Top

‘എനിക്കെതിരെ മത്സരിക്കുന്നത് വേഷം കെട്ടിച്ച സങ്കരയിനം സ്ഥാനാര്‍ത്ഥി’; ഫിറോസ് കുന്നംപറമ്പിലിനെതിരെ കെടി ജലീല്‍

തവനൂരില്‍ തനിക്കെതിരെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ പരിഹാസവുമായി മന്ത്രി കെടി ജലീല്‍. കോണ്‍ഗ്രസ് വേഷം കെട്ടിച്ച സങ്കരയിനം സ്ഥാനാര്‍ത്ഥിയാണ് തനിക്കെതിരെ മത്സരിക്കുന്നതെന്ന് കെടി ജലീല്‍ പറഞ്ഞു. ഇദ്ദേഹം മുമ്പ് യൂത്ത് ലീഗ്കാരനായിരുന്നെന്നും ഒരു സങ്കരയിനം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി തന്നെ തോല്‍പ്പിക്കാന്‍ പറ്റുമോയെന്ന അവസാന ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്നും കെടി ജലീല്‍ പറഞ്ഞു. ഫിറോസ് കുന്നംപറമ്പിലിന്റെ പേരെടുത്ത് പറയാതെയാണ് പരാമര്‍ശം ‘ അദ്ദേഹത്തിന് ആരാധകരെ പോലെ തന്നെ എതിരാളികളുമുണ്ട്. ഞാനതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. യുഡിഎഫിന്റെ ഒരു […]

18 March 2021 7:39 AM GMT

‘എനിക്കെതിരെ മത്സരിക്കുന്നത് വേഷം കെട്ടിച്ച സങ്കരയിനം സ്ഥാനാര്‍ത്ഥി’; ഫിറോസ് കുന്നംപറമ്പിലിനെതിരെ കെടി ജലീല്‍
X

തവനൂരില്‍ തനിക്കെതിരെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ പരിഹാസവുമായി മന്ത്രി കെടി ജലീല്‍. കോണ്‍ഗ്രസ് വേഷം കെട്ടിച്ച സങ്കരയിനം സ്ഥാനാര്‍ത്ഥിയാണ് തനിക്കെതിരെ മത്സരിക്കുന്നതെന്ന് കെടി ജലീല്‍ പറഞ്ഞു. ഇദ്ദേഹം മുമ്പ് യൂത്ത് ലീഗ്കാരനായിരുന്നെന്നും ഒരു സങ്കരയിനം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി തന്നെ തോല്‍പ്പിക്കാന്‍ പറ്റുമോയെന്ന അവസാന ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്നും കെടി ജലീല്‍ പറഞ്ഞു. ഫിറോസ് കുന്നംപറമ്പിലിന്റെ പേരെടുത്ത് പറയാതെയാണ് പരാമര്‍ശം

‘ അദ്ദേഹത്തിന് ആരാധകരെ പോലെ തന്നെ എതിരാളികളുമുണ്ട്. ഞാനതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. യുഡിഎഫിന്റെ ഒരു സ്ഥാനാര്‍ത്ഥി, മുസ്‌ലിം ലീഗുകാരനായ കോണ്‍ഗ്രസിന്റെ കുപ്പായമിടീച്ച ഒരു സ്ഥാനാര്‍ത്ഥി. യുഡിഎഫ് ഇപ്രാവശ്യം ഒരു സങ്കര വര്‍ഗത്തെ കളത്തിലിറക്കി എന്നെ തോല്‍പ്പിക്കാന്‍ പറ്റുമോ എന്നാണ് നോക്കുന്നത്. 2006 ല്‍ തുടങ്ങിയതാണ് എന്നെ തോല്‍പ്പിക്കാനുള്ള അവരുടെ പടയോട്ടം. അതൊരു പുതിയ ഘട്ടത്തിലേക്ക് എത്തിയെന്ന് മാത്രം. ഈ നാട്ടിലെ ജനങ്ങള്‍ അതൊക്കെ മനസ്സിലാക്കുന്നവരാണ്,’ കെടി ജലീല്‍ പറഞ്ഞു. മനോരമ ന്യൂസിനോടാണ് പ്രതികരണം.

