Top

പ്രതിപക്ഷവും മാധ്യമങ്ങളും പറഞ്ഞത് പച്ചക്കള്ളമെന്നതിന്റെ തെളിവായിട്ടാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്: കെടി ജലീല്‍

വെല്‍ഫെയര്‍ ബന്ധം ലീഗിന് വലിയ രാഷ്ട്രീയ നഷ്ടമുണ്ടാക്കും. സുന്നി വിഭാഗം ഈ ധാരണയ്ക്ക് എതിരാണ്. മുജാഹിദ് വിഭാഗവും ഈ സഖ്യം അനുകൂലിക്കില്ല. മുസ്ലീം വിഭാഗത്തില്‍ത്തന്നെ തൊണ്ണൂറ് ശതമാനം ആളുകളും ഈ കൂട്ടുകെട്ടിനെതിരാണ്’. വെല്‍ഫെയര്‍ നീക്കുപോക്ക് വിഷയത്തില്‍ ജലീലിന്റെ പ്രതികരണമിങ്ങനെ.

14 Dec 2020 3:23 AM GMT

പ്രതിപക്ഷവും മാധ്യമങ്ങളും പറഞ്ഞത് പച്ചക്കള്ളമെന്നതിന്റെ തെളിവായിട്ടാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്: കെടി ജലീല്‍
X

തദ്ദേശതെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തില്‍ രേഖപ്പെടുത്തിയ കനത്ത പോളിംഗ് സര്‍ക്കാരിനുള്ള പിന്തുണയാണെന്ന് മന്ത്രി കെടി ജലീല്‍. ദുരന്തകാലത്ത് നാട്ടില ജനങ്ങളെ പട്ടിണിയില്ലാതെ നോക്കിയതിന് ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തില്‍ തനിക്കെതിരെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും യുഡിഎഫ് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷവും മാധ്യമങ്ങളും ചേര്‍ന്ന് പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്നതിന്റെ തെളിവായിട്ടാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രി മാധ്യമങ്ങള്‍ക്കുമുന്നിലെത്തിയത്. ഇവര്‍ പറഞ്ഞത് സത്യമായിരുന്നെങ്കില്‍ താന്‍ വല്ല ജയിലിലുമായിരുന്നേനെ എന്നും ജലീല്‍ പ്രതികരിച്ചു. ക്ഷേമകിറ്റുകളായും പെന്‍ഷനായും ഭക്ഷ്യകിറ്റായും നിരവധി ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ എത്തിച്ചുനല്‍കിയെന്ന വിശ്വാസം ജനങ്ങള്‍ക്ക് ഇക്കാലയളവില്‍ ഉണ്ടായെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്കുമുന്നില്‍ വിശദീകരിച്ചു.

‘വെല്‍ഫെയര്‍ ബന്ധം ലീഗിന് വലിയ രാഷ്ട്രീയ നഷ്ടമുണ്ടാക്കും. സുന്നി വിഭാഗം ഈ ധാരണയ്ക്ക് എതിരാണ്. മുജാഹിദ് വിഭാഗവും ഈ സഖ്യം അനുകൂലിക്കില്ല. മുസ്ലീം വിഭാഗത്തില്‍ത്തന്നെ തൊണ്ണൂറ് ശതമാനം ആളുകളും ഈ കൂട്ടുകെട്ടിനെതിരാണ്’. വെല്‍ഫെയര്‍ നീക്കുപോക്ക് വിഷയത്തില്‍ ജലീലിന്റെ പ്രതികരണമിങ്ങനെ.

സിഎം രവീന്ദ്രന്‍ കെവിഡാനന്തര ചികിത്സയിലാണ്. ഒളിച്ച് കളിക്കുന്നതല്ല. അസ്വസ്ഥത മാറിയാല്‍ അദ്ദേഹം എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാകുമെന്നും മന്ത്രി അറിയിച്ചു.

Next Story