‘ലീഗില്‍നിന്ന് മുസ്ലിം അങ്ങൊഴിവാക്കുക’: മന്ത്രി കെടി ജലീല്‍
യുഡിഎഫിന്റെ നിയന്ത്രിക്കുന്നത് മുസ്ലിം ലീഗാണോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. പരാമര്‍ശത്തില്‍ എംഎസ്എഫ് വനിത നേതാവ് മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. സംഭവത്തില്‍ വിടി ബല്‍റാം വിമര്‍ശിച്ച് പോസ്റ്റിട്ടതിന് പിന്നാലെ മറുപടി പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീല്‍. മുസ്ലിം ലീഗിനെ വിമര്‍ശിച്ചാല്‍ എങ്ങനെയാണ് മുസ്ലിം സമുദായത്തിന് എതിരാവുകയെന്നും കോണ്‍ഗ്രസിനെ നിയമന്ത്രിക്കുന്നത് കേരള കോണ്‍ഗ്രസോ ആര്എസ്പിയോ ആണെന്ന് പറഞ്ഞാല്‍ ഇല്ലാത്ത വ്യാഖ്യാനം മുസ്ലിംലീഗാണെന്ന് പറഞ്ഞാല്‍ ഇണ്ടാവുന്നത് ആരുടെ […]

യുഡിഎഫിന്റെ നിയന്ത്രിക്കുന്നത് മുസ്ലിം ലീഗാണോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. പരാമര്‍ശത്തില്‍ എംഎസ്എഫ് വനിത നേതാവ് മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. സംഭവത്തില്‍ വിടി ബല്‍റാം വിമര്‍ശിച്ച് പോസ്റ്റിട്ടതിന് പിന്നാലെ മറുപടി പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീല്‍.
മുസ്ലിം ലീഗിനെ വിമര്‍ശിച്ചാല്‍ എങ്ങനെയാണ് മുസ്ലിം സമുദായത്തിന് എതിരാവുകയെന്നും കോണ്‍ഗ്രസിനെ നിയമന്ത്രിക്കുന്നത് കേരള കോണ്‍ഗ്രസോ ആര്എസ്പിയോ ആണെന്ന് പറഞ്ഞാല്‍ ഇല്ലാത്ത വ്യാഖ്യാനം മുസ്ലിംലീഗാണെന്ന് പറഞ്ഞാല്‍ ഇണ്ടാവുന്നത് ആരുടെ കുഴപ്പമാണെന്നും ജലീല്‍ ചോദിച്ചു.
‘മുസ്ലിംലീഗ് ഒരു രാഷ്ടീയ പാര്‍ട്ടിയാണോ അതല്ല ഒരു മുസ്ലിം സാമുദായിക സംഘടനയാണോ എന്ന കാര്യത്തില്‍ ലീഗ് നേതൃത്വം തന്നെ തികഞ്ഞ ആശയക്കുഴപ്പത്തിലാണ്. ലീഗിന്റെ സംശയം മാറാന്‍ ഓരേയൊരു പോംവഴിയേ ഉള്ളൂ. ലീഗെന്ന ന്യൂനപക്ഷ രാഷട്രീയ സംഘടനയുടെ പേരില്‍ നിന്ന് ‘മുസ്ലിം’ ഒഴിവാക്കുക. അല്ലാത്തിടത്തോളം കാലം സംശയ രോഗം ലീഗിനെ വേട്ടയാടിക്കൊണ്ടേയിരിക്കും’, ജലീല്‍ പറഞ്ഞു
‘മുസ്ലിംലീഗിനെ വിമര്‍ശിച്ചാല്‍ അതെങ്ങിനെയാണ് മുസ്ലിം സമുദായത്തിനെതിരാവുക? കോണ്‍ഗ്രസ്സിനെ നിയന്ത്രിക്കുന്നത് കേരള കോണ്‍ഗ്രസ്സോ ആര്.എസ്.പിയോ ആണെന്ന് പറഞ്ഞാല്‍ ഇല്ലാത്ത ഒരു വ്യാഖ്യാനം മുസ്ലിംലീഗാണെന്ന് പറയുമ്പോള്‍ ഉണ്ടാകുന്നത് ആരുടെ കുഴപ്പമാണ്? വര്‍ഗീയക്കണ്ണടയിലൂടെ എല്ലാറ്റിനേയും നോക്കിക്കാണുന്നവര്‍ക്ക് എല്ലാം വര്‍ഗീയമായി തോന്നുക സ്വാഭാവികമാണ്.
