Top

‘ഉപ്പിന്റെ പൊതി കൈമാറുന്നതുപോലും ചന്ദ്രികയില്‍ പരസ്യം, പിരിവിനുമാത്രം കണക്കില്ല’; അറിയില്ലെങ്കില്‍ ആ പണിക്ക് നില്‍ക്കരുതെന്ന് ലീഗിനോട് ജലീല്‍

മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള ഫണ്ട് തിരിമറി ആരോപണത്തില്‍ ലീഗിനെതിരെ ആഞ്ഞടിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍. കത്വ പെണ്‍കുട്ടിക്ക് വേണ്ടി പള്ളികളില്‍നിന്നടക്കം പിരിച്ചെടുത്ത പണം എന്ത് ചെയ്‌തെന്ന് ലീഗും യൂത്ത് ലീഗും വ്യക്തമാക്കണം. ഒരു ആവശ്യത്തിനുവേണ്ടി പിരിച്ച പണം സ്വന്തം കാര്യത്തിന് ഉപയോഗിക്കുന്ന രീതി ലീഗ് അവസാനിപ്പിക്കണം. ലീഗ് ഒരു കോര്‍പറേറ്റ് കമ്പനിയായി മാറുകയാണെന്നും കെടി ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മുസ്ലിം യൂത്ത് ലീഗിന്റെ അഖിലേന്ത്യാ […]

3 Feb 2021 4:33 AM GMT

‘ഉപ്പിന്റെ പൊതി കൈമാറുന്നതുപോലും ചന്ദ്രികയില്‍ പരസ്യം, പിരിവിനുമാത്രം കണക്കില്ല’; അറിയില്ലെങ്കില്‍ ആ പണിക്ക് നില്‍ക്കരുതെന്ന് ലീഗിനോട് ജലീല്‍
X

മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള ഫണ്ട് തിരിമറി ആരോപണത്തില്‍ ലീഗിനെതിരെ ആഞ്ഞടിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍. കത്വ പെണ്‍കുട്ടിക്ക് വേണ്ടി പള്ളികളില്‍നിന്നടക്കം പിരിച്ചെടുത്ത പണം എന്ത് ചെയ്‌തെന്ന് ലീഗും യൂത്ത് ലീഗും വ്യക്തമാക്കണം. ഒരു ആവശ്യത്തിനുവേണ്ടി പിരിച്ച പണം സ്വന്തം കാര്യത്തിന് ഉപയോഗിക്കുന്ന രീതി ലീഗ് അവസാനിപ്പിക്കണം. ലീഗ് ഒരു കോര്‍പറേറ്റ് കമ്പനിയായി മാറുകയാണെന്നും കെടി ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

മുസ്ലിം യൂത്ത് ലീഗിന്റെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് മുഈനലി ശിഹാബ് തങ്ങള്‍ യൂത്ത് ലീഗിന്റെ ഫണ്ട് പിരിവുമായി ബന്ധപ്പെട്ടുള്ള കണക്കുകളിലെ അവ്യക്തതയെക്കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനം അതീവ ഗൗരവമുള്ളതാണ്. കത്വയിലെ പെണ്‍കുട്ടിക്കുവേണ്ടി പിരിച്ചെടുത്ത പണം എന്തുചെയ്‌തെന്ന് ലീഗും യൂത്ത് ലീഗും വ്യക്തമാക്കണം. കേസ് നടത്താനാണ് പണം നല്‍കിയതെങ്കില്‍ ഏത് വക്കീലിനാണ് പണം നല്‍കിയതെന്നും എത്രരൂപയാണ് കൊടുത്തതെന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാക്കണം. പണപ്പിരിവ് നടത്തിയിട്ടുള്ളത് റസീപ്റ്റ് പോലുമില്ലാതെ പള്ളികളില്‍ വെച്ചാണ്. അതുകൊണ്ട് അതിന്റെ കണക്ക് ജനങ്ങളോട് പറയണമെന്നും അദ്ദേഹം പറഞ്ഞു. ഉപ്പിന്റെ പൊതി കൈമാറുന്നതുപോലും ചന്ദ്രികയില്‍ പരസ്യമാക്കാറുണ്ടല്ലോയെന്നും അദ്ദേഹം പരിഹസിച്ചു.