‘അദ്ദേഹം യൂത്ത് ലീഗ് പ്രവര്‍ത്തകനാണ്. നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു പിന്നെ യൂത്ത്‌ലീഗ് പ്രവര്‍ത്തകനായി എന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞത്. ലീഗ്കാരനെ കോണ്‍ഗ്രസിന്റെ വേഷം കെട്ടിച്ചാണ് യുഡിഎഫ് ഇത്തവണ ഇറക്കിയിരിക്കുന്നത്. ഒരു സങ്കരവര്‍ഗത്തെ ഉപയോഗിച്ച് കൊണ്ട് എനിക്കെതിരെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നുള്ള അവസാനത്തെ പരിശ്രമമാണ് അവര്‍ നടത്തുന്നത്,’

അതേസമയം വ്യക്തിപരമായി പികെ ഫിറോസിനെതിരെയുള്ള ആരോപണങ്ങളും മറ്റും തെരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ താനുദ്ദേശിക്കുന്നില്ലെന്നും രണ്ടു മുന്നണികള്‍ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണിതെന്നും കെടി ജലീല്‍ പറഞ്ഞു.

വൃക്കരോഗികള്‍ക്കുള്ള ധനസമാഹരണത്തെ താന്‍ എതിര്‍ത്തു എന്ന പികെ ഫിറോസിന്റെ ആരോപണത്തിനും കെടി ജലീല്‍ മറുപടി നല്‍കി.അത് തെറ്റായ പ്രചരണമാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആകെ പറഞ്ഞത് പിരിവ് നടത്തുമ്പോള്‍ വ്യക്തതയും കണക്കും വേണം എന്നു മാത്രമാണെന്നും കെടി ജലീല്‍ പറഞ്ഞു.

‘കണക്ക് വേണ്ട എന്നാണ് ഇവരുടെയൊക്കെ അഭിപ്രായം. ഞാന്‍ ലീഗില്‍ നിന്നും പോരുന്നത് തന്നെ പിരിക്കുന്നതിന് കണക്ക് വേണം എന്ന് പറഞ്ഞപ്പോള്‍ കണക്ക് സൂക്ഷിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല എന്ന് അവര്‍ പറഞ്ഞതു കൊണ്ടാണ്. ഞാന്‍ ഒരു പത്തു പൈസ ആരില്‍ നിന്നെങ്കിലും പിരിച്ചിട്ടുണ്ടെങ്കില്‍ അതിന് വ്യക്തമായ കണക്ക് എന്റെ കൈവശമുണ്ടാവും,’ കെടി ജലീല്‍ പറഞ്ഞു.

2016ല്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച കെ ടി ജലീല്‍ 17,064 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തവനൂരില്‍ നിന്ന് നിയമസഭയിലെത്തിയത്. ജലീല്‍ 68,179 വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇഫ്തിഖറുദ്ദീന്‍ മാസ്റ്റര്‍ 51,115 വോട്ടുകളും നേടി. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രവി തേലത്തിന് 15,801 പേര്‍ വോട്ടു ചെയ്തു.

2011ല്‍ 6,854 വോട്ടായിരുന്നു ജലീലിന്റെ ഭൂരിപക്ഷം. ജലീല്‍ 57,729 വോട്ടുകളും കോണ്‍ഗ്രസിന്റെ വി വി പ്രകാശ് 50,875 വോട്ടുകളും കരസ്ഥമാക്കി. ബിജെപി സ്ഥാനാര്‍ത്ഥിയായ നിര്‍മലാ കുട്ടികൃഷ്ണന്‍ പുന്നക്കലിന് 7,107 വോട്ടാണ് ലഭിച്ചത്.

Next Story