പണ്ഡിറ്റ് നഹ്റു മുസ്ലിംലീഗിനെ ചത്ത കുതിര എന്ന് വിശേഷിപ്പിച്ചപ്പോള്‍ നഹ്റു മുസ്ലിം സമുദായത്തെയാണ് അതുകൊണ്ടുദ്ദേശിച്ചതെന്ന് ബാഫഖി തങ്ങളോ സി.എച്ചോ പറഞ്ഞതായി കേട്ടിട്ടില്ല. രാഷ്ടീയ മറുപടിയാണ് സി.എച്ച് മുഹമ്മദ് കോയ സാഹിബ് അതിന് നല്‍കിയത്. ‘പണ്ഡിറ്റ്ജീ, മുസ്ലിംലീഗ് ചത്ത കുതിരയല്ല, ഉറങ്ങിക്കിടക്കുന്ന സിംഹമാണ്’. മതസ്വത്വം മുസ്ലിംലീഗിനെ ആവാഹിച്ചിട്ടുണ്ടെന്ന് ആക്ഷേപിക്കപ്പെട്ടിരുന്ന കാലത്ത് പോലും സാമുദായിക മേലങ്കിയല്ല ലീഗ് അണിഞ്ഞത്, രാഷ്ട്രീയക്കുപ്പായമാണ്. ഇച്ഛാശക്തിയും വിശ്വാസ്യതയും നഷ്ടപ്പെട്ടുവെന്ന് ബോദ്ധ്യമായ പുതിയ കാലത്തെ ലീഗ് നേതൃത്വം സാമുദായിക സ്വത്വത്തിലേക്ക് ഉള്‍വലിയുന്ന കാഴ്ച ദയനീയവും പരിഹാസ്യവുമാണ്. മുഖം വികൃതമായവര് സ്വയം കണ്ണാടി കുത്തിപ്പൊട്ടിക്കുന്നത് കാണാന്‍ നല്ല ചേലുണ്ട്’, അദ്ദേഹം തുടര്‍ന്നു.
മുഖം നന്നാക്കൂ, കണ്ണാടി കുത്തിപ്പൊട്ടിക്കരുത് എന്ന തലക്കെട്ടോടെയാണ് ജലീലിന്റെ പോസ്റ്റ്.
ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം:
മുഖം നന്നാക്കൂ,
കണ്ണാടി കുത്തിപ്പൊട്ടിക്കരുത്.
മുസ്ലിംലീഗ് ഒരു രാഷ്ടീയ പാര്‍ട്ടിയാണോ അതല്ല ഒരു മുസ്ലിം സാമുദായിക സംഘടനയാണോ എന്ന കാര്യത്തില്‍ ലീഗ് നേതൃത്വം തന്നെ തികഞ്ഞ ആശയക്കുഴപ്പത്തിലാണ്. ലീഗിന്റെ സംശയം മാറാന്‍ ഓരേയൊരു പോംവഴിയേ ഉള്ളൂ. ലീഗെന്ന ന്യൂനപക്ഷ രാഷട്രീയ സംഘടനയുടെ പേരില്‍ നിന്ന് ‘മുസ്ലിം’ ഒഴിവാക്കുക. അല്ലാത്തിടത്തോളം കാലം സംശയ രോഗം ലീഗിനെ വേട്ടയാടിക്കൊണ്ടേയിരിക്കും.
