Top

‘ഭരണമില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി യുഎന്നില്‍ പോകുമോ?’; കുരങ്ങുകളിപ്പിക്കുന്നതിന് അതിര് വേണമെന്ന് കെ ടി ജലീല്‍

എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള മുസ്‌ലിം ലീഗ് എംപി പികെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തില്‍ പ്രതികരണവുമായി മന്ത്രി കെടി ജലീല്‍. 2021 ല്‍ ലീഗിന് ഭരണമില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര സഭയിലേക്കായിരിക്കുമോ പോവുക എന്ന് കെടി ജലീല്‍ ചോദിച്ചു. യുഡിഎഫിന്റെ ഹെഡ്മാഷായി പ്രതിപക്ഷ നേതാവാകാനണോ കുഞ്ഞാലിക്കുട്ടിയുടെ നീക്കമെന്നും എംകെ മുനീര്‍ ചോദിച്ചു. ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം, 2021 ല്‍ ലീഗിന് ഭരണമില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര സഭയിലേക്കാകുമോ പോവുക? UDF ന്റെ ഹെഡ്മാഷായി, പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ […]

23 Dec 2020 6:35 AM GMT

‘ഭരണമില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി യുഎന്നില്‍ പോകുമോ?’; കുരങ്ങുകളിപ്പിക്കുന്നതിന് അതിര് വേണമെന്ന് കെ ടി ജലീല്‍
X

എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള മുസ്‌ലിം ലീഗ് എംപി പികെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തില്‍ പ്രതികരണവുമായി മന്ത്രി കെടി ജലീല്‍. 2021 ല്‍ ലീഗിന് ഭരണമില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര സഭയിലേക്കായിരിക്കുമോ പോവുക എന്ന് കെടി ജലീല്‍ ചോദിച്ചു. യുഡിഎഫിന്റെ ഹെഡ്മാഷായി പ്രതിപക്ഷ നേതാവാകാനണോ കുഞ്ഞാലിക്കുട്ടിയുടെ നീക്കമെന്നും എംകെ മുനീര്‍ ചോദിച്ചു.

ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,

2021 ല്‍ ലീഗിന് ഭരണമില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര സഭയിലേക്കാകുമോ പോവുക? UDF ന്റെ ഹെഡ്മാഷായി, പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവ്? പടച്ചവനെ പേടിയില്ലെങ്കില്‍ പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടേ? നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണം. കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയും. കാത്തിരിക്കാം,’ കെടി ജലീല്‍ കുറിച്ചു.

ഇന്ന് വൈകുന്നേരമാണ് എംപി സ്ഥാനം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞത്. നിയമ സഭാതെരഞ്ഞെടുപ്പിനോടൊപ്പം ലോകസഭ ഉപതെരഞ്ഞെടുപ്പും വരും വിധമാവും രാജി നല്‍കുക. കുഞ്ഞാലിക്കുട്ടിയും എംകെ മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം.

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്തുന്നത് പാര്‍ട്ടി തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. ലീഗിനെപറ്റി തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ പരിഹരിക്കും എന്നും വിട്ടുവീഴ്ച ചെയ്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Next Story