‘സ്വര്‍ണ്ണക്കടത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നേരിട്ട് പങ്ക്’; വോട്ടെടുപ്പ് പുരോഗമിക്കവേ കെ സുരേന്ദ്രന്
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പങ്കുണ്ടെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേയാണ് കെ സുരേന്ദ്രന്റ ആരോപണം. മന്ത്രിമാരും സ്പീക്കറും സ്വര്‍ണ്ണക്കടത്തിനായി സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. അധോലോക സംഘങ്ങളെ സഹായിക്കാന്‍ നേതാക്കള്‍ പദവികള്‍ ദുരുപയോഗം ചെയ്ത് ഞെച്ചിക്കുന്നു. സ്പീക്കറുടെ വിദേശ യാത്രകള്‍ പലതും ദുരൂഹമാണെന്നും കെ സുരേന്ദ്രന് പറഞ്ഞു. സ്വര്‍ണ്ണക്കടത്തില്‍ ഒരു ഉന്നതന് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ സുരേന്ദ്രനും ആരോപിച്ചിരുന്നു. ഭഗവാന്റെ […]

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പങ്കുണ്ടെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേയാണ് കെ സുരേന്ദ്രന്റ ആരോപണം.
മന്ത്രിമാരും സ്പീക്കറും സ്വര്‍ണ്ണക്കടത്തിനായി സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. അധോലോക സംഘങ്ങളെ സഹായിക്കാന്‍ നേതാക്കള്‍ പദവികള്‍ ദുരുപയോഗം ചെയ്ത് ഞെച്ചിക്കുന്നു. സ്പീക്കറുടെ വിദേശ യാത്രകള്‍ പലതും ദുരൂഹമാണെന്നും കെ സുരേന്ദ്രന് പറഞ്ഞു.
സ്വര്‍ണ്ണക്കടത്തില്‍ ഒരു ഉന്നതന് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ സുരേന്ദ്രനും ആരോപിച്ചിരുന്നു. ഭഗവാന്റെ പേരുള്ള ആളാണ് ഈ പ്രമുഖനെന്ന് കഴിഞ്ഞ ദിവസം കെ സുരേന്ദ്രന് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പി ശ്രീരാമകൃഷ്ണന് പങ്കുണ്ടെന്ന ആരോപണം ഇന്ന് കെ സുരേന്ദ്രന് ഉന്നയിച്ചിരിക്കുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുടെ രഹസ്യ മൊഴിയിലെ ഉന്നതന് ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നത്. ഭരണഘടന സ്ഥാനത്തിരിക്കുന്ന ഉന്നതന് പോലും റിവേഴ്സ് ഹവാലയില്‍ പങ്കുണ്ട്. ഉന്നതനെ അറിഞ്ഞാല്‍ ജനം ബോധം കെട്ടു വീഴുമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
സ്വപ്നയും സരിത്തും കോടതിക്ക് നല്കിയ രഹസ്യ മൊഴിയില്‍ സംസ്ഥാനത്ത് നിന്ന് വിദേശത്തേക്ക് കടത്തിയ റിവേഴ്സ് ഹവാല ഇടപാടില്‍ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അതിന് പിന്നാലെയായിരുന്നു രമേശ് ചെന്നിത്തലയുടേയും കെ സുരേന്ദ്രന്റെയും ആരോപണം.