മുസ്ലിംലീഗിനെ വിമര്‍ശിച്ചാല്‍ അതെങ്ങിനെയാണ് മുസ്ലിം സമുദായത്തിനെതിരാവുക? കോണ്‍ഗ്രസ്സിനെ നിയന്ത്രിക്കുന്നത് കേരള കോണ്‍ഗ്രസ്സോ ആര്.എസ്.പിയോ ആണെന്ന് പറഞ്ഞാല്‍ ഇല്ലാത്ത ഒരു വ്യാഖ്യാനം മുസ്ലിംലീഗാണെന്ന് പറയുമ്പോള്‍ ഉണ്ടാകുന്നത് ആരുടെ കുഴപ്പമാണ്? വര്‍ഗീയക്കണ്ണടയിലൂടെ എല്ലാറ്റിനേയും നോക്കിക്കാണുന്നവര്‍ക്ക് എല്ലാം വര്‍ഗീയമായി തോന്നുക സ്വാഭാവികമാണ്.
പണ്ഡിറ്റ് നഹ്റു മുസ്ലിംലീഗിനെ ചത്ത കുതിര എന്ന് വിശേഷിപ്പിച്ചപ്പോള്‍ നഹ്റു മുസ്ലിം സമുദായത്തെയാണ് അതുകൊണ്ടുദ്ദേശിച്ചതെന്ന് ബാഫഖി തങ്ങളോ സി.എച്ചോ പറഞ്ഞതായി കേട്ടിട്ടില്ല. രാഷ്ടീയ മറുപടിയാണ് സി.എച്ച് മുഹമ്മദ് കോയ സാഹിബ് അതിന് നല്‍കിയത്. ‘പണ്ഡിറ്റ്ജീ, മുസ്ലിംലീഗ് ചത്ത കുതിരയല്ല, ഉറങ്ങിക്കിടക്കുന്ന സിംഹമാണ്’. മതസ്വത്വം മുസ്ലിംലീഗിനെ ആവാഹിച്ചിട്ടുണ്ടെന്ന് ആക്ഷേപിക്കപ്പെട്ടിരുന്ന കാലത്ത് പോലും സാമുദായിക മേലങ്കിയല്ല ലീഗ് അണിഞ്ഞത്, രാഷ്ട്രീയക്കുപ്പായമാണ്. ഇച്ഛാശക്തിയും വിശ്വാസ്യതയും നഷ്ടപ്പെട്ടുവെന്ന് ബോദ്ധ്യമായ പുതിയ കാലത്തെ ലീഗ് നേതൃത്വം സാമുദായിക സ്വത്വത്തിലേക്ക് ഉള്‍വലിയുന്ന കാഴ്ച ദയനീയവും പരിഹാസ്യവുമാണ്. മുഖം വികൃതമായവര് സ്വയം കണ്ണാടി കുത്തിപ്പൊട്ടിക്കുന്നത് കാണാന്‍ നല്ല ചേലുണ്ട്
ന്യൂജെന്നില്പെട്ട വിദ്യാര്‍ത്ഥി നേതാക്കളെ ഇറക്കി പിണറായി വിജയനെ ‘താനെന്നൊക്കെ’ വിളിപ്പിക്കുന്നവര് അതിന് പ്രതികരണമെന്നോണം അത്തരം വിളികള്‍ ലീഗിന്റെ ആത്മീയ നേതൃത്വത്തിനെതിരായി ഉയര്ത്തപ്പെടുമ്പോള് ധാര്‍മ്മികരോഷം കൊള്ളരുത്. ലീഗിനും ലീഗിന്റെ പുതുതലമുറക്കും അയ്മൂന്ന് പതിനഞ്ചും ഇടതുപക്ഷക്കാര്‍ക്ക് അയ്മൂന്ന് പതിമൂന്നുമല്ലെന്ന ഓര്‍മ്മവേണം.
