Top

‘ഫിറോസ് എതിരാളിയല്ല’; കൂടെ നില്‍ക്കുന്നവര്‍ ആരെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് കെ.ടി ജലീല്‍

ഫിറോസ് കുന്നംപറമ്പിലിനെ ഒരു എതിരാളിയായി കാണുന്നില്ലെന്ന് തവനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ.ടി ജലീല്‍. ജനാധിപത്യത്തില്‍ മത്സരം നടക്കണമെങ്കില്‍ ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ വേണം. അങ്ങനെ ഒരു സ്ഥാനാര്‍ത്ഥി എന്നതിനപ്പുറം മറ്റൊന്നും അതില്‍ കാണേണ്ടതില്ലെന്ന് കെടി ജലീല്‍ പറഞ്ഞു. ഓരോ പൊതുപ്രവര്‍ത്തകനും കാലങ്ങളായി ചെയ്തു വരുന്നതാണ് ജീവകാരുണ്യ പ്രവര്‍ത്തനമെന്നും അത് പ്രവര്‍ത്തനം ബ്രാന്‍ഡ് ചെയ്യപ്പെടേണ്ടതല്ലെന്നും ജലീല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കെടി ജലീല്‍ പറയുന്നു: ”ജനാധിപത്യത്തില്‍ മത്സരം നടക്കണമെങ്കില്‍ ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ വേണം. അങ്ങനെ ഒരു സ്ഥാനാര്‍ത്ഥി എന്നതിനപ്പുറം മറ്റൊന്നും […]

17 March 2021 10:08 PM GMT

‘ഫിറോസ് എതിരാളിയല്ല’; കൂടെ നില്‍ക്കുന്നവര്‍ ആരെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് കെ.ടി ജലീല്‍
X

ഫിറോസ് കുന്നംപറമ്പിലിനെ ഒരു എതിരാളിയായി കാണുന്നില്ലെന്ന് തവനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ.ടി ജലീല്‍. ജനാധിപത്യത്തില്‍ മത്സരം നടക്കണമെങ്കില്‍ ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ വേണം. അങ്ങനെ ഒരു സ്ഥാനാര്‍ത്ഥി എന്നതിനപ്പുറം മറ്റൊന്നും അതില്‍ കാണേണ്ടതില്ലെന്ന് കെടി ജലീല്‍ പറഞ്ഞു. ഓരോ പൊതുപ്രവര്‍ത്തകനും കാലങ്ങളായി ചെയ്തു വരുന്നതാണ് ജീവകാരുണ്യ പ്രവര്‍ത്തനമെന്നും അത് പ്രവര്‍ത്തനം ബ്രാന്‍ഡ് ചെയ്യപ്പെടേണ്ടതല്ലെന്നും ജലീല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കെടി ജലീല്‍ പറയുന്നു: ”ജനാധിപത്യത്തില്‍ മത്സരം നടക്കണമെങ്കില്‍ ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ വേണം. അങ്ങനെ ഒരു സ്ഥാനാര്‍ത്ഥി എന്നതിനപ്പുറം മറ്റൊന്നും കാണേണ്ടതില്ല. ജനങ്ങള്‍ക്ക് അവരുടെ കൂടെ നില്‍ക്കുന്നവര്‍ ആരാണെന്നും നാടിന് വേണ്ടി നല്ലത് ചെയ്യുന്നത് ആരാണെന്നും അവര്‍ക്ക് വ്യക്തമായി അറിയാം. എന്നെ നന്നായി അറിയാവുന്നവരാണ് മണ്ഡലത്തിലെ ജനങ്ങള്‍. എതിര്‍ പാര്‍ട്ടിക്കാര്‍ക്ക് എന്നെ തോല്‍പ്പിക്കണമെന്ന് ആഗ്രഹമുണ്ടാകാം. ഞാന്‍ ജനങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച് മുന്നോട്ട് പോകുന്ന ഒരു പൊതുപ്രവര്‍ത്തകനാണ്. അതുകൊണ്ട് എനിക്ക് ആശങ്കയില്ല. ജീവകാരുണ്യപ്രവര്‍ത്തനം എന്നത് ഓരോ പൊതുപ്രവര്‍ത്തകനും കാലങ്ങളായി ചെയ്തു വരുന്നതാണ്. അതിന്റെ പേരില്‍ ഒരു മുദ്ര ആവശ്യമില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്താന്‍ സിപിഐഎമ്മിന് സാധിക്കും. ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യം ഇല്ലായിരുന്നു. അധ്യാപനജീവിതത്തിലേക്ക് തിരിച്ചു പോകാനായിരുന്നു ആഗ്രഹം. എല്‍ഡിഎഫിന്റെ നിര്‍ബന്ധപ്രകാരമാണ് വീണ്ടും മത്സരിക്കാന്‍ തയാറായത്.”

