Top

‘നാട്ടില്‍ തന്നെയുണ്ട്; ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമിയുണ്ടെങ്കില്‍ അറിയിക്കുക’; പരിഹസിച്ച് കെടി ജലീല്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് പിന്നാലെ ഉന്നത വിദ്യഭ്യാസ മന്ത്രി കെടി ജലീലും കുടുങ്ങുമെന്ന വാര്‍ത്തയെ പരിഹസിച്ച് കെടി ജലീല്‍. ജലീലിന്റെ ഗണ്‍മാന്‍ പ്രജീഷിന്റെ മൊബൈല്‍ ഫോണ്‍ കഴിഞ്ഞ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. അത് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയിരിക്കുകയാണ് എന്ന വാര്‍ത്തക്കെതിരെയാണ് കെടി ജലീല്‍ രംഗത്തെത്തിയത്. ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളര്‍ന്നില്ല എന്ന തലക്കെട്ടോടെയായിരുന്നു കെഎം ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കര്‍ണ്ണാടകയിലോ പാട്ടത്തിനോ […]

14 Nov 2020 1:37 AM GMT

‘നാട്ടില്‍ തന്നെയുണ്ട്; ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമിയുണ്ടെങ്കില്‍ അറിയിക്കുക’; പരിഹസിച്ച് കെടി ജലീല്‍
X

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് പിന്നാലെ ഉന്നത വിദ്യഭ്യാസ മന്ത്രി കെടി ജലീലും കുടുങ്ങുമെന്ന വാര്‍ത്തയെ പരിഹസിച്ച് കെടി ജലീല്‍. ജലീലിന്റെ ഗണ്‍മാന്‍ പ്രജീഷിന്റെ മൊബൈല്‍ ഫോണ്‍ കഴിഞ്ഞ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. അത് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയിരിക്കുകയാണ് എന്ന വാര്‍ത്തക്കെതിരെയാണ് കെടി ജലീല്‍ രംഗത്തെത്തിയത്.

ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളര്‍ന്നില്ല എന്ന തലക്കെട്ടോടെയായിരുന്നു കെഎം ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കര്‍ണ്ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കില്‍ അറിയിച്ചാല്‍ നന്നായിരുന്നുവെന്നും കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം;

ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളര്‍ന്നില്ല.

സിറിയയിലേക്കും പാകിസ്ഥാനിലേക്കും വിളിച്ച കോളുകളടങ്ങിയതുള്‍പ്പടെ മന്ത്രി നടത്തിയ നിഗൂഢ നീക്കങ്ങളെ സംബന്ധിച്ചും, സ്വര്‍ണ്ണ കള്ളക്കടത്തിലെ പങ്കാളിത്തത്തെക്കുറിച്ചുമെല്ലാമുള്ള, അതീവ പ്രാധാന്യമര്‍ഹിക്കുന്ന വിവരങ്ങളടങ്ങിയ, കസ്റ്റംസ് പിടിച്ചെടുത്ത ഗണ്‍മാന്റെ ഫോണ്‍, തിരിച്ചു ലഭിച്ച വിവരം എല്ലാ ‘അഭ്യുദയകാംക്ഷികളെ’യും സന്തോഷപൂര്‍വ്വം അറിയിക്കുന്നു. മന്ത്രി നാട്ടിലൊക്കെത്തന്നെ ഉണ്ടെന്ന വിവരവും സവിനയം ഉണര്‍ത്തുന്നു. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കര്‍ണ്ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കില്‍ അറിയിച്ചാല്‍ നന്നായിരുന്നു. സത്യമേവ ജയതെ.

https://www.facebook.com/drkt.jaleel/photos/a.882587491830065/3465157436906378/?type=3&theater

Next Story