Top

സമസ്തയുടെ അസ്തിത്വം ഉയര്‍ത്തിപ്പിടിച്ച അഞ്ച് വര്‍ഷമായിരുന്നു എല്‍ഡിഎഫ് ഭരണകാലം; കെടി ജലീല്‍

തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിനെ മാത്രം പിന്തുണക്കുന്ന നയം ഇകെ വിഭാഗം സുന്നികള്‍ക്കില്ലെന്ന് മന്ത്രി കെടി ജലീല്‍. വെല്‍ഫെയര്‍ പാര്‍ട്ടിയുടേയും ജമാഅത്തെ ഇസ്‌ലാമിയുടേയും സ്വാധീനത്തില്‍ സമീപകാലത്തായി മുസ്‌ലിം ലീഗിന് നയം മാറ്റമുണ്ടായതായും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിനോടാണ് പ്രതികരണം. മുന്‍പില്ലാത്ത രീതിയിലാണ് പല വിഷയങ്ങളിലും മുസ്‌ലിം ലീഗ് ഇടപെടുന്നത്. മുന്നാക്ക സമുദായങ്ങള്‍ക്ക് സംവരണം നല്‍കാനുള്ള തീരുമാനത്തിന് എതിരെ പോലും ലീഗ് സമരത്തിന് ഒരുങ്ങിയത് വെല്‍ഫെയര്‍ പാര്‍ട്ടിയുടേയും ജമാഅത്തെ ഇസ്‌ലാമിയുടെ മാധ്യമങ്ങളുടെയും സ്വാധീനത്തിലാണെന്നും കെടി ജലീല്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി […]

31 Jan 2021 2:08 AM GMT

സമസ്തയുടെ അസ്തിത്വം ഉയര്‍ത്തിപ്പിടിച്ച അഞ്ച് വര്‍ഷമായിരുന്നു എല്‍ഡിഎഫ് ഭരണകാലം; കെടി ജലീല്‍
X

തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിനെ മാത്രം പിന്തുണക്കുന്ന നയം ഇകെ വിഭാഗം സുന്നികള്‍ക്കില്ലെന്ന് മന്ത്രി കെടി ജലീല്‍. വെല്‍ഫെയര്‍ പാര്‍ട്ടിയുടേയും ജമാഅത്തെ ഇസ്‌ലാമിയുടേയും സ്വാധീനത്തില്‍ സമീപകാലത്തായി മുസ്‌ലിം ലീഗിന് നയം മാറ്റമുണ്ടായതായും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിനോടാണ് പ്രതികരണം.

മുന്‍പില്ലാത്ത രീതിയിലാണ് പല വിഷയങ്ങളിലും മുസ്‌ലിം ലീഗ് ഇടപെടുന്നത്. മുന്നാക്ക സമുദായങ്ങള്‍ക്ക് സംവരണം നല്‍കാനുള്ള തീരുമാനത്തിന് എതിരെ പോലും ലീഗ് സമരത്തിന് ഒരുങ്ങിയത് വെല്‍ഫെയര്‍ പാര്‍ട്ടിയുടേയും ജമാഅത്തെ ഇസ്‌ലാമിയുടെ മാധ്യമങ്ങളുടെയും സ്വാധീനത്തിലാണെന്നും കെടി ജലീല്‍ പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തോടെ പൊതുസമൂഹത്തിലുണ്ടായിരുന്ന മുസ്‌ലിം ലീഗിന്റെ സ്വീകാര്യത കുറഞ്ഞു. സമസ്ത നേതൃത്വത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടനിലയില്ലാതെ ഭരണകേന്ദ്രവുമായി നേരിട്ട് ഇടപെടാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി അവസരമുണ്ടെന്നും കെടി ജലീല്‍ പറഞ്ഞു.

വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍ക്കൊള്ളുന്ന സംഘടനയാണ് സമസ്തയെന്നും യുഡിഎഫിനെ മാത്രമേ എക്കാലവും പിന്തുണക്കുന്നുവെന്ന പ്രചാരണം ശരിയല്ലെന്നും കെടി ജലീല്‍ പറഞ്ഞു.

Next Story