അതേസമയം, ജനപ്രതിനിധിയാവാനുള്ള എല്ലാ യോഗ്യതയും തനിക്കുണ്ടെന്ന് ഫിറോസ് കുന്നംപറമ്പില്‍ തവനൂര്‍ മണ്ഡലത്തിലെ കണ്‍വെന്‍ഷന്‍ വേദിയില്‍ പറഞ്ഞു.

‘ചാരിറ്റിക്കാരന്‍ എന്തിനാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് എന്നാണ് ചിലര്‍ ചോദിക്കുന്നത്. അവരോട് എനിക്ക് ചോദിക്കാനുള്ളത് ഒറ്റ ചോദ്യമാണ്. ഒരു മനുഷ്യന് ജനപ്രതിനിധിയാകാനുള്ള യോഗ്യത എന്താണ്. ഞാന്‍ മനസ്സിലാക്കുന്നത് അസുഖം ബാധിച്ച് ബുദ്ധിമുട്ടുന്നവരെ, ഭക്ഷണം ഇല്ലാതെ പട്ടിണി കിടക്കുന്നവരെ, വീടില്ലാത്തവരെ. അങ്ങനെയുള്ളവരുടെ അടുത്ത് ചെന്ന് അവരെ ആശ്വസിപ്പിക്കാന്‍ കഴിയുന്നവന്‍ ആകണം പൊതുപ്രവര്‍ത്തകന്‍. അതല്ലാതെ ഊരിപ്പിടിച്ച വാളിന്റെ നടുവിലൂടെ നടന്നു നീങ്ങിയിട്ടല്ല. അത് കൊണ്ട് തന്നെ ഒരു ജനപ്രതിനിധി ആകാനുള്ള യോഗ്യത എനിക്കുണ്ട്. അത് കൊണ്ടാണ് ഇറങ്ങിത്തിരിച്ചത്.’ ഫിറോസ് പറഞ്ഞു. ‘ഊരിപ്പിടിച്ച വാളിന്റെ’ എന്ന് തുടങ്ങുന്ന പ്രസംഗം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നടത്തിയിട്ടുള്ളതാണ്. അതിനെ മുന്‍നിര്‍ത്തിയായിരുന്നു ഫിറോസിന്റെ പ്രതികരണം.

ചൊവ്വാഴ്ചയാണ് ഫിറോസ് കുന്നംപറമ്പിലിന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ ഫിറോസ് പ്രചരണം ആരംഭിച്ചിരുന്നു. കെടി ജലീലിനെ പരാജയപ്പെടുത്തുന്നത് യുഡിഎഫിന്റെയും മുസ്ലിം ലീഗിന്റെയും അഭിമാനപ്രശ്നമായതിനാലാണ് ഫിറോസ് കുന്നംപറമ്പില്‍ എന്ന തീരുമാനത്തിലേക്ക് യുഡിഎഫ് ഒറ്റക്കെട്ടായി എത്തിയതെന്നാണ് സൂചന.

Next Story