തില്ലങ്കേരി ഡിവിഷനില്‍ 2,000 വോട്ടുകള്‍ ബിജെപിക്ക് കുറഞ്ഞത് എല്‍ഡിഎഫിന് തുടര്‍ഭരണം നല്കാന് ശ്രമിക്കുമെന്നതിന്റെ സൂചനയാണോ?; കെ സുരേന്ദ്രന്റെ മറുപടി
കോഴിക്കോട്: കണ്ണൂര്‍ തില്ലങ്കേരി ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ ബിജെപിക്ക് 2000 വോട്ടുകള്‍ കുറഞ്ഞത് ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ എല്‍ഡിഎഫിനെ വിജയിപ്പിക്കുക എന്ന തന്ത്രം ബിജെപി തില്ലങ്കേരിയില്‍ നടപ്പിലാക്കിയോ എന്ന ചോദ്യമാണ് രാഷ്ട്രീയ എതിരാളികള്‍ ഉയര്‍ത്തിയത്. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. തില്ലങ്കേരി ഡിവിഷനില്‍ 2,000 വോട്ടുകള്‍ ബിജെപിക്ക് കുറഞ്ഞത് എല്‍ഡിഎഫിന് തുടര്‍ഭരണം നല്കാന് ശ്രമിക്കുമെന്നതിന്റെ സൂചനയാണോ? അങ്ങനെ തുടര്ഭരണമൊന്നും ആരും സ്വപ്നം കാണണ്ട. അങ്ങനെയൊരു വ്യാഖ്യാനത്തിന് ഒരു […]

കോഴിക്കോട്: കണ്ണൂര്‍ തില്ലങ്കേരി ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ ബിജെപിക്ക് 2000 വോട്ടുകള്‍ കുറഞ്ഞത് ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ എല്‍ഡിഎഫിനെ വിജയിപ്പിക്കുക എന്ന തന്ത്രം ബിജെപി തില്ലങ്കേരിയില്‍ നടപ്പിലാക്കിയോ എന്ന ചോദ്യമാണ് രാഷ്ട്രീയ എതിരാളികള്‍ ഉയര്‍ത്തിയത്. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്.
തില്ലങ്കേരി ഡിവിഷനില്‍ 2,000 വോട്ടുകള്‍ ബിജെപിക്ക് കുറഞ്ഞത് എല്‍ഡിഎഫിന് തുടര്‍ഭരണം നല്കാന് ശ്രമിക്കുമെന്നതിന്റെ സൂചനയാണോ?
അങ്ങനെ തുടര്ഭരണമൊന്നും ആരും സ്വപ്നം കാണണ്ട. അങ്ങനെയൊരു വ്യാഖ്യാനത്തിന് ഒരു പ്രസക്തിയുമില്ല. എല്‍ഡിഎഫിനും യുഡിഎഫിനുമെതിരായി സമദൂരമാണ് ബിജെപിക്ക്. യുഡിഎഫ് എല്‍ഡിഎഫ് മുന്നണികളില്‍ ഏതെങ്കിലുമൊന്ന് നല്ലതാണെന്ന് ആരും വ്യാഖ്യാനിക്കണ്ട. രണ്ട് മുന്നണികളും ഒരേ പോലെ നിലപാടുള്ള കാഴ്ച്ചപ്പാടുള്ള മുന്നണികളാണ്. ഏതെങ്കിലുമൊന്ന് നല്ലതാണെന്നോ ചീത്തയാണെന്നോ ഞങ്ങള്‍ പറയില്ല. രണ്ട് കൂട്ടരും ഒരേ തൂവല്‍ പക്ഷികളാണ്. ഒരേ കള്ള നാണയത്തിന്റെ രണ്ട് വശങ്ങള് തന്നെയാണ്. അതുകൊണ്ട് അത്തരത്തിലുള്ള ഒരു പ്രചരണത്തിനും സ്കോപ്പില്ല. അങ്ങനെയാരും മനപ്പായസം ഉണ്ണുകയും വേണ്ട.
തില്ലങ്കേരി മോഡല്‍ എത്രയിടങ്ങളിലുണ്ടാകും?
ഏതാണ് നിങ്ങള്‍ തില്ലങ്കേരി മോഡല്‍ എന്നു പറയുന്നത് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും അവിശുദ്ധമായ കൂട്ടുകെട്ടാണ്. മാധ്യമങ്ങള്‍ ചോദിക്കുന്നില്ലല്ലോ. തില്ലങ്കേരിയില്‍ ഏതോ ജില്ലാ പഞ്ചായത്തില്‍ നൂറ് വോട്ട് മറിഞ്ഞതാണോ നിങ്ങളുടെ വലിയ ചര്‍ച്ച? വോട്ടൊക്കെ ഫിക്സഡ് ഡെപ്പോസിറ്റാണോ? കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എത്ര വോട്ടുകുറഞ്ഞു. ബിജെപിക്ക് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റും വോട്ടും കൂടിയത് ബിജെപിക്ക് മാത്രമാണ്. മാധ്യമങ്ങള്‍ അതിനെ വിലകുറച്ച് കാണുകയാണ്. ഒരു സീറ്റ് കൂടിയിട്ടുണ്ടോ എല്‍ഡിഎഫിന്? യുഡിഎഫിന് കൂടിയിട്ടുണ്ടോ? വോട്ട് ശതമാനം കൂടിയിട്ടുണ്ടോ? ഒന്നും കൂടിയിട്ടില്ല അവര്‍ക്ക്.
യുഡിഎഫ് തകരുമ്പോള്‍ മാത്രമല്ല എല്‍ഡിഎഫ് കൂടി തകരുമ്പോഴാണ് ബിജെപിക്ക് സ്വാഭാവികമായ വളര്‍ച്ചയുണ്ടാക്കാന്‍ കഴിയുക.
- TAGS:
- BJP
- K Surendran
- LDF
- Thillankeri
- UDF