‘പിരിക്കുന്ന പണം വകമാറ്റി ചെലവാക്കുന്നെന്ന ആരോപണം ലീഗില്‍ കുറച്ചുനാളുകളായി നിലനില്‍ക്കുന്നുണ്ട്. ഗുജറാത്ത്-സുനാമി പിരിവുകളില്‍ യൂത്തി ലീഗിന്റെ ജനറല്‍ സെക്രട്ടറിയായിരിക്കെ ഞാന്‍ തന്നെ ഉയര്‍ത്തിയ ചില സംശയങ്ങള്‍ പിന്നീട് യാഥാര്‍ത്ഥ്യമാണെന്ന് തെളിഞ്ഞു. ലീഗോ യൂത്ത് ലീഗോ ഒരു കാര്യത്തിന് വേണ്ടി പണം പിരിച്ചാല്‍ ആ കാര്യത്തിന് വേണ്ടി തന്നെയാവണം അത് ഉപയോഗിക്കേണ്ടത് എന്ന് ഞാന്‍ അന്നേ പറഞ്ഞതാണ്. പണം പിരിച്ചെടുത്ത് അതിന്റെ കണക്ക് പറയാനും ചെലവാക്കിയ തുക ജനങ്ങളോട് പറയാനും കഴിയുന്നില്ലെങ്കില്‍ പാര്‍ട്ടി മേലില്‍ പണപ്പിരിവ് നടത്തരുത്. ഇത്യാദി കാര്യങ്ങളില്‍ ഇടപെടരുത്. ഇടപെട്ടില്ലെങ്കില്‍ ആരും ഒന്നും ചോദിക്കില്ല. പക്ഷേ, അതിനുവേണ്ടി പണം പിരിച്ചെടുത്തത് ഉപയോഗിച്ചില്ലെങ്കില്‍ ഒരുപാട്് ചോദ്യങ്ങളുണ്ടാവും. ഇക്കാര്യങ്ങള്‍ വ്യക്തമാക്കപ്പെടണം’, കെടി ജലീല്‍ പറഞ്ഞു.

സാധാരണ രാഷ്ട്രീയ പാര്‍ട്ടികള്‍ പണപ്പിരിവ് നടത്തിയാലും ചെലവാക്കിയാലും അവരുടെ മുഖപത്രതങ്ങളില്‍ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കും. എന്നാല്‍ ലീഗിന്റേയോ യൂത്ത് ലീഗിന്റേയോ കാര്യങ്ങളില്‍ ഇത്തരം ജനാധിപത്യ മദ്യാദകളൊന്നും പാലിക്കപ്പെടാറില്ല. ഇത് ലീഗിന്റെ ക്രഡിബിലിറ്റിയെ പ്രതികൂലമായി ബാധിക്കും. രോഹിത് വെമുലയുടെ കുടുംബത്തെ സഹായിക്കാന്‍ പണം നല്‍കുമെന്ന് ലീഗ് പ്രഖ്യാപിച്ചിരുന്നു. അതിന്റെ വിവരങ്ങളും അജ്ഞാതമാണെന്നും അദ്ദേഹം ആരോപിച്ചു.

കെടി ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിങ്ങനെ

ലീഗ് ഒരു കോര്‍പറേറ്റ് കമ്പനിയായി മാറുകയാണെന്ന ആരോപണം ശക്തിപ്പെടുകയാണ്. കുഞ്ഞാലിക്കുട്ടി സാഹിബ് യൂത്ത് ലീഗിന്റെയും എംഎസ്എഫിന്റെയും നേതാക്കന്മാരുമായു ഉണ്ടാക്കിയിട്ടുള്ള കരാര്‍, അവര്‍ പിരിച്ച തുകയുടെ കണക്ക് പറയേണ്ട, പകരം ഡല്‍ഹിയില്‍ നിന്നും തിരിച്ച് കേരളത്തിലെത്ത്ി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നെന്ന തന്റെ തീരുമാനത്തെ അംഗീകരിക്കണം, പുന്തണയ്ക്കണം എന്നായിരുന്നു കരാര്‍. അതുകൊണ്ടാണ് കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിനെക്കുറിച്ച് പറയാന്‍ യൂത്ത് ലീഗും എംഎസ്എഫും തയ്യാറാകാത്തത്.

ഒരുകാര്യത്തിന് വേണ്ടി പിരിവ് നടത്തിയാല്‍ അതിന്റെ കണക്ക് ബോധിപ്പിക്കേണ്ടതില്ലെന്ന ധിക്കാരം അനുവദിച്ചുകൊടുക്കാന്‍ കഴിയില്ല. അന്വേഷണ ഏജന്‍സികള്‍ക്ക് പരാതി നല്‍കുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളത്. ഒരു ആവശ്യത്തിനുവേണ്ടി പിരിച്ച പണം സ്വന്തം കാര്യത്തിനും മറ്റ് പല കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്ന രീതി ലീഗ് അവസാനിപ്പിക്കണം. മുസ്ലിം ലീഗിനെ അതിന്റെ സംശുദ്ധിയില്‍ കാത്തുസൂക്ഷിക്കാന്‍ അതിന്റെ നേതാക്കന്മാര്‍ക്ക് കഴിയണമെന്ന ഉറപ്പ് ലീഗ് പ്രവര്‍ത്തകര്‍ക്ക് ഉണ്ടാവണം.

