ര സ്വർണ്ണ കള്ളക്കടത്തിന് പിന്നിൽ മലയാളി വ്യവസായ പ്രമുഖൻ എന്ന് കെ ടി റമീസ്. വ്യവസായ പ്രമുഖൻ അറിയപ്പെടുന്നത് ‘ദാവൂദ് അൽ അറബി’ എന്ന പേരിലാണെന്നും ഇയാൾക്ക് വിദേശ പൗരത്വം ഉണ്ടെന്നും റമീസ് മൊഴിയിൽ പറയുന്നു. ദാവൂദാണ് നയതന്ത്ര ബാഗേജ് സ്വർണക്കടത്തിൻ്റെ സൂത്രധാരനെന്നും പന്ത്രണ്ട് തവണയാണ് ദാവൂദ് സ്വർണം കടത്തിയതെന്നും കെടി റമീസ് അന്വേഷണ സംഘത്തോട് പറഞ്ഞു. സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതിയാണ് കെ ടി റമീസ്.

അന്വേഷണസംഘം മലയാളി വ്യവസായിയുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ടെന്നും, ഉടൻ തന്നെ ഇയാളെ ഇന്ത്യയിലേക്ക് എത്തിക്കാൻ ശ്രമം നടത്തുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നയതന്ത്ര ബാഗേജ് സ്വർണ്ണക്കടത്തിൽ മാത്രമല്ല മറ്റു പല സ്വർണ കള്ളക്കടത്ത്‌ ആസൂത്രണനങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്നു അന്വേഷണ സംഘം കരുതുന്നു.

ഷാഫി അടക്കമുള്ളവരെ സ്വര്ണക്കടത്തിൽ ഉപയോഗിക്കുകയും, നേതൃത്വം നൽകുകയും ചെയ്തതും ഇതേ വ്യക്തി ആണെന്നും റമീസ് മൊഴി നൽകിയിട്ടുണ്ട്. വളരെ നിർണ്ണായകമായ ഈ മൊഴിയുടെ അടിസ്ഥാനത്തിൽ മലയാളി വ്യവസായ പ്രമുഖൻ ആരെന്ന് കസ്റ്റംസ്, എൻഐഎ, ഇഡി എന്നിവർ കണ്ടെത്തിയിട്ടുണ്ടെന്നും, എന്നാൽ ഇയാൾ രക്ഷപെട്ടേക്കും എന്നുള്ളതിനാൽ വിശദവിവരങ്ങൾ പുറത്തു വിടരുന്നില്ല എന്നും സൂചനയുണ്ട്.

Next Story