Top

ഷംസീറിന്റെ ഭാര്യയെ അനധികൃതമായി നിയമിക്കാന്‍ നീക്കമെന്നാരോപണം; സേവ് യൂണിവേഴ്‌സിറ്റി, കെഎസ്‌യു പ്രതിഷേധം

എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഡോ.പിഎം ഷഹലയെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അനധികൃതമായി നിയമിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണത്തില്‍ കെഎസ്‌യു, സേവ് യൂണിവേഴ്‌സിറ്റി പ്രതിഷേധം ശക്തമാവുന്നു. പെരുമാറ്റ ചട്ടം മറികടന്ന് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഷെഹ്ലയെ യുജിസി എച്ച് ആര്‍ഡി സെന്ററില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സ്ഥിരം നിയമനം നടക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ഫോറത്തിന്റെ പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല വിസിയെ കെഎസ്‌യു വീട്ടില്‍ ഉപരോധിച്ചു. തുടന്‍ന്ന് പൊലീസെത്തി കെഎസ്‌യു പ്രവര്‍ത്തകരെ നീക്കുകയായിരുന്നു. ഇന്നാണ് തസ്തികയിലേക്ക് അഭിമുഖം […]

16 April 2021 1:46 AM GMT

ഷംസീറിന്റെ ഭാര്യയെ അനധികൃതമായി നിയമിക്കാന്‍ നീക്കമെന്നാരോപണം; സേവ് യൂണിവേഴ്‌സിറ്റി, കെഎസ്‌യു പ്രതിഷേധം
X

എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഡോ.പിഎം ഷഹലയെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അനധികൃതമായി നിയമിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണത്തില്‍ കെഎസ്‌യു, സേവ് യൂണിവേഴ്‌സിറ്റി പ്രതിഷേധം ശക്തമാവുന്നു. പെരുമാറ്റ ചട്ടം മറികടന്ന് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഷെഹ്ലയെ യുജിസി എച്ച് ആര്‍ഡി സെന്ററില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സ്ഥിരം നിയമനം നടക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ഫോറത്തിന്റെ പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല വിസിയെ കെഎസ്‌യു വീട്ടില്‍ ഉപരോധിച്ചു. തുടന്‍ന്ന് പൊലീസെത്തി കെഎസ്‌യു പ്രവര്‍ത്തകരെ നീക്കുകയായിരുന്നു.

ഇന്നാണ് തസ്തികയിലേക്ക് അഭിമുഖം നടക്കുന്നത്. ഡോ. പിഎം ഷഹല അടക്കം 30 പേരാണ് അഭിമുഖത്തില്‍ പങ്കെടുക്കുന്നത്. ഇന്നത്തെ ഇന്റര്‍വ്യൂ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ഫോറം ഗവര്‍ണര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു.

2020 ജൂണ്‍ മുപ്പതിനാണ് കണ്ണൂര്‍ സര്‍വ്വകലാശാല എച്ച്ആര്‍ഡി സെന്ററിലെ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലേക്ക് നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത്. യുജിസി വ്യവസ്ഥ അനുസരിച്ചു എച്ചആര്‍ഡി സെന്ററിലെ തസ്തികകള്‍ താല്‍ക്കാലികമാണെങ്കിലും അസിസ്റ്റന്റ് ഡയറക്ടറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാന്‍ സര്‍വകലാശാലയ്ക്കു സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു. ഡയറക്ടറുടെ തസ്തികയില്‍ നിയമനം നടത്താതെയാണ് അസി. ഡയറക്ടറുടെ നിയമനം മാത്രം തിരക്കിട്ടു നടത്തുന്നത്. ഇതിനായി ഇന്ന് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നതിനുള്ള അറിയിപ്പ് അപേക്ഷകരായ 30 പേര്‍ക്ക് ഇമെയില്‍ ആയാണ് അയച്ചിരിക്കുന്നത്.

Next Story