‘മറ്റുള്ളവരുടെ ആരാധ്യപുരുഷരെ നിങ്ങള്‍ ചീത്ത പറയരുത്. അങ്ങിനെ പറഞ്ഞാല്‍ അവര്‍ നിങ്ങളുടെ ആരാധ്യരേയും ചീത്ത പറയും'(വിശുദ്ധ ഖുര്‍ആന്‍). ആരാധ്യരുടെ കാര്യത്തില്‍ മാത്രമല്ല, ബഹുമാന്യരായ നേതാക്കളുടെ കാര്യത്തിലും ഇത് ബാധകമാണെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞുവെച്ചിട്ടുള്ളത്.
മുഖ്യമന്ത്രിയെ വിമര്‍ശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ അതിവായനയാണെന്നാണ് എംഎല്‍എ വി ടി ബല്‍റാം പ്രതികരിച്ചത്. ‘യുഡിഎഫിനെ ലീഗ് നിയന്ത്രിച്ചാല്‍ തനിക്ക് എന്താണ് പ്രശ്നം മിസ്റ്റര്‍ പിണറായി വിജയന്’ എന്ന തഹ്ലിയയുടെ പരാമര്ശത്തേച്ചൊല്ലിയുള്ള വിവാദത്തിലാണ് ബല്‍റാമിന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തക കെ കെ ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടും എംഎല്‍എ ഒപ്പം ചേര്‍ത്തിട്ടുണ്ട്. ‘മലബാറിലെ വരേണ്യ മുസ്ലിമിന് ചെത്തുകാരന്റ മകനായ മുഖ്യമന്ത്രിയെ താന്‍ എന്ന് വിളിക്കാന്‍ തോന്നുന്നത് സ്വാഭാവികം’ എന്നായിരുന്നു കെ കെ ഷാഹിനയുടെ എഫ്ബി പോസ്റ്റ്.
മുഖ്യമന്ത്രി പിണറായി വിജയന് ചെത്തുകാരന്റെ മകന് ആണെന്ന് സ്ഥിരമായി ഉന്നയിക്കുന്നത് ഇരവാദമാണെന്നും ബോറാണെന്നും ബല്‍റാം പറഞ്ഞു. ജാതീയതയേയും വരേണ്യതയേയും നോര്‍മലൈസ് ചെയ്യുന്നതിന് മാത്രമേ അത് ഇടവരുത്തുകയുള്ളൂ. ഒരാള്‍ മനപൂര്‍വ്വം കുത്തിത്തിരുപ്പ് വര്‍ത്തമാനം പറയുമ്പോള്‍ ‘താനാരുവാ?’ എന്ന് തിരിച്ച് ചോദിക്കുന്നത് കേരളത്തിന്റെ പൊതുരീതിയാണെന്നും കോണ്‍ഗ്രസ് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.
വി ടി ബല്‍റാമിന്റെ കുറിപ്പ്
ഈ ”ചെത്തുകാരന്റെ മകന്’ ഇരവാദം ആവശ്യത്തിനും അനാവശ്യത്തിനും സ്ഥിരമായി ഉന്നയിക്കുന്നത് സാമാന്യം നല്ല ബോറാണ്. ജാതീയതയേയും വരേണ്യതയേയും നോര്‍മലൈസ് ചെയ്യുന്നതിന് മാത്രമേ അത് ഇടവരുത്തുകയുള്ളൂ.
ഒരാള്‍ മനപൂര്‍വ്വം കുത്തിത്തിരുപ്പ് വര്‍ത്തമാനം പറയുമ്പോള്‍ ”താനാരുവാ?’ എന്ന് തിരിച്ച് ചോദിക്കുന്നത് കേരളത്തിന്റെ പൊതുരീതിയാണ്. അതിന് മലബാര്‍ എന്നോ തിരുവിതാംകൂര്‍ എന്നോ ഹിന്ദു എന്നോ മുസ്ലിം എന്നോ കൃസ്ത്യന്‍ എന്നോ ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല.