മുസ്ലിം ലീഗിന്റെ സംസ്ഥാനാധ്യക്ഷന്റെ മകനും മുസ്ലിം യൂത്ത് ലീഗിന്റെ അഖിലേന്ത്യ വൈസ് പ്രസിഡന്റുമായ മുഈനലി ശിഹാബ് തങ്ങള്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. താന്‍ ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റിനോടും കുഞ്ഞാലിക്കുട്ടി സാഹിബിനോടും പരാതി പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞത്. കൊടപ്പനക്കല്‍ തറവാട്ടിലെ അംഗങ്ങള്‍ നേതൃനിരയിലിരിക്കുമ്പോള്‍ പിരിവുകള്‍ക്ക് സുതാര്യതയുണ്ടാവണം. അക്കാര്യത്തില്‍ തനിക്ക് നിര്‍ബന്ധമുണ്ടെന്നാണ് മുഈനലി തങ്ങള്‍ പറഞ്ഞത്. അതുമായി ബന്ധപ്പെട്ട് തങ്ങളുടെ അഭിപ്രായത്തോട് എന്താണ് അതിനെ എതിര്‍ക്കുന്നവരുടെ അഭിപ്രായമെന്നുകൂടി അറിയേണ്ടതുണ്ട്. കാര്യം വളരെ സിമ്പിളാണ്. പിരിച്ചതെത്ര, എവിടെനിന്നൊക്കെ എന്തൊക്കെ കിട്ടി, അത് ചന്ദ്രികയിലൂടെ വെളിപ്പെടുത്തട്ടെ. എന്നിട്ടത് ഏതിനത്തിലാണ് ചെലവാക്കിയതെന്നും ആര്‍ക്കാണ് കൊടുത്തതെന്നും ആരാണ് നല്‍കിയതെന്നും പറയട്ടെ. സാധാരണ രീതിയില്‍ പണം കൈമാറുകയാണെങ്കില്‍ വലിയ ഫോട്ടോ എടുത്ത് ചന്ദ്രികയുടെ മുന്‍പേജില്‍ കൊടുക്കാറുണ്ടല്ലോ. കത്വയിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് കൊടുത്ത സഹായം അങ്ങനെ വാര്‍ത്തയില്‍ വന്നിരുന്നോ? ഫോട്ടോ പ്രസിദ്ധീകരിച്ചിരുന്നോ? പണമായിട്ടാണോ ചെക്കായിട്ടാണോ കൊടുത്തത്? ഇക്കാര്യങ്ങള്‍ അവര്‍ വ്യക്തമാക്കണം.

വളരെ ഉത്തരവാദിത്തപ്പെട്ട ജോലിയാണ് പണപ്പിരിവ്. അത് യഥാവിധി നടത്താന്‍ ലീഗിനും യൂത്ത് ലീഗിനും സാധിക്കില്ലെങ്കില്‍ പണപ്പിരിവിന് മുതിരരുത്. ആരും നമ്മളോട് എന്തുകൊണ്ട് ചെയ്തില്ലെന്ന് ചോദിക്കില്ല. പക്ഷേ, പിരിച്ചെടുത്താല്‍ ആ പണം എന്തുചെയ്‌തെന്ന് ആയിരം നാവുകള്‍ നമ്മളോട് ചോദിക്കും. അതുകൊണ്ട് വളരെ ശ്രദ്ധിക്കണം. ഗുജറാത്ത് ഫണ്ടിനെക്കുറിച്ച് ഞാന്‍ ചോദിച്ചതിന് ശേഷമാണ് വിനിയോഗത്തെക്കുറിച്ച് ആലോചിച്ചത്. ഇതിനോടൊന്നും ലീഗ് പ്രതികരിക്കാറില്ല. കാരണം, ഒന്നോ രണ്ടോ ദിവസം പ്രതികരിക്കാതിരുന്നാല്‍ പത്രക്കാരത് വിടും. പിന്നെ ലീഗിന് പത്രങ്ങള്‍ അംഗീകരിച്ച് കൊടുക്കുന്ന ഒരു പ്രത്യേകാവകാശമുണ്ടല്ലോ. അതവര്‍ക്കും അറിയാം. അതുകൊണ്ട് ഇനി ആരും ഒന്നും മിണ്ടില്ല. അങ്ങനെയത് മുങ്ങിപ്പോകും. ഇത്തവണ അങ്ങനെ മുങ്ങിപ്പോകാന്‍ അനുവദിക്കില്ല. എന്ത് വിലകൊടുത്തും നടപടികള്‍ സ്വീകരിക്കുമെന്ന് ബദ്ധപ്പെട്ടവര്‍ പറഞ്ഞിട്ടുണ്ട്. അവര്‍ക്ക് എല്ലാ സഹായങ്ങളും അക്കാര്യത്തില്‍ നല്‍കും.

39 ലക്ഷമെന്ന കൊട്ടക്കണക്ക് പറഞ്ഞാല്‍ ശരിയാവില്ല. ഓരോ സ്ഥലത്തും എത്ര പണം കിട്ടിയെന്നതടക്കം വ്യക്തമാക്കപ്പെടണം. ഇപ്പോള്‍ എത്രതപണം ബാക്കിയുണ്ട് ആര്‍ക്കൊക്കെ കൊടുത്തു എന്നൊക്കെ അറിയേണ്ടതുണ്ട്.

Next Story