Top

നയതന്ത്ര ബാഗേജ് വഴി ഖുര്‍ആന്‍ എത്തിച്ചതില്‍ മന്ത്രി കെടി ജെലീലിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

മന്ത്രി കെ ടി ജെലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും.

8 Nov 2020 8:17 PM GMT

നയതന്ത്ര ബാഗേജ് വഴി ഖുര്‍ആന്‍ എത്തിച്ചതില്‍ മന്ത്രി കെടി ജെലീലിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും
X

മന്ത്രി കെ ടി ജെലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. നയതന്ത്ര ബാഗേജ് വഴി ഖുര്‍ആന്‍ എത്തിച്ച കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍. കൊച്ചിയിലെ കസ്റ്റംസ് ഒഫീസിലെത്താനാണ് മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മന്ത്രിയുടെ ഗണ്‍മാനെ നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. അനധികൃതമായിട്ടാണ് കെടി ജെലീല്‍ ഖുര്‍ആന്‍ എത്തിച്ചതെന്ന് കസ്റ്റംസ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മന്ത്രി യുഎഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ കടത്തിയത് ചട്ടലംഘനമാണ് നികതുകി ഇളവു ലഭിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ കടത്തിയതെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍.

കെടി ജലീലിനെ കേന്ദ്ര ഏജന്‍സികളായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും എന്‍ഐഎയും നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ കടത്തിയതിലും ഗണ്‍മാന്റെ ചോദ്യം ചെയ്യലിലെ വിശദാംശങ്ങള്‍ തേടിയുമാണ് കസ്റ്റംസ് ഇന്ന് ജെലീലിനെ ചോദ്യം ചെയ്യുന്നത്.

Next Story