‘അധിപന്’ സിനിമയിലെ മോഹന്‍ലാലിന്റെ ഫോണ്‍ വിളി മീം ഉപയോഗിച്ചാണ് പിണറായി വിജയന്റെ ഇന്നലത്തെ പ്രസ്താവനയോട് പലരും പ്രതികരിച്ചത്. അതിലൊന്നും കാണാത്ത അപാകത ഒരു യുവ മുസ്ലിം വനിതാ നേതാവിന്റെ വാക്കുകളില്‍ മാത്രം ചികഞ്ഞെടുക്കുന്നതാണ് യഥാര്‍ത്ഥ കുത്തിക്കഴപ്പ്.
കെ കെ ഷാഹിന പറഞ്ഞത്
മലബാറിലെ വരേണ്യ മുസ്ലിമിന് ചെത്തുകാരന്റ മകനായ മുഖ്യമന്ത്രിയെ താന്‍ എന്ന് വിളിക്കാന്‍ തോന്നുന്നത് സ്വാഭാവികം.(കുറച്ചു കൂടി പ്രായം കുറഞ്ഞവരെ ചെക്കാ എന്നാണ് വിളിക്കാറുള്ളത് ) എത്ര മറച്ചു വെക്കാന്‍ ശ്രമിച്ചാലും ആ കുത്തിക്കഴപ്പ് പുറത്ത് വരും. വരേണ്യ ജാതി ബോധത്തിന്റെ കുത്തിക്കഴപ്പ്. മുസ്ലിങ്ങള്‍ക്കിടയില്‍ ജാതിയില്ല എന്ന വാദവും തെളിച്ചോണ്ട് ഈ പോസ്റ്റിനടിയില്‍ വരുന്നവരെയും നോക്കി വെച്ചോളൂ. അവരും ആ ഗണത്തില്‍ പെടും.
ഫാത്തിമ തഹ്ലിയ പറഞ്ഞത്
യുഡിഎഫിനെ ലീഗ് നിയന്ത്രിച്ചാല്‍ തനിക്ക് എന്താണ് പ്രശനം മിസ്റ്റര്‍ പിണറായി വിജയന്?
ശബരിമലയില്‍ നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ചു പിടിക്കാന്‍ പിണറായി വിജയന് വര്‍ഗീയ കാര്‍ഡുമായി ഇറങ്ങിയിട്ടുണ്ട്. ‘മുസ്ലിം ലീഗ് യൂ.ഡി.എഫിനെ നിയന്ത്രിക്കുന്നേ’ എന്ന് പറഞ്ഞു ഭീതി പരത്തി വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് സംഘി വിജയന് ശ്രമിക്കുന്നത്. യുഡിഎഫിനെ ആര് നിയന്ത്രിക്കുന്നു എന്നല്ല, കേരള പോലീസിനെ ആര് നിയന്ത്രിക്കുന്നു എന്നതിനെ കുറിച്ചാണ് പിണറായി വിജയന് വ്യാകുലപ്പെടെണ്ടത്. സ്വന്തം ഓഫിസിനെ ഒരു ദിവസമെങ്കിലും പിണറായി വിജയന് നിയന്ത്രിച്ചു കാണിക്കൂ. എന്നിട്ട് മതി ലീഗിന്റെ മെക്കിട്ട് കയറുന്നത്. ഗുജറാത്തില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രി ആകും എന്ന് പറഞ്ഞു ധ്രുവീകരണം ഉണ്ടാക്കിയ അതേ ആര്‍എസ്എസ് തന്ത്രമാണ് പിണറായി വിജയന് പയറ്റുന്നത്. പൊലീസ് ഭരണത്തിലൂടെയും സവര്‍ണ സംവരണത്തിലൂടെയും ആര്‍എസ്എസിന് യോഗിയേക്കാള്‍ സ്വീകാര്യനായി മാറിയിരിക്കുകയാണ് പിണറായി വിജയന്.