നിയമസഭാ കയ്യാങ്കളി കേസ്; കെടി ജലീലിനും ഇപി ജയരാജനും ജാമ്യം
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രിമാരായ കെടി ജലീലിനും ഇപി ജയരാജനും ജാമ്യം. തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസ് നവംബര്‍ 12 ന് വീണ്ടും പരിഗണിക്കും. കേസില്‍ ആറ് പ്രതികളും വിടുതല്‍ ഹരജി നല്‍കും. നേരത്തെ മന്ത്രിമാരായ പ്രതികള്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചിരുന്നില്ല. അതിനെ തുടര്‍ന്നായിരുന്നു മന്ത്രിമാര്‍ കോടതിയിലെത്തിയത്. നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്കിയ ഹരജി […]

കൊച്ചി: നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രിമാരായ കെടി ജലീലിനും ഇപി ജയരാജനും ജാമ്യം. തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസ് നവംബര്‍ 12 ന് വീണ്ടും പരിഗണിക്കും. കേസില്‍ ആറ് പ്രതികളും വിടുതല്‍ ഹരജി നല്‍കും.
നേരത്തെ മന്ത്രിമാരായ പ്രതികള്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചിരുന്നില്ല. അതിനെ തുടര്‍ന്നായിരുന്നു മന്ത്രിമാര്‍ കോടതിയിലെത്തിയത്. നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്കിയ ഹരജി ഹൈക്കോടതി പരിഗണിച്ചപ്പോഴായിരുന്നു മന്ത്രിമാരോട് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചത്.
ബാര്‍കോഴ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ അതിക്രമങ്ങളില്‍ അന്ന് എംഎല്‍എമാരായിരുന്നു വി ശിവന്‍കുട്ടി, കെ അജിത്, സികെ സദാശിവന്,കെ കുഞ്ഞഹമ്മദ് എന്നിവരും പ്രതികളാണ്.
- TAGS:
- EP Jayarajan
- KT jaleel