‘ഔഫിന്റെ കൊലപാതകത്തില്‍ മുകളില്‍ നിന്നുള്ള ഗൂഢാലോചന’; മുസ്ലീം ലീഗ് അക്രമ രാഷ്ട്രീയം തുടരുകയാണെന്ന് കെടി ജലീല്‍
കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവര്ത്തകന് ഔഫ് അബ്ദുള്‍ റഹ്മാനെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ രാഷ്ടീയ ഗൂഢാലോചന നടന്നുവെന്ന് മന്ത്രി കെടി ജലീല്‍. ഔഫിന്റെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു കെടി ജലീലിന്റെ പ്രതികരണം. മുസ്ലീം ലീഗ് അക്രമ രാഷ്ട്രീയം തുടരുകയാണെന്നും മുകളില്‍ നിന്നാണ് ഗൂഢാലോചന നടന്നതെന്നും കെടി ജലീല്‍ പറഞ്ഞു. സംഭവത്തില്‍ യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി ഇര്‍ഷാദിനെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു. കണ്ടാലറിയുന്ന മറ്റ് രണ്ട് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ബുധനാഴ്ച്ച 1:15 ഓടെയാണ് കൊലപാതകം നടന്നത്. കല്ലൂരാവിയിലെ […]

കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവര്ത്തകന് ഔഫ് അബ്ദുള്‍ റഹ്മാനെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ രാഷ്ടീയ ഗൂഢാലോചന നടന്നുവെന്ന് മന്ത്രി കെടി ജലീല്‍. ഔഫിന്റെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു കെടി ജലീലിന്റെ പ്രതികരണം. മുസ്ലീം ലീഗ് അക്രമ രാഷ്ട്രീയം തുടരുകയാണെന്നും മുകളില്‍ നിന്നാണ് ഗൂഢാലോചന നടന്നതെന്നും കെടി ജലീല്‍ പറഞ്ഞു.
സംഭവത്തില്‍ യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി ഇര്‍ഷാദിനെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു. കണ്ടാലറിയുന്ന മറ്റ് രണ്ട് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ബുധനാഴ്ച്ച 1:15 ഓടെയാണ് കൊലപാതകം നടന്നത്. കല്ലൂരാവിയിലെ ഡിവൈഎഫ്ഐയുടെ എക്സിക്യൂട്ടിവ് ബോര്‍ഡ് അംഗമാണ് കൊല്ലപ്പെട്ട അബ്ദുള്‍ റഫ്മാന്.
29 വയസ്സായിരുന്നു.
കുത്തേറ്റ അബ്ദുള്‍ റഹ്മാനെ കാസര്‍ഗോഡ് മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നില്‍ മുസ്ലീം ലീഗാണെന്ന് നേരത്തെ സിപിഐഎം ആരോപിച്ചിരുന്നു. തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ നാളുകളായി സംഘര്‍ഷം നിലനിന്നിരുന്ന മേഖലയാണ് കല്ലൂരാവി. കൊലപാതകത്തിന് സംഘര്‍ഷവുമായി ബന്ധമുണ്ടൊ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.