മുസ്ലീം പ്രാതിനിധ്യം ഈ സര്‍ക്കാര്‍ തന്നെ ഉറപ്പാക്കിയാല്‍ ലീഗ് അപ്രത്യക്ഷമാവും: കെ ടി ജലീല്‍
സര്‍ക്കാര്‍ മുസ്ലീം പ്രാതിനിധ്യം എല്ലാ മേഖലയിലും ഉറപ്പാക്കിയാല്‍ ലീഗ് അപ്രസക്തമാവുമെന്ന് കെടി ജലീല്‍ എംഎല്‍എ. മുസ്ലിം പ്രാതിനിധ്യം എല്ലാ മേഖലകളിലും ഉറപ്പുവരുത്താന്‍ ലീഗിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തില്‍ വേണം എന്ന വാദമുയര്‍ത്തിയാണ് ലീഗ് നിലനില്‍ക്കുന്നതെന്നും സത്യത്തില്‍ ഈ സര്‍ക്കാര്‍ തന്നെ ആ ആവശ്യം നിറവേറ്റിയാല്‍ അപ്രസക്തമാകുന്നതേയുള്ളൂവെന്നുമാണ് ജലീലിന്റെ പരാമര്‍ശം. റിപ്പോര്‍ട്ടര്‍ ടിവി വെബ്സൈറ്റിന് നല്കിയ ലേഖനത്തിലാണ് കെടി ജലീലിന്റെ പരാമര്‍ശം. ഭൂരിപക്ഷ ന്യൂനപക്ഷവിഭാഗങ്ങളോടും അവര്‍ക്കിടയിലെ അവാന്തര വിഭാഗങ്ങളോടും ഒരുപോലെ നീതികാണിച്ചുകൊണ്ടാകും ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടു പോവുകയെന്നും രണ്ടാം […]
24 May 2021 3:44 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സര്‍ക്കാര്‍ മുസ്ലീം പ്രാതിനിധ്യം എല്ലാ മേഖലയിലും ഉറപ്പാക്കിയാല്‍ ലീഗ് അപ്രസക്തമാവുമെന്ന് കെടി ജലീല്‍ എംഎല്‍എ. മുസ്ലിം പ്രാതിനിധ്യം എല്ലാ മേഖലകളിലും ഉറപ്പുവരുത്താന്‍ ലീഗിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തില്‍ വേണം എന്ന വാദമുയര്‍ത്തിയാണ് ലീഗ് നിലനില്‍ക്കുന്നതെന്നും സത്യത്തില്‍ ഈ സര്‍ക്കാര്‍ തന്നെ ആ ആവശ്യം നിറവേറ്റിയാല്‍ അപ്രസക്തമാകുന്നതേയുള്ളൂവെന്നുമാണ് ജലീലിന്റെ പരാമര്‍ശം. റിപ്പോര്‍ട്ടര്‍ ടിവി വെബ്സൈറ്റിന് നല്കിയ ലേഖനത്തിലാണ് കെടി ജലീലിന്റെ പരാമര്‍ശം.
ഭൂരിപക്ഷ ന്യൂനപക്ഷവിഭാഗങ്ങളോടും അവര്‍ക്കിടയിലെ അവാന്തര വിഭാഗങ്ങളോടും ഒരുപോലെ നീതികാണിച്ചുകൊണ്ടാകും ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടു പോവുകയെന്നും രണ്ടാം പിണറായി സര്‍ക്കാരിനെ ഒന്നിന്റെ പേരിലും അപകീര്‍ത്തിപ്പെടുത്താന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും കെടി ജലീല്‍ പറഞ്ഞു
‘ഭൂരിപക്ഷ ന്യൂനപക്ഷവിഭാഗങ്ങളോട് ഒരുപോലെ നീതി കാണിക്കുന്ന സര്‍ക്കാര്‍’; അപകീര്‍ത്തിപ്പെടുത്താന്‍ ഒരു ശക്തിക്കും കഴിയില്ല. മുസ്ലിംലീഗ് അതിന് മുതിരേണ്ട: ഡോ: കെ.ടി ജലീല്‍ എഴുതുന്നു
ജലീലിന്റെ പ്രതികരണം-
ഇടതുപക്ഷസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം എല്ലാ വിഷയങ്ങളിലും തുറന്ന സമീപനമാണുള്ളത്. എല്ലാ വിഭാഗം ആളുകളും അഭിവൃദ്ധിപ്പെടുകയും പുരോഗമിക്കുകയും വേണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. ഞാന്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോള്‍ നടപ്പിലാക്കിയത് ഒന്നാം പിണറായി സര്‍ക്കാരിന്റെ നയമായിരുന്നു. ആരോടും അനീതി കാണിക്കാത്ത അതേനയമായിരിക്കും ആ വകുപ്പ് ആര് കൈകാര്യം ചെയ്താലും നടപ്പിലാക്കപ്പെടുക. ഭൂരിപക്ഷ ന്യൂനപക്ഷവിഭാഗങ്ങളോടും അവര്‍ക്കിടയിലെ അവാന്തര വിഭാഗങ്ങളോടും ഒരുപോലെ നീതികാണിച്ചുകൊണ്ടാകും ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടു പോവുക. രണ്ടാം പിണറായി സര്‍ക്കാരിനെ ഒന്നിന്റെ പേരിലും അപകീര്‍ത്തിപ്പെടുത്താന്‍ ഒരു ശക്തിക്കും കഴിയില്ല. പ്രത്യേകിച്ച് മുസ്ലിംലീഗിന്. ലീഗ് നിലനില്‍ക്കുന്നത് തന്നെ മുസ്ലിം പ്രാധിനിധ്യം എല്ലാ മേഖലകളിലും ഉറപ്പുവരുത്താന്‍ ലീഗിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തില്‍ വേണം എന്ന വാദമുയര്‍ത്തിയാണ്. സത്യത്തില്‍ ഈ സര്‍ക്കാര്‍ തന്നെ ആ ആവശ്യം നിറവേറ്റിയാല്‍ അപ്രസക്തമാകുന്നത് മുസ്ലിംലീഗ് എന്ന സംഘടയുടെ രാഷ്ട്രീയ നിലനില്‍പ്പാണ്. ലീഗില്ലാതെ തന്നെ ലീഗ് മുസ്ലിം സമുദായത്തിന് വാങ്ങി നല്കുന്നു എന്നവകാശപ്പെടുന്ന ന്യായമായതും അര്‍ഹതപ്പെട്ടതുമായ ആനുകൂല്യങ്ങളും അവകാശങ്ങളും ബന്ധപ്പെട്ടവര്‍ക്ക് ഉറപ്പുവരുത്താന്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് കഴിയുമെന്ന് എനിക്കുറപ്പുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അനുഭവങ്ങളാണ് ആ ഉറപ്പിന് ആധാരമായി ഞാന്‍ കാണുന്നത്. അതുകൊണ്ടുതന്നെ മുസ്ലിം സമൂഹം ഇടതുപക്ഷ മതേതര പ്ലാറ്റ്ഫോം തന്നെയാകും ഭാവിയില്‍ തെരഞ്ഞെടുക്കുക.