Top

‘ഇത് തുടര്‍ന്നാല്‍ നാണം കെട്ടിറങ്ങേണ്ടി വരും’; കോണ്‍ഗ്രസ് നേതാക്കളോട് കെഎസ്‌യു സംസ്ഥാന നേതാവ്

കോണ്‍ഗ്രസിലെ ഗ്രൂപ്പ് യോഗത്തിനെതിരെ തുറന്നടിച്ച് കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി റംഷാദ്. വെന്റിലേറ്ററില്‍ കിടക്കുന്ന സംവിധാനത്തിന് ഓക്‌സിജന്‍ നല്‍കുന്നതിന് പകരം കഴുത്ത് ഞെരിക്കുകയാണ് കുറേ കടല്‍ കിഴവന്മാരെന്നാണ് റംഷാദിന്റെ വിമര്‍ശനം. ഇവര്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നത് പാര്‍ട്ടിക്ക് ശക്തി പകരുവാനാണോയെന്നും റംഷാദ് ചോദിച്ചു. തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടില്ലെങ്കില്‍ പ്രവര്‍ത്തകര്‍ നേതാക്കളെ തിരുത്താന്‍ തുടങ്ങുമെന്നും അപ്പോള്‍ നിങ്ങള്‍ക്ക് നാണംകെട്ടിറങ്ങേണ്ടി വരുമെന്നും റംഷാദ് പറഞ്ഞു. റംഷാദ് പറഞ്ഞത്: ”വെന്റിലേറ്ററില്‍ കിടക്കുന്ന ഒരു സംവിധാനത്തിന് ഓക്‌സിജന്‍ നല്‍കുന്നതിന് […]

5 May 2021 9:47 AM GMT

‘ഇത് തുടര്‍ന്നാല്‍ നാണം കെട്ടിറങ്ങേണ്ടി വരും’; കോണ്‍ഗ്രസ് നേതാക്കളോട് കെഎസ്‌യു സംസ്ഥാന നേതാവ്
X

കോണ്‍ഗ്രസിലെ ഗ്രൂപ്പ് യോഗത്തിനെതിരെ തുറന്നടിച്ച് കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി റംഷാദ്. വെന്റിലേറ്ററില്‍ കിടക്കുന്ന സംവിധാനത്തിന് ഓക്‌സിജന്‍ നല്‍കുന്നതിന് പകരം കഴുത്ത് ഞെരിക്കുകയാണ് കുറേ കടല്‍ കിഴവന്മാരെന്നാണ് റംഷാദിന്റെ വിമര്‍ശനം. ഇവര്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നത് പാര്‍ട്ടിക്ക് ശക്തി പകരുവാനാണോയെന്നും റംഷാദ് ചോദിച്ചു. തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടില്ലെങ്കില്‍ പ്രവര്‍ത്തകര്‍ നേതാക്കളെ തിരുത്താന്‍ തുടങ്ങുമെന്നും അപ്പോള്‍ നിങ്ങള്‍ക്ക് നാണംകെട്ടിറങ്ങേണ്ടി വരുമെന്നും റംഷാദ് പറഞ്ഞു.

റംഷാദ് പറഞ്ഞത്: ”വെന്റിലേറ്ററില്‍ കിടക്കുന്ന ഒരു സംവിധാനത്തിന് ഓക്‌സിജന്‍ നല്‍കുന്നതിന് പകരം കഴുത്ത് ഞെരിക്കുകയാണ് കുറേ കടല്‍ കിഴവന്മാര്‍.ഗ്രൂപ്പ് യോഗം ചേര്‍ന്നത് പാര്‍ട്ടിക്ക് ശക്തി പകരുവാനാണോ? പാര്‍ട്ടിയുടെ ബാറ്റണ്‍ കാഴ്ചപ്പാടും വീക്ഷണവും നിലപാടുമുള്ളവര്‍ക്ക് നല്‍കി നിങ്ങള്‍ വിശ്രമിക്കുക, അതിനുള്ള വിധിയാണ് ാമ്യ 2 ന് വന്നത്. നിങ്ങളിനിയും പാഠമുള്‍ക്കൊണ്ടില്ലെങ്കില്‍ പ്രവര്‍ത്തകര്‍ തിരുത്തുവാന്‍ തുടങ്ങും, അപ്പോള്‍ നിങ്ങള്‍ നാണം കെട്ടിറങ്ങേണ്ടി വരും…”

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നേതൃമാറ്റം സംബന്ധിച്ച് ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. ഇതിനിടെയാണ് എ ഗ്രൂപ്പ് നേതാക്കള്‍ ആര്യാടന്‍ മുഹമ്മദിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ രഹസ്യയോഗം ചേര്‍ന്നത്. ബെന്നി ബെഹ്നാന്‍, കെ ബാബു, എംഎം ഹസന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും മാത്രമാണെന്ന് യോഗം വിലയിരുത്തിയതായാണ് സൂചന. ഈ സാഹചര്യത്തില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാക്കാനാണ് എ വിഭാഗത്തിന്റെ തീരുമാനം. പ്രതിപക്ഷ നേതൃസ്ഥാനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കണമെന്നാണ് എ വിഭാഗത്തിന്റെ പ്രധാന ആവശ്യം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതെ മാറിനിന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാടാണ് എ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

Next Story