Top

‘ മലബാര്‍ കലാപത്തെക്കുറിച്ചുള്ള കെ ടി ജലീലിന്റെ പിഎച്ച്ഡി പ്രബന്ധം പുനഃപരിശോധിക്കണം’;വിസിക്ക് ഗവര്‍ണറുടെ നിര്‍ദേശം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിന്റെ പിഎച്ച്ഡി പ്രബന്ധം പുനഃപരിശോധിക്കണമെന്ന പരാതിയില്‍ കേരള സര്‍വ്വകലാശാല വിസിക്ക് ഗവര്‍ണറുടെ നിര്‍ദേശം. പരാതിയില്‍ ഉചിതമായ നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍ വിസിക്ക് നിര്‍ദേശം നല്‍കി. പ്രബന്ധം മൗലികമല്ലെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ഫോറത്തിന്റെ പരാതി. നൂറുകണക്കിന് ഉദ്ധരണികള്‍ അക്ഷരതെറ്റുകളോടെ പകര്‍ത്തിയെഴുതി പ്രബന്ധമായി സമര്‍പ്പിച്ചാണ് കെടി ജലീല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നും പിഎച്ച്ഡി ബിരുദം നേടിയതെന്നും അദ്ദേഹത്തിന്റെ പ്രബദ്ധം വിദഗ്ധ സമിതിയെകൊണ്ട് പുനഃപരിശോധിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നിയോഗിച്ച വിദഗ്ധ […]

9 Nov 2020 6:10 AM GMT

‘ മലബാര്‍ കലാപത്തെക്കുറിച്ചുള്ള കെ ടി ജലീലിന്റെ പിഎച്ച്ഡി പ്രബന്ധം പുനഃപരിശോധിക്കണം’;വിസിക്ക് ഗവര്‍ണറുടെ നിര്‍ദേശം
X

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിന്റെ പിഎച്ച്ഡി പ്രബന്ധം പുനഃപരിശോധിക്കണമെന്ന പരാതിയില്‍ കേരള സര്‍വ്വകലാശാല വിസിക്ക് ഗവര്‍ണറുടെ നിര്‍ദേശം. പരാതിയില്‍ ഉചിതമായ നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍ വിസിക്ക് നിര്‍ദേശം നല്‍കി.

പ്രബന്ധം മൗലികമല്ലെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ഫോറത്തിന്റെ പരാതി. നൂറുകണക്കിന് ഉദ്ധരണികള്‍ അക്ഷരതെറ്റുകളോടെ പകര്‍ത്തിയെഴുതി പ്രബന്ധമായി സമര്‍പ്പിച്ചാണ് കെടി ജലീല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നും പിഎച്ച്ഡി ബിരുദം നേടിയതെന്നും അദ്ദേഹത്തിന്റെ പ്രബദ്ധം വിദഗ്ധ സമിതിയെകൊണ്ട് പുനഃപരിശോധിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.

സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി ജലീലിന്റെ പ്രബന്ധത്തിന്റെ പിഴവുകള്‍ കണ്ടെത്തിയിരുന്നു. പ്രബന്ധങ്ങള്‍ അപ്ലോഡ് ചെയ്യേണ്ട യുജിസിയുടെ വെബ്‌സൈറ്റില്‍ ജലീലിന്റെ പ്രബന്ധം ലഭ്യമാവാതെ വന്നതോടെ വിവരാവകാശ നിയമ പ്രകാരം കേരള യൂണിവേഴസിറ്റിയില്‍ നിന്നും പ്രബന്ധത്തിന്റെ പകര്‍പ്പ് ലഭിക്കുകയായിരുന്നു. മലബാര്‍ കലാപത്തില്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും ആലി മുസ്ലീയാരുടേയും പങ്കിനെ അധികരിച്ചാണ് പ്രബന്ധം. 2006 ലാണ് ഡോക്ട്രേറ്റ് സ്വന്തമാക്കിയത്.

Next Story