Top

‘കട്ടതിനോ കവർന്നതിനോ അല്ല യുഡിഎഫിന്റ കവർച്ചയെ എതിർത്തതിനാണ് കേസ്’; മറുപടിയുമായി കെ.ടി ജലീൽ

മലപ്പുറം: നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട യുഡിഎഫ് ആരോപണങ്ങൾക്ക് മറുപടിയുമായി കെടി ജലീൽ. കട്ടതിനോ കവർന്നതിനോ അല്ല യുഡിഎഫിൻ്റെ കവർച്ചയെ എതിർത്തതിനാണ് കേസെന്ന് ജലീൽ പറഞ്ഞു. യുഡിഎഫ് സർക്കാരിൻ്റെ അഴിമതിക്കെതിരെ നടത്തിയ സമരത്തിൽ നിയമസഭക്കകത്ത് വെച്ച് പ്രക്ഷുബ്ധമായ ചില രംഗങ്ങൾ അരങ്ങേറി. ബഹുമാനപ്പെട്ട സുപ്രിംകോടതി പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് അന്നത്തെ നിയമസഭാ സെക്രട്ടറി നൽകിയ പരാതിയെ തുടർന്ന് എടുത്ത കേസിലെ പ്രതികൾ വിചാരണ നേരിടണമെന്ന് വിധി പ്രസ്താവിച്ചിരിക്കുയാണ്. വിധിയെ സ്വാഗതം ചെയ്യുന്നു. വിചാരണ നടക്കട്ടെ. പറയാനുള്ളത് ബന്ധപ്പെട്ട […]

28 July 2021 8:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കട്ടതിനോ കവർന്നതിനോ അല്ല യുഡിഎഫിന്റ കവർച്ചയെ എതിർത്തതിനാണ് കേസ്’; മറുപടിയുമായി കെ.ടി ജലീൽ
X

മലപ്പുറം: നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട യുഡിഎഫ് ആരോപണങ്ങൾക്ക് മറുപടിയുമായി കെടി ജലീൽ. കട്ടതിനോ കവർന്നതിനോ അല്ല യുഡിഎഫിൻ്റെ കവർച്ചയെ എതിർത്തതിനാണ് കേസെന്ന് ജലീൽ പറഞ്ഞു. യുഡിഎഫ് സർക്കാരിൻ്റെ അഴിമതിക്കെതിരെ നടത്തിയ സമരത്തിൽ നിയമസഭക്കകത്ത് വെച്ച് പ്രക്ഷുബ്ധമായ ചില രംഗങ്ങൾ അരങ്ങേറി. ബഹുമാനപ്പെട്ട സുപ്രിംകോടതി പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് അന്നത്തെ നിയമസഭാ സെക്രട്ടറി നൽകിയ പരാതിയെ തുടർന്ന് എടുത്ത കേസിലെ പ്രതികൾ വിചാരണ നേരിടണമെന്ന് വിധി പ്രസ്താവിച്ചിരിക്കുയാണ്. വിധിയെ സ്വാഗതം ചെയ്യുന്നു. വിചാരണ നടക്കട്ടെ. പറയാനുള്ളത് ബന്ധപ്പെട്ട കോടതിയെ ബോധിപ്പിക്കുമെന്നും കെടി ജലീൽ വ്യക്തമാക്കി.

നിയമസഭാ കൈയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് വന്ന സുപ്രീം കോടതി വിധി സംസ്ഥാന സർക്കാരിന് തിരിച്ചടിയല്ലെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിലെ നിയമപരമായ കാര്യങ്ങളാണ് വിധിയിലുള്ളത്. മന്ത്രി വി ശിവൻ കുട്ടിക്കെതിരെ നിലവിൽ നടപടിയെന്നും വന്നിട്ടില്ല. കേസ് ഇനിയാണ് വിചാരണയിലേക്ക് നീങ്ങുന്നതെന്നും എ വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട ആളുകൾ നിയമസംവിധാനവുമായി ബന്ധപ്പെടുത്തി എല്ലാ അവകാശങ്ങളും ഉപയോഗപ്പെടുത്തും. അത് നീതീന്യായ വ്യവസ്ഥ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ എല്ലാ പൗരൻമാരും ചെയ്യേണ്ട കാര്യമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത പരാജയത്തിൽ യുഡിഎഫിന് കടുത്ത നിരാശയുണ്ട്. അതു കൊണ്ട് കേരളത്തിലെ എല്ലാ കാര്യങ്ങളിലും ആ നിരാശയിൽ നിന്നുത്ഭവിക്കുന്ന അഭിപ്രായ പ്രകടനങ്ങളും അവർ നടത്താറുണ്ട്. അത് ഈ വിധി വന്നപ്പോൾ മന്ത്രി രാജി വെക്കണമെന്ന് പറഞ്ഞു. ഈ വിഷയത്തിനു മുമ്പ് കിറ്റ് കൊടുത്തത് തെറ്റാണെന്നാണ് യുഡിഎഫ് പറഞ്ഞതെന്നും എ വിജയരാഘവൻ ആരോപിച്ചു.

നിയമസഭാ കൈയ്യാങ്കളിക്കേസിൽ വി ശിവൻകുട്ടി ഉൾപ്പെടെ മുഴുവൻ പ്രതികളും വിചാരണ നേരിടണമെന്ന് നിർദേശിച്ചുകൊണ്ടാണ് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയത്. സർക്കാർ ഹർജിയിൽ ഉന്നയിച്ച വാദങ്ങളൊന്നും സൂപ്രീം കോടതി അംഗീകരിച്ചില്ല. ജനപ്രതിനിധികൾക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിർവഹിക്കുന്നതിനാണ്. നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ ഈ സ്ഥാനം കൊണ്ട് കഴിയില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കേസുകൾ പിൻവലിക്കാനുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചനയാണ്. കൈയാങ്കളിയിൽ നിയമസഭയുടെ പരിരക്ഷ നൽകാൻ കഴിയില്ല. കേസിന് സ്പീക്കറുടെ അനുമതി ഇല്ലെന്ന സർക്കാർ വാദം അംഗീകരിക്കാൻ കഴിയില്ല. നിയമസഭാംഗത്തെ അയോഗ്യനാക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിലാണ് സ്പീക്കറുടെ അനുമതി വേണ്ടത് ഇത്തരം കേസുകളിലല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Next Story

Popular Stories